വിതയിൽ ജനിച്ച് കവിതയിൽ വളർന്ന് കവിതയിൽ മരിച്ച കവിയാണ് ഒഎൻവി സർ. ഇനി ഒരു ജന്മമുണ്ടെങ്കിൽ കവിയായിതന്നെ ജനിക്കുമെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. കവിതയ്ക്കും ഗാനത്തിനും അതിർവരമ്പുകളില്ലെന്നുതെളിയിച്ച സ്‌നേഹശീലനായ ആത്മീയഗുരുനാഥനായിരുന്നു പ്രിയ കവി. 1931ൽ ജനനം, 1957ൽ മഹാരാജാസ് സോളജ് അദ്ധ്യാപകൻ, 1958ൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ അദ്ധ്യാപകനായതോടുകൂടി കവിതാ നിർമ്മാണത്തിൽ അതീവ ശ്രദ്ധാലുവായി.

2007ൽ ജ്ഞാനപീഠം, 2008ൽ എഴുത്തച്ഛൻ അവാർഡ്, പത്മഭൂഷൺ എന്നിവയ്ക്ക്പുറമെ ഏറ്റവും നല്ല ഗാനരചനയ്ക്ക് പതിമൂന്ന് പ്രാവശ്യം സസ്ഥാന അവാർഡ് കൂടാതെ മറ്റു ധാരാളം പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കവിതകൾക്കും ഗാനങ്ങൾക്കും ഭാഷയുടെ ഒരു പ്രത്യേകസംസ്‌കാര ശൈലിയുണ്ടായിരുന്നു. കുഞ്ഞേടത്തി എന്ന കവലിതയാണ് ആദ്യം എന്റെ മനസ്സിന്റെ ചെപ്പിൽ ഓടിയെത്തുന്നത്. ഈ കവിത അദ്ദേഹം തന്നെ ആലപിച്ചിട്ടുള്ളഒരു കാസറ്റ് പല പ്രാവവശ്യം ഞാൻ കേൾക്കാറുണ്ടായിരുന്നു. നല്ല ശീലങ്ങളും ആടുക്കും ചിട്ടയും സ്‌നേഹശീലവുമുള്ള ഒരു വന്ദ്യഗുരുനാഥന്റെ കർക്കശമായ ഉപദേങ്ങൾ ചിലർക്ക് അദ്ദേഹം മുശടനായി തോന്നിയേക്കാം. എന്നാൽ ഒരു ദീനാനുകമ്പയുള്ള കവിയുടെ ഹൃദയം ചിലപ്പോഴും പാവപ്പെട്ടപവർക്കുവേണ്ടി തുടിക്കാറുണ്ടായിരുന്നു.

തീവ്രവാദികളാൽ കൈ അറ്റുപോയ തൊടുപുഴ ന്യൂമാൻസ് കോളജിലെ ജോസഫ് സാറിനെ പല ആത്മീയ നേതാക്കളും പടിക്കുതള്ളിപുറത്താക്കിയപ്പോൾ സ്‌നേഹത്തോടെ ഒരു കവിതയും 25,000 രൂപയുടെ ചെക്കും അയച്ചുകൊടുത്ത കാരുണ്യാവാനായിരുന്നു അദ്ദേഹം. സാമൂഹിക സാംസ്‌കാരിക സാഹിത്യ രംഗത്തെ സൂര്യദേവനായിരുന്നു ഇദ്ദേഹം. എല്ലാവരുയെടും കവിതളും ഗാനങ്ങളും മനസ്സിൽ കുടിയിരിക്കുക സാധ്യമല്ല. വയലാറിന്റെ കവിതകൾ മനസ്സിന്റെ ചെപ്പിൽ പതിഞ്ഞിരിക്കുന്നതുപോലെ വളരെ മൃദുത്വവും ആശയവും സംഗീതവും തുളുമ്പുന്നതായിരുന്നു ഒഎൻവിയുടെ കവിതയും ഗാനങ്ങളും. മനസ്സിൽ പതിഞ്ഞിട്ടുള്ള ചില ഗാനങ്ങൾ

1. നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി നീയെന്നരികിൽ വന്നു.

2. മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി

3. ഒരുവട്ടം കൂടിയെൻ ഓർമ്മകൾ

4. മെല്ലെ മെല്ലെ മുഖപടം

5. തുമ്പി വാ തുമ്പകുടത്തിൻ

6. അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ

7. മലരൊളിയെ മന്ദാരമലരേ മഞ്ചാടിമണിയേ

എന്നു തുടങ്ങുന്ന പുതിയ ഗാനവും പ്രശസ്തിയാർജിച്ചതാണ്. അതുപോലെ നഖക്ഷതങ്ങൾ, വൈശാലി, പഴശ്ശിരാജാ എന്നീ ചിത്രങ്ങളും ഒഎൻവിയുടെ വരികൾ കൊണ്ട് സമ്പന്നമാക്കിയിട്ടുണ്ട്്. പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുന്നോളേ...., നമ്മൾ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ എന്നുള്ള ചില വിപ്ലവഗാനങ്ങളും നമ്മെ കോൾമയിർകൊള്ളിച്ചിട്ടുണ്ട്. കെ പി എ സി വളർന്നു പന്തലിച്ചതിന്റെ പിന്നിൽ ഒഎൻവിയുടെ പങ്ഖും മറക്കാവുന്നതല്ല.

