ഓസ്‌ട്രേലിയയിൽ കുടിയേറ്റ സംബന്ധമായ ഉപദേശങ്ങൾക്കായി ഔദ്യോഗിക ഓൺലൈൻ സർവ്വീസ് നിലവിൽ വന്നു. എമിഗ്രേഷനുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുകയാണ് സർവ്വീസിന്റെ ലക്ഷ്യം. ഓസ്‌ട്രേലിയയിലേക്കുള്ള വിസയ്ക്ക് വിദേശത്ത് നിന്ന് അപേക്ഷിക്കുന്നവർക്ക് നേരിടുന്ന ബുദ്ധിമുട്ടുകൾ ഒവിവാക്കാനും, വ്യാജ സർവീസുകളുടെ വലയിൽ പെടുന്ന സാഹചര്യം ഇല്ലാതാക്കാനുമാണ് ഏജന്റ് ആൻഡ് ഇമിഗ്രേഷൻ ലോയേർസ ്അസോസിയേഷൻ(എഎംഎഐഎൽഎ) തങ്ങളുടെ ആസ്‌ക് ഏൻ ഏജന്റ് എന്ന സൈറ്റുമായി രംഗത്തെത്തിയിരിക്കുന്നത്.

ഓസ്‌ട്രേലിയൻ വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് സംശയങ്ങൾ ദൂരീകരിക്കാൻ ഔദ്യോഗിക ഓൺലൈൻ സർവീസ് ഉപയോഗിക്കാം. ക്വാളിഫൈഡ് ഏജന്റുമാരാണ് ഇതിലൂടെ പൊതുവായ കുടിയേറ്റ ഉപദേശങ്ങൾ നൽകുന്നത്. രജിസ്റ്റർ ചെയ്യുന്ന മൈഗ്രേഷൻ ഏജന്റുമാർക്കായി എംഐഎ സ്ഥിരമായി പരിശീലനവും മറ്റും നൽകി വരുന്നുണ്ട്. ഇവർ ആളുകൾക്ക് നൽകി വരുന്ന സേവനം സുതാര്യവും സത്യസന്ധവും മൂല്യങ്ങളിൽ അധിഷ്ഠിതവുമാണെന്ന് ഉറപ്പു വരുത്താനാണിത്. വ്യാജ ഏജന്റുമാർ തെറ്റായ വിവരങ്ങൾ നൽകുകയും അതിന് ചാർജും ഫീസും ഈടാക്കുകയും ചെയ്യുമെന്നാണ് എംഐഎയുടെ വക്താവ് പറയുന്നു.

പുതിയ ഓൺലൈൻ സർവീസ് താങ്ങാവുന്ന ഫീസിലൂടെ രജിസ്റ്റർ ചെയ്ത് ഏജന്റുമാരിലൂടെ ഉപദേശം ലഭ്യമാക്കുകയാണ് ചെയ്യുന്നത്. ആളുകളുടെ കുടിയേറ്റ സംബന്ധമായ സംശയങ്ങൾക്ക് ഉയർന്ന യോഗ്യതയുള്ള എംഎആർഎ രജിസ്‌റ്റേർഡ് മൈഗ്രേഷൻ ഏജന്റുമാർ, ലൈസൻസ്ഡ് ഇമിഗ്രേഷൻ അഡൈ്വസർ അല്ലെങ്കിൽ ഇമിഗ്രേഷൻ ലോയർ എന്നിവർ ഉത്തരമേകുമെന്നും ആസ്‌ക് ഏൻ ഏജന്റ് വക്താവ് വ്യക്തമാക്കുന്നു.