- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം 18 മുതൽ; സ്വകാര്യ തൊഴിലാളികൾക്ക് ശമ്പളം ഇനി ഓൺലൈൻ വഴി
ഖത്തറിൽ തൊഴിലാളികൾക്ക് കൃത്യമാമായി ശമ്പളം ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്ന വേജ് പ്രൊട്ടക്ഷൻ സിസ്റ്റം ഈ മാസം 18 മുതൽ നടപ്പിലാക്കും. ഇതോടെ രാജ്യത്തെ സ്വകാര്യ മേഖലയിലെ മുഴുവൻ സ്ഥാപനങ്ങളും തൊഴിലാളികളുടെ ശമ്പളം ബാങ്ക് അക്കൗണ്ട് വഴി നൽകേണ്ടി വരും. ഖത്തറിലെ തൊഴിൽ നിയമ പരിഷ്‌കരണത്തിന്റെ ഭാഗമായി മന്ത്രാലയം കൊണ്ടുവന്ന പ്രധാനപ്പെട്
ഖത്തറിൽ തൊഴിലാളികൾക്ക് കൃത്യമാമായി ശമ്പളം ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്ന വേജ് പ്രൊട്ടക്ഷൻ സിസ്റ്റം ഈ മാസം 18 മുതൽ നടപ്പിലാക്കും. ഇതോടെ രാജ്യത്തെ സ്വകാര്യ മേഖലയിലെ മുഴുവൻ സ്ഥാപനങ്ങളും തൊഴിലാളികളുടെ ശമ്പളം ബാങ്ക് അക്കൗണ്ട് വഴി നൽകേണ്ടി വരും.
ഖത്തറിലെ തൊഴിൽ നിയമ പരിഷ്‌കരണത്തിന്റെ ഭാഗമായി മന്ത്രാലയം കൊണ്ടുവന്ന പ്രധാനപ്പെട്ടപരിഷ്‌കാരമാണ് വെയ്ജ് പ്രൊട്ടക്ഷൻ സിസ്റ്റം എന്ന സുരക്ഷിത വേതന പദ്ധതി. ഇതിന്റെ ഭാഗമായി രാജ്യത്ത് സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന മുഴുവൻ തൊഴിലാളികളുടെയും രേഖകൾ തൊഴിൽ മന്ത്രാലയം ശേഖരിച്ചിരുന്നു. സ്വകാര്യ കമ്പനികളും ബാങ്കുകളുമായി ബന്ധപ്പെടുത്തിയാണ് പുതിയ സംവിധാനം കൊണ്ടുവന്നത്.
പദ്ധതി നടപ്പാക്കാത്ത കമ്പനികൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് വാർത്ത മുന്നറിയിപ്പ് നൽകുന്നു. തൊഴിൽനിയമത്തിന്റെ പരിധിയിൽ വരുന്ന സ്വകാര്യ കമ്പനികൾ എല്ലാം നിയമം അനുസരിക്കാൻ ബാധ്യസ്ഥരാണ്. തൊഴിലാളികളുടെ വിവരവും വേതനവും കമ്പനികൾ മന്ത്രാലയത്തെ അറിയിക്കേണ്ടതുണ്ട്. വേതന സുരക്ഷാ സമ്പ്രദായത്തിന്റെ ആനുകൂല്യം കിട്ടാൻ എല്ലാ തൊഴിലാളികളും ബാങ്ക് അക്കൗണ്ട് തുറക്കണം. അതുവഴിയായിരിക്കണം തൊഴിലാളികൾക്ക് വേതനം കൈമാറേണ്ടത് എന്ന് വാർത്തയിൽ പറയുന്നു.
തൊഴിലാളികൾക്ക് വേതനം കൈമാറാൻ കമ്പനികൾക്ക് നിലവിലുള്ള അക്കൗണ്ട് ഉപയോഗിക്കാമോ എന്നതിൽ വ്യക്തത ഇല്ലെന്ന് വാർത്തയിൽ പറയുന്നു. തൊഴിലാളികൾക്ക് ഇഷ്ടമുള്ള ബാങ്കിൽ അക്കൗണ്ട് തുറക്കാനാകുമോ ഖത്തർ സെൻട്രൽ ബാങ്ക് നിശ്ചയിക്കുന്നിടത്ത് തന്നെ അത് വേണമോ എന്നതിലും ആശയക്കുഴപ്പം നിലനിൽക്കുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളിൽ വേതന സുരക്ഷാ സമ്പ്രദായ ഇടപാടുകൾ നടക്കുമോ എന്നതിലും വ്യക്തത ഇല്ലെന്ന് വാർത്ത പറയുന്നു. വേതനം കൈമാറാനുള്ള തീയതിക്ക് ശേഷം ഓരോ മാസവും ബാങ്ക് തലത്തിൽ പരിശോധനകൾ നടക്കും. വേതനം കൈമാറാത്ത സ്ഥാപനങ്ങൾ അതുവഴി കണ്ടെത്തും.
സ്വകാര്യ കമ്പനികൾ തൊഴിലാളികൾക്ക് ഓൺലൈൻ വഴി വേതനം കൈമാറണമെന്ന നിയമം കൊണ്ടുവന്നത് 2015 ഫെബ്രുവരി 18ന് ആണ്. അത് നടപ്പാക്കാൻ കമ്പനികൾക്ക് ആറ് മാസത്തെ സമയവും നൽകി. ഓഗസ്റ്റ് 17നാണ് സമയപരിധി പൂർത്തിയാകുന്നത്. തൊട്ടടുത്ത ദിവസം മുതൽ അത് നടപ്പാക്കാനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നതെന്ന് വാർത്തയിൽ പറയുന്നു. 2004ലെ 14ംനമ്പർ തൊഴിൽ നിയമത്തിലെ 66, 145ാം വകുപ്പുകൾ ഭേദഗതി ചെയ്താണ് വേതന സുരക്ഷാ നിയമം നടപ്പാക്കുന്നത്.