ചലച്ചിത്ര ഗാനരചനയ്ക്ക് ഒരു പുതിയ സംസ്‌കാരനക്ഷത്രം തെളിയിക്കുവാൻ ഗാനരചയിതാവെന്ന നിലയിൽ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് പുതിയ അടിപൊളിഗാനങ്ങൾ മോശമാണ് എന്നർത്ഥമില്ല. അതിന് അതിന്റേതായ ആവശ്യകതയും ആവേശവുമുണ്ട്. പക്ഷെ, ഒഎൻവിയുടെ ഭാഷാശൈലി വ്യത്യസ്ഥമായിരുന്നു. കുമാരസംഭവം എന്ന ചലച്ചിത്രത്തിന് വയലാറും ഒഎൻവിയും ഗാനങ്ങളെഴുതിയതിൽ മെച്ചപ്പെട്ടഗാനങ്ങൾ ഒഎൻവിയുടേതായിരുന്നുവെന്ന് ഒരിക്കൽ വയലാർ പോലും പറഞ്ഞിട്ടുണ്ട്. രണ്ടുപേരുയെടും കെമിസ്ട്രി ഒന്നു തന്നെയയിരുന്നിരിക്കാം ആയതിനാൽ രണ്ടു പേരുടെയും ഗാനങ്ങൾ മനസ്സിന്റെ ചെപ്പിൽ മായാതെ കുടക്കുകയും ചെയ്യും.

21-ാമത്തെ വയസ്സിന് ചെയ്യാവുന്നതിൽ കൂടുതലും ഓഎൻവി ചെയ്തിട്ടുണ്ടെന്ന് മുണ്ടശ്ശേരി മാഷ് പറഞ്ഞത് ഇത്തരത്തിൽ ഓർക്കുന്നു. തൂലിക പടവാളാക്കിയ മലയാള സാഹിത്യ സൂര്യതേജസ്സ് അസ്തമിക്കുമ്പോൾ ഒരു പിടി ഓർമ്മകളുമായി ജനങ്ങൾ വിങ്ങിപ്പൊട്ടുന്നതിൽ അതിശയോക്തിയില്ല. അദ്ദേഹമെഴുതിയ ഗാനങ്ങളിലും കവിതകളിലും പ്രണയം നിറഞ്ഞുതുളുമ്പിയിരുന്നു. 82 വയസ്സിലും 83-ാം വയസ്സിലും എഴുതിയ ഗാനങ്ങളിൽ പോലും പ്രണയത്തിന്റെ മാധൂര്യവും സ്‌നേഹവും തുളുമ്പിനിന്നിരുന്നതിൽ ചില പുതിയ കവികൾക്കുപോലും അസൂയ തോന്നിയിട്ടുണ്ട്. പ്രണയവും, വിപ്ലവവും ആശയവും തുളുമ്പുന്ന കവിതകളും ഗാനങ്ങളും രചിക്കാൻ അഗ്രഗണ്യനായിരുന്നു അദ്ദേഹം. കക്ഷിരാഷ്ട്രീയത്തിന്റെ ഉടുങ്ങിയ ചാലുകളിൽ കൂടി സഞ്ചരിക്കുവാൻ അദ്ദേഹം താല്പര്യപ്പെട്ടിരുന്നില്ല.

ചില വ്യക്തികൾ അദ്ദേഹത്തെ ചില പാർട്ടിയിൽ മനപ്പൂർവ്വം മുക്കിയെടുത്തതാണെന്നു പറയുന്നതിൽ തർക്കമില്ല. അദ്ദേഹത്തിന്റെ ജീവിതശൈലിയിലും രനചനകളിലും ഇതുനമുക്ക് വ്യക്തമായിക്കാട്ടിത്തരുന്നുണ്ട്.

ഒഎൻവി മാഷഷിന്റെ വിയോഗത്തിൽ അദ്ദേഹം രചിച്ചിട്ടുള്ള കവിതകളും ഗാനങ്ങളും മാത്രമല്ല നമുക്ക് മുതൽക്കൂട്ട് അദ്ദേഹത്തിന്റെ ജീവിതശൈലിയും ആദർശവും, സത്യസന്ധതയും, കാരുണ്യവും, സമത്വവും മതേതരത്വവും നമുക്ക് തന്നിട്ടുള്ള വിലയേറിയ സ്വത്തുക്കളാണ്. അത് കാത്തുപരിപാലിക്കുവാനും മാതൃകയാക്കുവാനും പുതിയതലമുറക്കാരായ നാം കടപ്പെട്ടവരാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ആ വന്ദ്യ പുണ്യനായ പ്രിയപ്പെട്ട ഞങ്ങളുടെ കവിക്ക് അമേരിക്കൻ മലയാളികളുടെ കണ്ണീർ പ്രണാമം.