- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ഒന്റാരിയോയിൽ കോവിഡ് വൈറസിന്റെ മൂന്നാം തരംഗം; നിരവധി പേർ തീവ്രപരിചരണ വിഭാഗത്തിൽ; വീട്ടിൽ തന്നെ കഴിയാൻ നിർദ്ദേശം നല്കി അധികൃതർ
ഒന്റാരിയോയിൽ കോവിഡ് വൈറസിന്റെ മൂന്നാം തരംഗം ആഞ്ഞ് വീശുന്നതോടെ ജനങ്ങളോട് വീട്ടിൽ തന്നെ കഴിയാൻ നിർദ്ദേശം. ടൊറന്റോ, പീൽ റീജിയൻ, ഒട്ടാവ എന്നിവിടങ്ങളിൽ ആണ് രോഗം കൂടുന്നതോടെ സ്റ്റേ-ഹോം ഓർഡർ പുറപ്പെടുവിക്കാനും അടിയന്തര നടപടികൾ ശക്തിപ്പെടുത്താനും നിർദ്ദേശം ഉയരുന്നത്.
COVID-19 ലക്ഷണങ്ങളുമായി ജോലി ചെയ്യാൻ നിരവധി പേർ എത്തുന്നുവെന്നും അത്തരം ലക്ഷണം ഉള്ളവർ വീട്ടിൽ തന്നെ തുടരണമെന്നും അവർക്ക് ശമ്പളത്തോട് കൂടി അവധി നല്കുമെന്നും അധികൃതർ പറയുന്നു. കൂടാതെ യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യവും പരിഗണിച്ചുവരികയാണ്.
പീൽ റീജയനിൽ സ്‌കൂളുകൾ രണ്ടാഴ്‌ച്ച അടച്ചിടാനും തീരുമാനിച്ചു.ചൊവ്വാഴ്ച മുതൽ ബ്രാംപ്ടൺ, കാലിഡൺ, മിസിസ്സാഗ എന്നിവിടങ്ങളിലെ എല്ലാ സ്‌കൂളുകളും ഓൺലൈൻ പഠനം ആയിരിക്കും നടത്തുക.
Next Story