ഓക്‌ലാൻഡ്: മലയാളി സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം 'ഓണോത്സവം 2015' ഓഗസ്റ്റ് 22ന് മഹാത്മാഗാന്ധി സെന്ററിൽ (145, ന്യൂ നോർത്ത് റോഡ്, ഈഡൻ ടെറസ്) നടക്കും. വൈകുന്നേരം അഞ്ചു മുതൽ രാത്രി 10.30 വരെയാണ് ആഘോഷ പരിപാടികൾ.

പൂക്കള മത്സരത്തോടെ ആരംഭിക്കുന്ന ആഘോഷ പരിപാടിയിൽ എത്‌നിക് അഫയേസ് മിനിസ്റ്റർ പെസെറ്റ സാം, പാർലമെന്റിലെ പ്രതിപക്ഷ നേതാവ് ആൻഡ്രു ലിറ്റിൽ, ഫിൽ ടൈഫോർഡ് എംപി, കൺവൽജിത് സിങ് ബഗി എംപി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

പകൽപ്പൂരം, പുലികളി, നാടകം, സെൽഫി വിത്ത് മാവേലി തുടങ്ങിയവ ഈ വർഷത്തെ പ്രത്യേകതകളായിരിക്കും. കൂടാതെ 1200 ഓളം പേർക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കും. സമാജത്തിന്റെ വാർഷിക പ്രസിദ്ധീകരണമായ 'ദർപ്പണ'ത്തിന്റെ പ്രകാശനവും അന്നേ ദിവസം നടക്കും.

കേരള തനിമയും പുതുമയും നിറഞ്ഞ വെവിധ്യമാർന്ന കലാവിരുന്നിലേക്കും ഓണസദ്യയിലേക്കും ഓക്‌ലാൻഡിലെ മുഴുവൻ മലയാളി കുടുംബങ്ങളെയും വിദ്യാർത്ഥി സുഹൃത്തുക്കളെയും സമാജം കമ്മിറ്റി ഹാർദമായി സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: +64 0210413060 (സമാജം സെക്രട്ടറി).

ഓണാഘോഷം നടക്കുന്ന സ്ഥലത്തിന്റെ വിലാസം: Mahatma Gandhi Cetnre, 145 New North Road, Eden Terrace, Auckland.