യൂണിയനും കോളേജ് അധികൃതരും തമ്മിലുള്ള പ്രശ്‌നങ്ങളിൽ പെട്ട് ഒന്റാരിയോ കോളേജ് വിദ്യാർത്ഥികൾ നട്ടംതിരിയുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി ഇരുകൂട്ടരും തമ്മിലുള്ള പഴിചാരലുകളും ചർച്ചകളുമൊക്കെയായി വിദ്യാർത്ഥികളുടെ പഠനം തന്നെ തടസ്സപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബർ 15 മുതലാണ് കോളേജിലെ വിവിധ ജോലിക്കാരുടെ പ്രതിനിധികളായ യൂണിയൻ നേതാക്കൾ സേവന വേതന വ്യവസ്ഥയിൽ മാറ്റം വേണമെന്നാവശ്യവുമായി സമരം തുടങ്ങിയത്. സമരം തുടങ്ങി ഒരു മാസം ആകുമ്പോഴും ഇരുകൂട്ടരും തമ്മിൽ ധാരണയില്ലെത്താത് മൂലം വിദ്യാർത്ഥികളുടെ ക്ലാസും മുടങ്ങുകയാണ്.

ഏകേദശം 12,000 ത്തോളം പേരാണ് സമരത്തിൽ പങ്കാളികളായി ഉള്ളത്. പ്രോഫസർമാർ, ഇൻസ്ട്രക്ടേഴ്‌സ്, കൗൺസിലേഴ്‌സ്, ലൈബറിയൻ എന്നിവർ അടങ്ങുന്ന ഒന്റാരിയോ പബ്ലിക് സർവ്വീസ് എപ്ലോയ്‌സ് യൂണിയനുകളാണ് സമരം നടത്തുന്നത്. സമരം മുന്നേറുന്നതോടെ കുട്ടികളുടെ സെമസ്റ്റർ പരീക്ഷകളെ ക്കുറിച്ചും ആശങ്ക ഉയരുന്നുണ്ട്.

കഴിഞ്ഞ ആഴ്‌ച്ചയും കോളേജ് എപ്ലോയർ കൗൺസിലും യൂണിയനും നേതാക്കളുമായി നടത്തിയ അവസാനഘട്ട ചർച്ചയും പരാജയപ്പെട്ടതോടെ വോട്ടിങ് എന്ന പരിപാടിയിലേക്ക് കടക്കാൻ സാധ്യത കാണുന്നുണ്ട്. കോളേജ് കൗൺസിൽ മുന്നോട്ട് വേതന വർദ്ധനവും സേവന വ്യവസ്ഥയും അംഗീകരിക്കാൻ ആവില്ലെന്ന നിലപാടിലാണ് ഇപ്പോഴും യൂണിയൻ നേതൃത്വം