- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഇന്നു മുതൽ നടപ്പാക്കേണ്ടിയിരുന്ന വേജ് പ്രൊട്ടക്ഷൻ സംവിധാനം മാറ്റി വച്ചു; സ്വകാര്യമേഖലകളിലെ തൊഴിലാളികൾക്ക് ശമ്പളം ഓൺ ലൈൻ വഴിയാക്കുന്നത് നവംബർ രണ്ടു മുതൽ
ദോഹ: സ്വകാര്യമേഖലകളിലെ തൊഴിലാളികൾക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സർക്കാർ നടപ്പാക്കാനിരുന്ന വേജ് പ്രൊട്ടക്ഷൻ സംവിധാനം നവംബർ രണ്ടിലേക്ക് നീട്ടി വച്ചു. ഓഗസ്റ്റ് 18 മുതൽ രാജ്യത്തെ സ്വകാര്യമേഖലകളിലെ തൊഴിലാളികൾക്ക് ശമ്പളം ഓൺ ലൈൻ വഴി നൽകണമെന്നുള്ള നിബന്ധനയാണ് നവംബർ രണ്ടിലേക്ക് മാറ്റിവച്ചത്. സ്വകാര്യമേഖലക
ദോഹ: സ്വകാര്യമേഖലകളിലെ തൊഴിലാളികൾക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സർക്കാർ നടപ്പാക്കാനിരുന്ന വേജ് പ്രൊട്ടക്ഷൻ സംവിധാനം നവംബർ രണ്ടിലേക്ക് നീട്ടി വച്ചു. ഓഗസ്റ്റ് 18 മുതൽ രാജ്യത്തെ സ്വകാര്യമേഖലകളിലെ തൊഴിലാളികൾക്ക് ശമ്പളം ഓൺ ലൈൻ വഴി നൽകണമെന്നുള്ള നിബന്ധനയാണ് നവംബർ രണ്ടിലേക്ക് മാറ്റിവച്ചത്.
സ്വകാര്യമേഖലകളിലെ തൊഴിലാളികൾക്ക് ബാങ്ക് അക്കൗണ്ട് വഴി ശമ്പളം നൽകണണെന്നുള്ള വ്യവസ്ഥ മന്ത്രാലയം കൊണ്ടുവന്നത് ഈ വർഷം ഫെബ്രുവരി 18നായിരുന്നു. കമ്പനികൾക്ക് ഇതു നടപ്പാക്കാൻ ആറു മാസത്തെ കാലാവധിയും നൽകി. ഇതുപ്രകാരം ഓഗസ്റ്റ് 18നാണ് സമയപരിധി പൂർത്തിയാകുന്നത്. എന്നാൽ ജീവനക്കാർക്ക് ബാങ്ക് വഴി ശമ്പളം നൽകുന്നതിനുള്ള സംവിധാനം പൂർത്തിയാക്കാൻ ചില കമ്പനികൾക്ക് സാധിക്കാതെ വന്നതിനാൽ ഇവർ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നവംബർ രണ്ടു വരെ സമയപരിധി നൽകിക്കൊണ്ട് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.
50,000 ത്തിലധികം സ്വകാര്യ കമ്പനികളാണ് പുതുതായി നടപ്പാക്കുന്ന വേജ് പ്രൊട്ടക്ഷൻ (WPS) സംവിധാനത്തിൻ കീഴിൽ വരുന്നത്. ഈ കമ്പനികളിലെ ജീവനക്കാർക്കെല്ലാം ഇനി മുതൽ നിർബന്ധമായും ശമ്പളം ബാങ്ക് വഴിയേ നൽകാൻ സാധിക്കുകയുള്ളൂ.
അതേസമയം WPS പൂർണതോതിൽ നടപ്പാക്കാനുള്ള സംവിധാനങ്ങൾ പൂർത്തീകരിച്ചതായി ബാങ്കിങ് മേഖലയിലെ അധികൃതർ വ്യക്തമാക്കി. WPs-ന്റെ കീഴിൽ വരുന്ന എല്ലാ ജീവനക്കാർക്കും സ്വന്തമായി ബാങ്ക് അക്കൗണ്ട് തുറക്കാൻ വേണ്ട സംവിധാനങ്ങൾ ചെയ്തുകൊടുക്കാൻ ബാങ്കുകളോട് ഖത്തർ സെൻട്രൽ ബാങ്ക് (QCB) റെഗുലേറ്റർ ആവശ്യപ്പെട്ടിരുന്നു. ശമ്പളത്തിന് ആനുപാതികമായിട്ടല്ലാതെ തന്നെ എല്ലാ ജീവനക്കാരും ബാങ്ക് അക്കൗണ്ട് തുറക്കണമെന്നാണ് നിർദ്ദേശം. ശമ്പളം കൈമാറ്റം ചെയ്യപ്പെടാനുള്ള അക്കൗണ്ട് തുറക്കുന്നതിനുള്ള അപേക്ഷകൾ യാതൊരു കാരണവശാലും ഒരു ബാങ്കും തള്ളിക്കളയാൻ പാടില്ലെന്നും റെഗുലേറ്റർ നിർദ്ദേശിച്ചിരുന്നു. ഇത്തരത്തിൽ ജീവനക്കാരുടെ അപേക്ഷ തള്ളുന്ന ബാങ്കുകൾക്ക് ശിക്ഷ നൽകുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.