വേദന എല്ലാവർക്കും ഒരുപോലെതന്നെയാണ്, പൊലീസുകാരെ തല്ലിചതച്ചത് തികച്ചും ദുഃഖകരം. അകാരണമായി എന്നെയും ദ്രോഹിച്ചവരാണ് പൊലീസ്. പക്ഷേ അവരെ ഞാൻ ഒരുപാട് ഇഷ്ട്ടപ്പെടുന്നു. കാരണം അവരില്ലാത്ത ഒരു ദിനം ഓർക്കാൻ സാധിക്കുമോ? ജനത്തിന്റെ മാത്രമല്ല, നേതാകളുടേയും സുരക്ഷ ഉറപ്പു വരുത്തുന്നവരാണ് അവർ. അതേസമയം പൊലീസിനെ ഉപദ്രവിക്കാൻ ഇടയൊരുക്കുന്നതും രാഷ്ട്രീയ രാക്ഷസ്സന്മാർ തന്നെയാണ്. തലതെറിച്ച തെരുവു തെണ്ടികളെയും ഗുണ്ടകളെയും കൊണ്ട് സത്യത്തിൽ ജനം പൊറുതി മുട്ടുകയാണ്. കേരളത്തിൽ നടക്കുന്നതും ഇന്നലെ നടന്നതുമായ സമരങ്ങൾ വെറും അഡ്ജസ്റ്റ്‌മെന്റ് നാടകം മാത്രമാണ്. അംഗനവാടിയിലെ കുരുന്നുകൾ ഇതിലും നല്ലപോലെ പ്രതികരിക്കുമായിരുന്നു, ആരെയാണ് ഈ രാഷ്ട്രീയ സർപ്പങ്ങൾ പൊട്ടരാക്കുന്നത്?

നമ്മുടെ കമ്മ്യൂണിസ്റ്റുകൾ യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആയിരുന്നെങ്കിൽ അവർ അഴിമതിക്കാർക്കെതിരെ ആത്മാർത്ഥമായി ജോസഫ് സ്റ്റാലിൻ പ്രതികരിച്ചതുപോലെ തോക്കിൻ കുഴലിലൂടെ രാജ്യദ്രോഹികളെ മര്യാദ പഠിപ്പിക്കുമായിരുന്നു. വെടിവെക്കാനുള്ള ആമ്പിയർ ഇവർക്ക് കാണില്ല, അതുപോട്ടെ കുറഞ്ഞപക്ഷം ഒരടിയെങ്കിലും ഈ ചാണ്ടിയുടേയോ മാണിയുടേയോ മറ്റും മുഖത്തുനോക്കി കൊടുക്കാനുള്ള കഴിവെങ്കിലും ഇവർക്കുണ്ടോ? അതുപോലെ ബിജെപിക്കാരോട് ഒരുചോദ്യം? നിങ്ങൾ നാതുറാം ഗോഡ്‌സെയുടെ ആളുകളായല്ലേ അറിയപ്പെടുന്നത്, എങ്കിൽ അദ്ദേഹം അധർമ്മത്തിന് എതിരെ പ്രതികരിച്ചപോലെ എന്തുകൊണ്ട് നിങ്ങൾ പ്രതികരിക്കുന്നില്ല? വെടിവെയ്ക്കണ്ട, മറിച്ച് കപടരായ നേതാക്കളെ രാഷ്ട്രീയത്തിൽ നിന്നും തുടച്ചുനീക്കാനുള്ള ചങ്കൂറ്റം നിങ്ങളിൽ ആർക്കെങ്കിലും ഉണ്ടോ?

