വിവാദങ്ങളും വിമർശനങ്ങളും വാർത്തകളും ഗോസിപ്പുകളുമെല്ലാം മറന്ന് അമ്മയുടെ അംഗങ്ങളെല്ലാം കഴിഞ്ഞ ദിവസം ഒരുകുടക്കീഴത്തിൽ കേരളത്തിന്റെ നവ നിർമ്മിതിക്കായി ഒന്നിച്ചിരുന്നു. ഏഷ്യനെറ്റ് ചാനലും അമ്മ അംഗങ്ങളും ചേർന്നൊരുക്കുന്ന ഒന്നാണ് നമ്മൾ എന്ന പരിപാടി അബുദബിയിലാണ് അരങ്ങേറിയത്. പഞ്ചഭൂതം പ്രമേയമാക്കി സംവിധായകൻ രാജീവ് കുമാർ അണിയിച്ചൊരുക്കിയ ഷോയുടെ ചില വീഡിയോകളാണ് ഇപ്പോൾ സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നത്.

്‌റിഹേഴ്സൽ ക്യാംപിലെത്തിയതിന് ശേഷമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. കൂടാതെ മോഹൻലാലിന്റെയും മഞ്ജു വാര്യരുടെയും ഒടിയനിലെ ഗാനത്തിന്റെ വീഡിയോയും വൈറലായിരുന്നു.

ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ ആവട്ടെ പരിപാടിയുടെ രത്‌നച്ചുരക്കം എന്ന് വേണമെങ്കിൽ പറയാം. മമ്മൂട്ടിയും മോഹൻലാലും ചേർന്ന് പരിപാടിക്ക് സ്വാഗതം ആശംസിക്കുന്നത് മുതൽ പരിപാടിയിൽ അരങ്ങേറിയ താരങ്ങളുടെ നൃത്തവും കോമഡി നമ്പരുകളുമെല്ലാം നിറഞ്ഞതാണ് വീഡിയോ. ഇപ്പോഴും പ്രളയത്തിൽ നിന്നും കേരളം മുക്തമായിട്ടില്ലെന്നും നവകേരള നിർമ്മാണത്തിനായി ഇനിയും സഹായങ്ങൾ ആവശ്യമാണെന്നും അതിന് വേണ്ടിയാണ് തങ്ങളെത്തിയതെന്നും ഇരുവരും പറഞ്ഞിരുന്നു.വെളുത്ത വസ്ത്രമണിഞ്ഞാണ് താരങ്ങളെല്ലാം വേദിയിലേക്കെത്തിയത്.

മോഹൻലാലും മമ്മൂട്ടിയും ഇന്ദ്രൻസും നോബിയുമുൾപ്പടെയുള്ള താരങ്ങൾ അണിനിരന്ന സ്‌കിറ്റിൽ തനിനാടനായി ഗുണ്ടകളായി എത്തി മോഹൻലാലും മമ്മൂട്ടിയും ഹണി റോസിനൊപ്പം നൃത്തം ചെയ്യാൻ മത്സരിക്കുന്നതും വീഡിയോയിൽ കാണാം.