- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ഒന്റാരിയോയിൽ സ്റ്റേ അറ്റ് ഹോം ഉത്തരവ് പ്രാബല്യത്തിൽ; നിയന്ത്രണം 28 ദിവസത്തേക്ക്; പ്രൊവിൻസിൽ മാത്രം മരിച്ചവരുടെ എണ്ണം 7475 ആയി
ഒന്റാരിയോ(കാനഡ): ഒന്റേറിയൊ പ്രൊവിൻസിൽ വീണ്ടും സ്റ്റേ അറ്റ് ഹോം ഉത്തരവ് ഏപ്രിൽ 8 വ്യാഴാഴ്ച മുതൽ നിലവിൽ വരുന്നു. കൊറോണ വൈറസ് വ്യാപകമായതിനെ തുടർന്നാണ് മൂന്നാമതും സ്റ്റേ അറ്റ് ഹോം ഉത്തരവിറക്കേണ്ടി വന്നതെന്ന് പ്രീമിയർ ഡഗ് ഫോർഡ് പറഞ്ഞു. 28 ദിവസത്തേക്കാണ് ഉത്തരവ് ബാധകമാക്കിയിരിക്കുന്നത്. ഒന്റേറിയൊ പ്രൊവിൻസിൽ ശരാശരി 2800 പോസിറ്റീവ് കേസ്സുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും, ഇതിൽ 18 വയസ്സിന് മുകളിലുള്ളവരെയാണ് കൂടുതൽ ബാധിക്കുന്നതെന്നും ആരോഗ്യ വകുപ്പു അധികൃതർ അറിയിച്ചു.
കാനഡയിൽ സ്റ്റേറ്റ് ഓഫ് ഏമർജൻസി പ്രഖ്യാപിക്കുന്ന മൂന്നാമത്തെ പ്രൊവിൻസാണ് ഒന്റേറിയൊ. പ്രൊവിൻസിൽ വാക്സിനേഷന്റെ എണ്ണം വർദ്ധിപ്പിക്കുന്നതിനും, ആരാധനാലയങ്ങൾ ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളിൽ വാക്സിൻ ക്ലിനിക്കുകൾ ആരംഭിക്കുന്നതിനും നടപടികൾ സ്വീകരിച്ചതായും ഡഗ് ഫോർഡ് പറഞ്ഞു.
സ്്റ്റേ അറ്റ് ഹോം നിലനിൽക്കുന്ന നാലാഴ്ചകളിൽ 40 ശതമാനം ഒന്റേറിയൊ നിവാസികൾക്കും കോവിഡ് വാക്സിൻ നൽകുമെന്നും ഫോർഡ് പറഞ്ഞു. അത്യാവശ്യ സർവീസിലുള്ളവരൊഴികെ എല്ലാവർക്കും സ്റ്റേ അറ്റ് ഹോം ഉത്തരവ് ബാധകമാണ്. ഗ്രോസറി സ്റ്റോറുകൾ, ഹെൽത്ത് കെയർ സർവീസസ് എന്നിവ അത്യാവശ്യ സർവീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജനുവരി 17ന് ശേഷം ഏറ്റവും കൂടുതൽ കേസ്സുകൾ(3215) ഏപ്രിൽ 7 ബുധനാഴ്ച രാവിലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടു. 17 മരണവും ഇതിൽ ഉൾപ്പെടുന്നു. ഇതോടെ ഈ പ്രൊവിൻസിൽ മാത്രം മരിച്ചവരുടെ എണ്ണം 7475 ആയി ഉയർന്നു.