- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഒഎൻവി മാനവികതയുടെ കവി: 'സ്മരണാഞ്ജലി' ശ്രദ്ധേയമായി
മലയാളത്തിന്റെയും മലയാളിയുടെയും യശസ് ലോകത്തിനു മുന്നിലെത്തിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട മാനവികതയുടെ കവിയാണ് പ്രൊഫസർ ഒഎൻവി കുറുപ്പെന്നു കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് പ്രസിഡന്റ് കെസി അബൂബക്കർ പറഞ്ഞു. കവി ഒഎൻവിയെയും കഥാകാരൻ അക്‌ബർ കക്കട്ടിലിനെയും അനുസ്മരിക്കുന്നതിനായി അവരുടെ കവിതകളും ഗാനങ്ങളും കഥകളും ഏകോപിപ്പിച്ചു
മലയാളത്തിന്റെയും മലയാളിയുടെയും യശസ് ലോകത്തിനു മുന്നിലെത്തിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട മാനവികതയുടെ കവിയാണ് പ്രൊഫസർ ഒഎൻവി കുറുപ്പെന്നു കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് പ്രസിഡന്റ് കെസി അബൂബക്കർ പറഞ്ഞു. കവി ഒഎൻവിയെയും കഥാകാരൻ അക്‌ബർ കക്കട്ടിലിനെയും അനുസ്മരിക്കുന്നതിനായി അവരുടെ കവിതകളും ഗാനങ്ങളും കഥകളും ഏകോപിപ്പിച്ചു കൊണ്ട് ക്ലബ് സംഘടിപ്പിച്ച 'സ്മരണാഞ്ജലി' എന്ന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയുയിരുന്നു അദ്ദേഹം. ലളിതമായ ഭാഷയിൽ അടിച്ചമർത്തപ്പെട്ടവന്റെയും നീതി നിഷേധിക്കപ്പെട്ടവന്റെയും പാർശ്വവൽക്കരിക്കപ്പെട്ടവന്റെയും ശബ്ദവും പ്രകൃതിയുടെ ഉപാസകനുമായിരുന്നു ഒഎൻവി. നർമ്മത്തിൽ ചാലിച്ച് സമൂഹ്യ സത്യങ്ങളെ ഉറക്കെ വിളിച്ചു പറഞ്ഞ കഥാകാരനാണ് അക്‌ബർ കക്കട്ടിൽ. സുന്ദരമായ അദ്ധ്യാപക ജീവിതത്തിലെ വേദനിക്കുന്ന യാഥാർത്ഥ്യങ്ങൾ മുന്നിലവതരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി സമൂഹവുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നവരയിരുന്നു ഇരുവരും.
ഒഎൻവി യുടെ പാട്ടുകൾ അബിൻ ഷാഫി, ഷാഹുൽ ഹമീദ് എന്നിവരും കവിതകൾ സഞ്ജീവ് മേനോൻ, അഷ്റഫ് ബഷീർ ഉളിയിൽ, ഡോ: സലിം എന്നിവരും വേദിയിൽ ആലപിച്ചു. അക്‌ബർ കക്കട്ടിലിന്റെ കഥകൾ സുബൈർ കെ, അഷ്റഫ് ബഷീർ എന്നിവരും അവതരിപ്പിച്ചു കൊണ്ട് വ്യത്യസ്തമായ അനുസ്മരണ പരിപാടിയിരുന്നു 'സ്മരണാഞ്ജലി'. ക്ലബ് ജനറൽ സെക്രട്ടറി എൻ സമദ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് വി മുരളീധരൻ എന്നിവർ പ്രസംഗിച്ചു. വി അഷ്റഫ്, ആന്റോ വി കെ, മുജീബ് കക്കട്ടിൽ, നിസാർ അഹമദ്, ശിവദാസൻ, ബാബു ഗോപി, സൈനുദ്ധീൻ പിഎം തുടങ്ങിയവർ നേതൃത്വം നൽകി. കുട്ടികളും സ്ത്രീകളുമടക്കം ധാരാളം പേർ പരിപാടിയിൽ പങ്കെടുത്തു.