- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനരജിസ്ട്രേഷൻ സംബന്ധിച്ചു സോഷ്യൽ മീഡിയയിലെ പ്രചാരണം തെറ്റെന്ന് റോയൽ ഒമാൻ പൊലീസ്
മസ്‌ക്കറ്റ്: കാർ രജിസ്‌ട്രേഷൻ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഓൺലൈനിലൂടെ പ്രചരിക്കുന്നത് വ്യാജമാണെന്ന് റോയൽ ഒമാൻ പൊലീസ്. കാർ രജിസ്‌ട്രേഷൻ പുതുക്കിയില്ലെങ്കിൽ പിഴ ഓരോ മാസവും പത്തു റിയാൽ വർധിപ്പിച്ചുവെന്നാണ് ഓൺലൈനുകളിലൂടെയുള്ള പ്രചാരണം. കൂടാതെ വിവിധ നിയമലംഘങ്ങൾക്ക് പിഴ വർധിപ്പിച്ചുവെന്നും പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ, ഗതാഗത നിയമങ്ങളിലോ ശിക്ഷാ നടപടികളിലോ പരിഷ്‌കരണം വരുത്തിയിട്ടില്ലെന്ന് പൊലീസ് ട്വിറ്ററിൽ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഗതാഗത നിയമത്തിൽ പരിഷ്‌കരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അപകട രഹിത റോഡുകൾ എന്ന ലക്ഷ്യം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നിയമ പരിഷ്‌കരണം. പിഴ വർധിപ്പിച്ചതടക്കം കർശന ശിക്ഷാ നടപടികളാണ് പരിഷ്‌കരണത്തിൽ നടപ്പിൽ വരുത്തിയത്.
മസ്‌ക്കറ്റ്: കാർ രജിസ്‌ട്രേഷൻ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഓൺലൈനിലൂടെ പ്രചരിക്കുന്നത് വ്യാജമാണെന്ന് റോയൽ ഒമാൻ പൊലീസ്. കാർ രജിസ്‌ട്രേഷൻ പുതുക്കിയില്ലെങ്കിൽ പിഴ ഓരോ മാസവും പത്തു റിയാൽ വർധിപ്പിച്ചുവെന്നാണ് ഓൺലൈനുകളിലൂടെയുള്ള പ്രചാരണം. കൂടാതെ വിവിധ നിയമലംഘങ്ങൾക്ക് പിഴ വർധിപ്പിച്ചുവെന്നും പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ, ഗതാഗത നിയമങ്ങളിലോ ശിക്ഷാ നടപടികളിലോ പരിഷ്‌കരണം വരുത്തിയിട്ടില്ലെന്ന് പൊലീസ് ട്വിറ്ററിൽ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഗതാഗത നിയമത്തിൽ പരിഷ്‌കരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അപകട രഹിത റോഡുകൾ എന്ന ലക്ഷ്യം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നിയമ പരിഷ്‌കരണം. പിഴ വർധിപ്പിച്ചതടക്കം കർശന ശിക്ഷാ നടപടികളാണ് പരിഷ്‌കരണത്തിൽ നടപ്പിൽ വരുത്തിയത്.
Next Story