ജനം ഏകപിതാവിന് പിറന്നവരാണെങ്കിൽ ഇനിയും ഇവരെ ജയിപ്പിക്കരുത്. നിങ്ങൾ ഇവരെ വിജയിപിക്കുന്നതുകൊണ്ടാണ് ഇവർ സർവ്വ തെമ്മാടിത്തരങ്ങളും പൊതുജനത്തോട് കാണിക്കുന്നത്. നേതാക്കന്മാർക്കറിയാം ഒടുവിൽ ജനം അവരേ ആശ്രയിക്കുമെന്ന്. ജനം നേതാക്കളെ എതിർക്കണ്ട പകരം നാളെമുതൽ നിങ്ങൾ അവരെ അവഗണിച്ചു നോക്കു, ഇവരെല്ലാം ഊളംപാറയിലോ കുതിരവട്ടത്തോ കിടക്കുന്നത് കാണാം, അല്ലെങ്കിൽ കൂട്ട ആത്മഹത്യ നടത്തും. അണികളുടെ കണ്ണുകളിൽ നോക്കുമ്പോളാണ് നേതാക്കൾക്ക് ഏക ആശ്വാസം, അണികൾ ഇല്ലെങ്കിൽ നേതാക്കൾ ഇല്ല. കേരളത്തിൽ എല്ലാത്തിന്റെയും ഡൂപ്ലിക്കേറ്റ് മാത്രമാണുള്ളത്. മലയാളികൾക്ക് ഒന്നിന്റേയും ഒറിജിനലിനെ കുറിച്ച് അറിയാൻ യോഗമില്ല. ആത്മീയത മുതൽ രാഷ്ട്രീയം വരെ എടുത്തു നോക്കിയാൽ സർവ്വതും ഡൂപ്ലിക്കേറ്റ് മാത്രമാണ് കേരളത്തിൽ നിറഞ്ഞിരിക്കുന്നത്.

വ്യാജ ഗുരുക്കളും കപട നേതാക്കളും ജനത്തെ വഞ്ചിക്കുന്നു ഏക സ്ഥലമാണ് ദൈവത്തിന്റെ പേരിൽ അറിയപ്പെടുന്ന മലയാളനാട്. ഇങ്ങനെയൊക്കെ ആണെങ്കിലും ഒരിക്കലും നന്നാവാനോ രക്ഷപ്പെടാനോ നമ്മുടെ ജനത്ത് ആഗ്രഹവുമില്ല. ജ്ഞാനോദയമുള്ള ഭരണാധികാരിക്കെ സമരങ്ങൾ ഇല്ലാതെ ഭരണം കൊണ്ടുപോകാൻ സാധിക്കു. സജ്ജനങ്ങളായ നേതാക്കൾക്ക് ബുദ്ധിപറഞ്ഞു കൊടുക്കന്ന കർമ്മം നിർവ്വഹിക്കുന്നവാനാണ് ഞാൻ, ഒരു പ്രത്യേക ഭരണം നിർവ്വഹിച്ചാൽ വെറും 75 ദിവസ്സം കൊണ്ട് കേരളത്തെ സ്വർഗ്ഗമാക്കാൻ സാധിക്കും, എന്നാൽ അതിന് ഒരിക്കലും നമ്മുടെ ജനം തയ്യാറാവില്ല.

കടിക്കുന്നു പിടിക്കുന്നു വലിക്കുന്നു നുള്ളുന്നു പിച്ചുന്നു മാന്തുന്നു ഇതിന്റെ പേരാണോ വിപ്ലവം ? ജനത്തെ കഴുതകളാക്കി എന്തൊക്കെയോ കസർത്ത് കാണിക്കുന്നു. നിരപരാധികളായ ജനത്തിനെ ദ്രോഹിക്കുന്ന തരത്തിൽ വഴി തടയുകയും പൊതുമുതൽ തല്ലി തകർക്കുന്നതും കഴിവില്ലാത്തവരെ ഉപദ്രവിക്കുന്നതല്ല വിപ്ലവം. മുണ്ടുമുടുത്ത് സമരത്തിന് ഇറങ്ങുമ്പോൾ മിനിമം ഒരു നല്ല അടി വസ്ത്രമെങ്കിലും ധരിക്കാൻ സമര നായകന്മാർ മറക്കരുത്, ഒരു പോരാളി അണ്ണന്റെ ജട്ടി കണ്ട് ഞെട്ടി മാമാ, മീൻ വലയെ വെല്ലുന്ന തരത്തിലുള്ള ഒരു ഐറ്റമായിരുന്നു അത്. അതിലും വലിയ തമാശയാണ് ഇപ്പോൾ ചായക്കടയിൽ നടക്കുന്നത്, കടിക്കാൻ എന്തുണ്ട് എന്നല്ല, ജമീല എന്തുണ്ട് എന്നാണ് നാട്ടുക്കാർ ചോദിക്കുന്നത്. എല്ലാം ചാണ്ടി ഭഗവാന്റെ അനുഗ്രഹം.