- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറു വയസിൽ താഴെയുള്ളവർക്ക് സൗജന്യ ജിപി സേവനം; കരാറിൽ ഒപ്പു വച്ചത് പകുതി ഡോക്ടർമാർ മാത്രം; പദ്ധതി പൂർണ തോതിൽ നടപ്പാകുമോയെന്ന് സംശയം
ഡബ്ലിൻ: ആറു വയസിൽ താഴെയുള്ളവർക്ക് സൗജന്യ ജിപി സേവനം നൽകുന്നതു സംബന്ധിച്ച് പകുതി ഡോക്ടർമാർ മാത്രം കരാറിൽ ഒപ്പു വച്ചതിനാൽ പദ്ധതി പൂർണ തോതിൽ നടപ്പാകുമോയെന്ന കാര്യത്തിൽ സംശയമായി. ഡോക്ടർമാരുടെ സഹകരണം മോശമായ സ്ഥിതിക്ക് രാജ്യത്തെ ഭൂരിഭാഗം കുട്ടികൾക്കും സൗജന്യ ജിപി കെയർ അസാധ്യമാണെന്നാണ് കരുതുന്നത്. 2414 ഡോക്ടർമാരിൽ 1276 ഡോക്ടർമാർ മാത്രമാണ
ഡബ്ലിൻ: ആറു വയസിൽ താഴെയുള്ളവർക്ക് സൗജന്യ ജിപി സേവനം നൽകുന്നതു സംബന്ധിച്ച് പകുതി ഡോക്ടർമാർ മാത്രം കരാറിൽ ഒപ്പു വച്ചതിനാൽ പദ്ധതി പൂർണ തോതിൽ നടപ്പാകുമോയെന്ന കാര്യത്തിൽ സംശയമായി. ഡോക്ടർമാരുടെ സഹകരണം മോശമായ സ്ഥിതിക്ക് രാജ്യത്തെ ഭൂരിഭാഗം കുട്ടികൾക്കും സൗജന്യ ജിപി കെയർ അസാധ്യമാണെന്നാണ് കരുതുന്നത്.
2414 ഡോക്ടർമാരിൽ 1276 ഡോക്ടർമാർ മാത്രമാണ് സൗജന്യ ജിപി സംബന്ധിച്ച കരാറിൽ ഒപ്പിട്ടിരിക്കുന്നതെന്നാണ് എച്ച്എസ്ഇ റിപ്പോർട്ട്. ജിപികളുമായി സഹകരിച്ച് സർക്കാർ നടപ്പാക്കാൻ പോകുന്ന മെഡിക്കൽ കോൺട്രാക്ടിൽ ഒപ്പുവച്ചത് വെറും 53 ശതമാനം ഡോക്ടർമാർ മാത്രം. ചില മേഖലകളിൽ പദ്ധതിയോട് കടുത്ത എതിർപ്പാണ് ഡോക്ടർമാർ പ്രകടിപ്പിച്ചിരിക്കുന്നത്. സൗത്ത് ടിപ്പറാറിയിലാണ് ഏറ്റവും മോശം പ്രതികരണം ഉണ്ടായിരിക്കുന്നത്. 51 ഡോക്ടർമാരിൽ നാലു പേർ (അതായത് എട്ടു ശതമാനം) മാത്രമാണ് പദ്ധതിയോട് അനുകൂല മനോഭാവം കാട്ടിയിട്ടുള്ളത്.
കോർക്ക് സിറ്റിയിൽ സൗത്ത്, നോർത്ത് ലീ ലോക്കൽ ഹെൽത്ത് ഏരിയയിൽ യഥാക്രമം 23 ശതമാനവും 32 ശതമാനം ഡോക്ടർമാരുമാണ് കരാറിൽ ഒപ്പുവച്ചിട്ടുള്ളത്. വെസ്റ്റ് കോർക്കിൽ 29 ശതമാനം ഡോക്ടർമാർ മാത്രമാണ് പദ്ധതിയോട് സഹകരിക്കാൻ തീരുമാനിച്ചിട്ടുള്ളത്. അതേസമയം ഡൊണീഗലിലാണ് ഏറ്റവും കൂടുതൽ ഡോക്ടർമാർ ഒപ്പുവച്ചിട്ടുള്ളത്. 93 ശതമാനം ഡോക്ടർമാർ സൗജന്യ ജിപി സേവനത്തിന് ഇവിടെ തയാറായി. അതേസമയം റോൺകോമണിലും 90 ശതമാനം ഡോക്ടർമാരും തങ്ങളുടെ സമ്മതം അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ പകുതിയോളം ഡോക്ടർമാരും സൗജന്യ ജിപി സേവനത്തിന് തയാറായി ഒപ്പിട്ടിട്ടില്ലെന്ന് നാഷണൽ അസോസിയേഷൻ ഓഫ് ജിപീസും വ്യക്തമാക്കുന്നു. ഈ സംഘടനയും സൗജന്യ ജിപി സേവനത്തിന് എതിരാണ്. രാജ്യത്തെ ഒട്ടുമിക്ക മേഖലകളിലേയും ആറു വയസിൽ താഴെയുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് ഇതുമൂലം സൗജന്യ ജിപി സേവനത്തിന് രജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്ന് എൻഎജിപി വക്താവ് അറിയിക്കുന്നു. തങ്ങളുടെ ജോലിഭാരം കൂടുമെന്നും നിലവിലുള്ള രോഗികളെ വേണ്ടത്ര ശ്രദ്ധിക്കാൻ ഇതുമൂലം സാധിക്കില്ലെന്നുമാണ് പദ്ധതിയെ എതിർക്കുന്നവർ പറയുന്നത്.