- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് ദിവസമായി മൂന്നരമണിക്കൂർ വീതം നീണ്ട വിസ്താരത്തിൽ പതറാതെ ഉമ്മൻ ചാണ്ടി; ഉത്തരം പറഞ്ഞത് 98 ചോദ്യങ്ങൾക്ക്; സാക്ഷി വിസ്താരം നടക്കുമ്പോൾ മുൻ മുഖ്യമന്ത്രി ഹാജരാകേണ്ടതില്ല
ബംഗളൂരു: രണ്ടു ദിവസങ്ങളിലായി മൂന്നരമണിക്കൂർ നീണ്ട വിസ്താരത്തിൽ 98 ചോദ്യങ്ങളാണ് ഉമ്മൻ ചാണ്ടി നേരിട്ടത്. കേസുമായി ബന്ധമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു വിസ്താരം നീട്ടാൻ ശ്രമിക്കരുതെന്ന് എം.കെ. കുരുവിളയുടെ അഭിഭാഷകനു കോടതി താക്കീതു നൽകി. അങ്ങനെ തീർത്തും നാടകീയമായിരുന്നു ബംഗളൂരു സെഷൻസ് കോടതിയിലെ ഉമ്മൻ ചാണ്ടിയുടെ വിസ്താരം. അഭിഭാഷകർക്കിടയിലുണ്ടായ ആശയക്കുഴപ്പമാണ് സോളർ കേസ് നടത്തിപ്പിനെ ബാധിച്ചതെന്ന് ബംഗളൂരു സെഷൻസ് കോടതിയിലെ ക്രോസ് വിസ്താരത്തിൽ ഉമ്മൻ ചാണ്ടി വിശദീകരിച്ചു. തന്റെ വാദം കേൾക്കാതെയുള്ള വിധി ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിൽ അദ്ദേഹത്തിന്റെ വിസ്താരം പൂർത്തിയായി. തുടർ സാക്ഷിവിസ്താരത്തിനായി കേസ് നാളത്തേക്കു മാറ്റി. ഇപ്പോഴത്തെ ഹർജിയിൽ കൂടുതൽ സാക്ഷികളെ ഹാജരാക്കാൻ നാളെ വരെ ഉമ്മൻ ചാണ്ടിക്കു സമയം അനുവദിച്ചിട്ടുണ്ട്. കേസിലെ രണ്ടാംപ്രതി വിനു നായരും നാളെ ഹാജരാകും. ബംഗളൂരു കോടതിയിൽ നിന്നു നോട്ടിസ് ലഭിച്ചതിന്റെ പിറ്റേന്നുതന്നെ തിരുവനന്തപുരത്തെ അഭിഭാഷകനെ വക്കാലത്ത് ഏൽപിച്ചിരുന്നു. അദ്ദേഹം ബംഗളൂരുവിലെ അഭിഭ

ബംഗളൂരു: രണ്ടു ദിവസങ്ങളിലായി മൂന്നരമണിക്കൂർ നീണ്ട വിസ്താരത്തിൽ 98 ചോദ്യങ്ങളാണ് ഉമ്മൻ ചാണ്ടി നേരിട്ടത്. കേസുമായി ബന്ധമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു വിസ്താരം നീട്ടാൻ ശ്രമിക്കരുതെന്ന് എം.കെ. കുരുവിളയുടെ അഭിഭാഷകനു കോടതി താക്കീതു നൽകി. അങ്ങനെ തീർത്തും നാടകീയമായിരുന്നു ബംഗളൂരു സെഷൻസ് കോടതിയിലെ ഉമ്മൻ ചാണ്ടിയുടെ വിസ്താരം.
അഭിഭാഷകർക്കിടയിലുണ്ടായ ആശയക്കുഴപ്പമാണ് സോളർ കേസ് നടത്തിപ്പിനെ ബാധിച്ചതെന്ന് ബംഗളൂരു സെഷൻസ് കോടതിയിലെ ക്രോസ് വിസ്താരത്തിൽ ഉമ്മൻ ചാണ്ടി വിശദീകരിച്ചു. തന്റെ വാദം കേൾക്കാതെയുള്ള വിധി ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിൽ അദ്ദേഹത്തിന്റെ വിസ്താരം പൂർത്തിയായി. തുടർ സാക്ഷിവിസ്താരത്തിനായി കേസ് നാളത്തേക്കു മാറ്റി. ഇപ്പോഴത്തെ ഹർജിയിൽ കൂടുതൽ സാക്ഷികളെ ഹാജരാക്കാൻ നാളെ വരെ ഉമ്മൻ ചാണ്ടിക്കു സമയം അനുവദിച്ചിട്ടുണ്ട്. കേസിലെ രണ്ടാംപ്രതി വിനു നായരും നാളെ ഹാജരാകും.
ബംഗളൂരു കോടതിയിൽ നിന്നു നോട്ടിസ് ലഭിച്ചതിന്റെ പിറ്റേന്നുതന്നെ തിരുവനന്തപുരത്തെ അഭിഭാഷകനെ വക്കാലത്ത് ഏൽപിച്ചിരുന്നു. അദ്ദേഹം ബംഗളൂരുവിലെ അഭിഭാഷകനു കേസ് നടത്തിപ്പു കൈമാറി. ഇവർ തമ്മിൽ കൃത്യമായ ആശയവിനിമയം നടന്നില്ല. തനിക്കുവേണ്ടി ഹാജരാകാതിരുന്നതോ കേസിന്റെ പുരോഗതിയോ അറിയിച്ചില്ല. മുഖ്യമന്ത്രിയായിരുന്ന സമയത്തും തിരഞ്ഞെടുപ്പ് കഴിഞ്ഞു സ്ഥാനമൊഴിഞ്ഞ ശേഷവും കനത്ത തിരക്കിലായിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഉമ്മൻ ചാണ്ടിക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ കൃഷ്ണമൂർത്തി, അഡ്വ. ജോസഫ് ആന്റണി എന്നിവർ ഹാജരായി. തനിക്കൊന്നും ഒളിക്കാനില്ലെന്നു ക്രോസ് വിസ്താരത്തിനു ശേഷം ഉമ്മൻ ചാണ്ടി പറഞ്ഞു. നേരത്തേ നിയോഗിച്ച അഭിഭാഷകർക്കു വീഴ്ച പറ്റിയെങ്കിലും അവരോടു പരാതിയില്ലെന്നും പറഞ്ഞു.

