ന്റാരിയോയിലുള്ള സിഖുകാർക്ക് ഇനി ഹെൽമെറ്റ്  ധരിക്കാതെ വാഹനം ഓടിക്കാം. ഈ മാസം 18 മുതൽ തലപ്പാവ് ധരിച്ച സിഖുകാർക്ക് വാഹനമോടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കേണ്ട എന്ന നിയമം പ്രാബല്യത്തിലാകും. പ്രോഗ്രസീവ കൺസർവേറ്റീസ് സര്ക്കാരാണ് ഇക്കാര്യം അറിയിച്ച് ഉത്തരവിട്ടത്..

സിഖുകാരുടെ പൗരവാകാശവും മതപരമായ ആവിഷ്‌കാരവും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആൽബർട്ട. മാനിറ്റോബ, ബ്രിട്ടീഷ് കൊളംബിയ തുടങ്ങി സ്ഥലങ്ങളിൽ ഇപ്പോളും ഈ നിയമം നടപ്പിലാക്കിയിട്ടുണ്ട്. സിഖ് മോട്ടോർസൈക്കിൾ ക്ലബ് പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.