മെൽബൺ: മലയാള സിനിമ ചക്രവാളത്തിൽ മിന്നൽ പിണറായി ഉദിച്ചുയർന്ന കലാഭവൻ മണിക്കും സിനിമ- സംഗീത, കാവ്യ ധാരയിലൂടെ മലയാളി മനസുകളിൽ നിറസാനിദ്ധ്യമായിരുന്ന ഒ എൻ വി കുറുപ്പിനും മെൽബണിലെ മലയാളി കൂട്ടയ്മ ആദരാഞ്ജലികൾ അർപ്പിച്ചു .

ചാലക്കുടി അസോസിയേഷൻ മെൽബണിന്റെയും, മലയാളം കൾച്ചറൽ സ്റ്റഡി സെന്ററിന്റെയും ആഭിമുഖ്യത്തിൽ ഡീർ പാർക്കിലെ റോബർട്ട് ക്രൂസ് ഹാളിൽ നടന്ന അനുസ്മരണ വേദിയിൽ മലയാളത്തിന്റെ മണി മുത്തുകളെ ചടങ്ങിൽ പങ്കെടുത്തവർ ഹൃദയത്തിൽ ചേർത്ത് അനുസ്മരിച്ചു . ONV യുടെ പ്രസിദ്ധമായ കവിതയും മണിയുടെ വേദന പകർന്നു തരുന്ന നാടൻ പാട്ടും സദസ്സിൽ പങ്ക് വച്ചു. ഇന്ത്യൻ മലയാളി എഡിറ്റർ തിരുവല്ലം ഭാസിയുടെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗത്തിൽ രവിന്ദ്രൻ മാഷ, സുരേഷ് വല്ലത്ത്, സ്റ്റാൻലി ജോൺസ്, വിത്സൻ ജോസ്, ഗീതു അരുൺ, അജിത ചിറയിൽ, ലൗലി രവിന്ദ്രൻ എന്നിവർ സംസാരിച്ചു. വർഗീസ് ജോൺ സ്വാഗതവും മേരി ബാബു നന്ദിയും പറഞ്ഞു.