ന്റാരിയോ ഗവൺമെന്റ് ഗ്രേ സോണുകളിൽ  ഉള്ള പ്രദേശങ്ങൾക്ക് കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചു. ഈ പ്രദേശങ്ങളിൽ ഹെയർ കട്ട് സലൂണുകളും ഫിറ്റ്‌നസ് ക്ലാസുകളും അനുവദിച്ച് കൊണ്ടാണ് തീരുമാനമായത്. എന്നാൽ ഹാമിൽടൺ പ്രദേശം വീണ്ടും ലോക് ഡൗണിലേക്ക് പ്രവേശിക്കുമെന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്.

വ്യക്തിഗത പരിചരണ സേവനങ്ങളായ ബാർബർ ഷോപ്പുകൾ, ഹെയർ, നെയിൽ സലൂണുകൾ, ബോഡി ആർട്ട് സ്ഥാപനങ്ങൾ എന്നിവയ്ക്ക് അപ്പോയിന്റ്‌മെന്റ് അടിസ്ഥാനത്തിൽ 25 ശതമാനത്തിൽ താഴെ ശേഷിയിൽ ഏപ്രിൽ 12 മുതൽ പ്രവർത്തിക്കാൻ കഴിയുമെന്നാണ് സർക്കാർ അറിയിച്ചത്.കൂടാതെ, ഔട്ട്ഡോർ ഫിറ്റ്‌നസ് ക്ലാസുകൾ മാർച്ച് 29 മുതൽ പുനരാരംഭിക്കാൻ അനുവദിക്കും, പരമാവധി 10 പേരെയായിരിക്കും അനുവദിക്കുക.

എന്നാൽ ഹാമിൽട്ടൺ പ്രദേശം ലോക്ഡൗണിലേക്ക് നീങ്ങുമെന്ന സൂചനയും പുറത്ത് വന്നിട്ടുണ്ട്്. നഗരത്തിലെ കേസ് നിരക്ക് 37.6 ശതമാനം വർദ്ധിച്ച് മാർച്ച് 15 മുതൽ 22 വരെ ഒരു ലക്ഷത്തിൽ 109.4 കേസുകളായി ഉയർന്നതിനെ തുടർന്നാണ് ഹാമിൽട്ടനെ വീണ്ടും ലോക്ക്ഡൗണിലേക്ക് മാറ്റാനുള്ള തീരുമാനം. ഓറഞ്ച് നിയന്ത്രിത നിരയിൽ നിന്ന് കിഴക്കൻ ഒന്റാറിയോ ചുവന്ന നിലയിലേക്ക് നീങ്ങും.