മനാമ:  ഇന്ത്യയടക്കം 102 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബഹ്‌റൈൻ ഓൺലൈൻ വീസ സൗകര്യം അനുവദിച്ചു. രണ്ടാഴ്ചത്തേക്കുള്ള വീസയ്ക്കാണ് ഓൺലൈൻ വഴി അപേക്ഷിക്കാനാകുക. ഇതു പിന്നീട് മൂന്നു മാസം വരെ നീട്ടാം. വെബ്‌സൈറ്റ്: www.evisa.gov.bh.

പുതിയ വീസ നിരക്കുകളും പ്രഖ്യാപിച്ചു. ഒരാഴ്ചത്തെ സന്ദർശക വീസയ്ക്ക് 25 ദിനാർ (ഏകദേശം 3900 രൂപ) ഫീസ്. കാലാവധി നീട്ടാൻ ഫീസ് 50 ദിനാർ (ഏകദേശം 7800 രൂപ). ഒരുമാസത്തെ സന്ദർശക വീസയ്ക്ക് 30 ദിനാറും (ഏകദേശം 4700 രൂപ) ഒരു മാസം കൂടി നീട്ടാൻ വീണ്ടും 30 ദിനാറും നൽകണം. 66 രാജ്യങ്ങളിൽ നിന്നുള്ളവർക്കു വീസ ഓൺ അറൈവൽ സൗകര്യവും പ്രഖ്യാപിച്ചു.