കോവിഡ് -19 കാരണം അവധി ആവശ്യമുള്ള പ്രവിശ്യയിലെ മുഴുവൻ സമയ, പാർട്ട് ടൈം തൊഴിലാളികൾക്ക് മൂന്ന് ശമ്പളത്തോട് കൂടിയ അവധി ലഭിക്കുന്ന പദ്ധതി സർക്കാർ ആവിഷ്‌കരിച്ച. ഇത് മെഡിക്കൽ പ്രൊഫഷണലുകൾ, തൊഴിലാളി അഭിഭാഷകർ, രാഷ്ട്രീയ നേതാക്കൾ, പ്രവിശ്യയിലെ ഏറ്റവും കൂടുതൽ ദുരിതബാധിത പ്രദേശങ്ങളിൽ നിന്നുള്ള ഉന്നത ഡോക്ടർമാർ എന്നിവരടക്കം ഉള്ള ജോലിക്കാർക്ക് ഇത് പ്രയോജനകരാമാവും.

നിർദ്ദിഷ്ട ഒന്റാറിയോ COVID-19 വർക്കർ പ്രൊട്ടക്ഷൻ ബെനിഫിറ്റ് പ്രോഗ്രാം അനുസരിച്ച് രോഗികളായ, രോഗലക്ഷണങ്ങളുള്ള, മാനസികാരോഗ്യ പ്രശ്നമുള്ള അല്ലെങ്കിൽ പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന തൊഴിലാളികൾക്ക് പ്രതിദിനം 200 ഡോളർ വരെ നൽകുന്ന തരത്തിലാണ് പദ്ധതി.COVID-19 മൂലം ജോലിക്ക് വരാൻ കഴിയാത്ത തൊഴിലാളികൾക്ക് മൂന്ന് ദിവസം വരെ ശമ്പളത്തോടെ അവധി ലഭിക്കുന്ന നിയമനിർമ്മാണം വ്യാഴാഴ്ച മുതൽ നടപ്പാക്കും.

പ്രോഗ്രാം ഏപ്രിൽ 19 മുതൽ മുൻകാല പ്രാബല്യത്തിൽ വരും, 2021 സെപ്റ്റംബർ 25 വരെ താത്കാലികമായാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ അസുഖത്തിന്റെ കുറിപ്പുകളൊന്നും ആവശ്യമില്ല.ഒന്റാരിയോയിൽ ആശുപത്രി ശേഷിയിൽ കവിഞ്ഞ് കോവിഡിന്റെ മൂന്നാമത്തെ തരംഗം വീശിയിരിക്കുകയാണ് ഒന്റാറിയോ പ്രവിശ്യയിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ റെക്കോർഡ് എണ്ണം കേസുകൾ ആണ് ഉള്ളത്.