- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: ഈ വർഷത്തെ ഒഎൻവി പുരസ്കാരം തമിഴ്കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വൈരമുത്തുവിന്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
മലയാള സർവകലാശാല വൈസ് ചാൻസിലർ ഡോ.അനിൽ വള്ളത്തോൾ, ആലങ്കോട് ലീലാകൃഷ്ണൻ, പ്രഭാവർമ്മ എന്നിവരടങ്ങിയ ജൂറിയാണ് വിജയിയെ തെരഞ്ഞെടുത്തത്. കോവിഡ് നിയന്ത്രണങ്ങൾ മൂലം ഇത്തവണ യുവസാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചിട്ടില്ല. കൃതികളുടെ നിർണയം പൂർത്തിയാക്കാത്തതിനാലാണിത്.
കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയ ശേഷം അവാർഡ് വിതരണം നടത്തും. വൈരമുത്തുവിന് 2003ൽ രാജ്യം പത്മശ്രീയും 2014ൽ പത്മഭൂഷണും നൽകി ആദരിച്ചിരുന്നു. കഴിഞ്ഞ തവണ പുരസ്കാരം ലഭിച്ചത് എം ലീലാവതിക്കായിരുന്നു.
Next Story