- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ഒന്റാരിയോയിലെ നിയന്ത്രണങ്ങൾ നീക്കി; വാക്സിൻ പാസ്പോർട്ട് സംവിധാനവും അവസാനിച്ചു;റസ്റ്റോറന്റുകളിലടക്കം ഇനി തെളിവ് കാണിക്കേണ്ടതില്ല
ഏറെ നാളായി ഒന്റാരിയോയിൽ നിലനിനിന്നിരുന്ന നിയന്ത്രണങ്ങൾ നീക്കി.റസ്റ്റോറന്റുകൾ, ജിമ്മുകൾ, സിനിമാ തിയേറ്ററുകൾ തുടങ്ങി ഒന്റാരിയോയിലെ ഒട്ടുമിക്ക ആൾക്കൂട്ട സ്ഥലങ്ങളിലും ഇന്നുമുതൽ കോവിഡ് വാക്സിനെടുത്തതിന്റെ തെളിവ് ആവശ്യമില്ല. എന്നാൽ നിശാ ക്ലബ്ബുകൾ, കായിക, കച്ചേരി വേദികൾ എന്നിവിടങ്ങളും പരമാവധി പേരെന്ന കണക്കുകളിൽ നിന്നും മുക്തമാക്കിയിട്ടുണ്ട്.
ഒന്റാരിയോയിലെ പൊതുജനാരോഗ്യ നടപടികളിൽ ഭൂരിഭാഗവും ഇപ്പോൾ അവസാനിക്കും. എങ്കിലും പ്രീമിയർ ഡഗ് ഫോർഡ് പറഞ്ഞതു പ്രകാരം മാസ്‌ക് നിർബന്ധമെന്നത് കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും നിലവിലുണ്ടാകും. കണക്കുകൾ പ്രകാരം കോവിഡ് കേസുകൾ വീണ്ടും ഉയരാൻ തുടങ്ങിയേക്കാമെങ്കിലും ജനുവരിയിലെ ഓമിക്രോൺ തരംഗത്തിന്റെ ഉയർന്ന അവസ്ഥയിൽ നിന്നും ആശുപത്രിവാസങ്ങളും പരിശോധന പോസിറ്റിവിറ്റി നിരക്കുകളും കുത്തനെ കുറഞ്ഞിട്ടുണ്ട്.
വാക്സിൻ സർട്ടിഫിക്കറ്റ് സംവിധാനം എല്ലായ്‌പ്പോഴും സമയപരിധിയുള്ളതായിരിക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്നും ചീഫ് മെഡിക്കൽ ഓഫിസറുടെ ഉപദേശത്തെ തുടർന്നാണ് നീക്കം ചെയ്യുന്നതെന്നും എന്നാൽ കോവിഡ് ഭീഷണി അവസാനിച്ചിട്ടില്ലാത്തതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്നും ഫോർഡ് പറയുന്നു.
സ്പോർട്സ് വേദികൾ, കച്ചേരി വേദികൾ, തിയേറ്ററുകൾ, നിശാ ക്ലബ്ബുകൾ, റസ്റ്റോറന്റുകൾ എന്നിവയുൾപ്പെടെ ശേഷി പരിധികളുള്ള വേദികൾക്ക് ഇപ്പോൾ ആ നിയന്ത്രണങ്ങൾ ഒഴിവാക്കാനാവും. അതുപോലെ രണ്ടു മീറ്റർ അകലം പാലിക്കാൻ കഴിയുന്ന ആളുകളുടെ എണ്ണത്തിൽ ശേഷി പരിമിതപ്പെടുത്തിയ ക്രമീകരണങ്ങളുടെ ആവശ്യകത ഇല്ലാതാകും. വിവാഹം, ശവസംസ്‌ക്കാരം, റീട്ടയിൽ ഷോപ്പുകൾ, ഫാർമസികൾ, പലചരക്ക് കടമകൾ ഉൾപ്പെടെ പരിമിത ശേഷിയിൽ തുടരേണ്ടതില്ല.
ചില റസ്റ്റോറന്റുകൾ, വിനോദ സൗകര്യങ്ങൾ, മ്യൂസിയങ്ങൾ എന്നിവയുൾപ്പെടെ നിരവധി ബിസിനസുകൾ ഇപ്പോൾ തങ്ങളുടെ വാക്സിനേഷൻ ആവശ്യകതകൾ നിലനിർത്തുമെന്നാണ് പറയുന്നത്. മാസ്‌ക് ഒഴികെയുള്ള എല്ലാ കോവിഡ് നടപടികളും പ്രവിശ്യ് നിയമസഭയിൽ അവസാനിക്കും. പ്രതിനിധികളെ കൂട്ടായി തരംതിരിക്കുകയല്ല ചർച്ചകളിലും കമ്മിറ്റികളിലും മറ്റ് നിയമ നിർമ്മാണ കാര്യങ്ങളിലും പൂർണ ഹാജർ അനുവദിക്കും. അതേസമയം നിയമസഭയിലെ ചില നടപടികൾ നിലനിൽക്കണമെന്ന് പ്രതിപക്ഷ എൻ ഡി പി പറയുന്നു. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ മാതൃകാപരമായി നയിക്കണമെന്നും പകർച്ചവ്യാധി അവസാനിച്ചുവെന്ന് നടിക്കരുതെന്നും പറയുന്നു.