മ്പ്യൂട്ടർ അടിച്ചുപൊട്ടിച്ച് സംസ്ഥാനത്തിന്റെ ഐടി കുതിപ്പിനെ കുട്ടിച്ചോറാക്കിയവർ പറയുന്നു, ഐടിരംഗത്ത് കേരളത്തിന്റെ മുന്നേറ്റംപോരെന്ന്. ഹർത്താലും ബന്തും നടത്തി അസംഖ്യം നിക്ഷേപകരെ ആട്ടിയോടിച്ചശേഷം ഇപ്പോൾ പറയുന്നു, 30 ദിവസത്തിനകം സംരംഭകർക്ക് ഏകജാലക ക്ലിയറൻസ് നല്കുമെന്ന്. ട്രാക്ടർവിരുദ്ധ പ്രക്ഷോഭം നടത്തിയവർ പറയുന്നു, കാർഷികരംഗത്ത് യന്ത്രവത്കരണംഅനിവാര്യമാണെന്ന്. സിപിഐ(എം) നടത്തിയ നാലാം കേരള പഠന കോഗ്രസ് അടിമുടി വൈരുധ്യാത്മികം തന്നെ. പഠന കോൺഗ്രസിന്റെ ചരിത്രവും അവരുടെ ചെയ്തികളും തമ്മിൽ യോജിച്ചുപോകുന്നില്ല. തെരഞ്ഞെടുപ്പ് അടുക്കാറാകുമ്പോഴാണ് പഠനകോഗ്രസ് എത് യാദൃച്ഛികമാകാം.

2006ലെ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽനടത്തിയ പഠന കോൺഗ്രസിലും ഇത്തരം ഒരുപാട് പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നു. അത് അധികാരത്തിലേറ്റാൻ സഹായിച്ചെന്നും പാർട്ടി അംഗീകരിക്കുന്നു. പക്ഷേ, അധികാരത്തിലിരുന്നപ്പോൾ, പഠന കോൺഗ്രസിന്റെ പ്രബന്ധങ്ങളെല്ലാം മടക്കി ഒരു മൂലയിൽ വച്ചു. രൂക്ഷമായ അധികാരവടംവലിയിൽ കേരളത്തിന്റെ വികസനം സ്തംഭിച്ചുനിന്നു. ഒരൊറ്റ പദ്ധതി നടപ്പാക്കാനോ മുന്നോട്ടു കൊണ്ടുപോകാനോ അവർക്കു സാധിച്ചില്ല. പാർട്ടിയിലെ തർക്കംമൂലം സെസ് പദവിയുള്ള 18 വ്യവസായപാർക്കുകളുടെ അപേക്ഷകൾ രണ്ടു വർഷത്തോളം മുഖ്യമന്ത്രിയുടെ ഓഫീസിൽ തടഞ്ഞുവച്ചു. സ്മാർട്ട് സിറ്റി പദ്ധതി സെസ് വിവാദത്തിൽ കുടുങ്ങി ഒരിഞ്ചുപോലും മുന്നോട്ടു പോയില്ല. വിഴിഞ്ഞം പദ്ധതിക്കുവേണ്ടി 447 കോടിരൂപ വാഗ്ദാനം ചെയ്ത സൂം കമ്പനിയെ ഒഴിവാക്കി 115കോടി രൂപ മാത്രം വാഗ്ദാനം ചെയ്ത ലാൻഡ്‌കോ കൊണ്ടപ്പള്ളിക്കു കരാർ നല്കുകയും അത് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. കൊച്ചി മെട്രോ നഷ്ടമായിരിക്കുമെന്നു പറഞ്ഞ് മൂന്നുവർഷം വൈകിച്ചു. കണ്ണൂർ വിമാനത്താവളത്തിനുവേണ്ടി സ്ഥലമെടുപ്പ് നടത്തിയതിന് അപ്പുറത്തേക്കു പോയില്ല. എന്നിട്ടാണ് ഞങ്ങളായിരുന്നെങ്കിൽ ഇതൊക്കെ പണ്ടേ ഇവിടെ നടപ്പായേനെയെന്നു വീരവാദം.

  • വൻ പദ്ധതികളിൽ പങ്കില്ല

ടുക്കി അണക്കെട്ടും (1973),നെടുമ്പാശേരിവിമാനത്താവളവും (1993) ആണ് കേരളം വിജയകരമായി നടപ്പാക്കിയ രണ്ടു വൻപദ്ധതികൾ. ഇവ രണ്ടിലും ഇടതുസർക്കാരിനു യാതൊരു പങ്കുമില്ല. മാത്രമല്ല, നെടുമ്പാശേരി വിമാനത്താവളത്തെ കണ്ണുംപൂട്ടി എതിർക്കുകയും ചെയ്തു. എന്റെ നെഞ്ചിലുടെ മാത്രമേ നെടുമ്പാശേരിയിൽ വിമാനമിറങ്ങൂ എന്നു പ്രഖ്യാപിച്ചവർ പിന്നീട് അധികാരമേറ്റ് സിയാലിന്റെ തലപ്പത്തിരിക്കുകയും ചെയ്തു.

2001-2006ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തിരുവനന്തപുരം മുതൽ കാസർകോഡ് വരെ എക്സ്‌പ്രസ് ഹൈവെ നിർദ്ദേശിച്ചിരുന്നു. ഇപ്പുറത്തു നില്ക്കുന്ന പശുവിന് അപ്പുറത്തു പോകാൻ പറ്റില്ലെന്നും മറ്റും പറഞ്ഞ് അന്ന് അതിനെ സടകുടഞ്ഞെതിർത്ത് ഇല്ലാതാക്കിയത് സി പി എമ്മും കൂടിയാണ്. പക്ഷേ, 2005ൽ നടത്തിയ പഠന കോൺഗ്രസ്സിൽ തെക്കുവടക്ക് അതിവേഗ റോഡ്/ റെയിൽ ഗതാഗതം വേണമെമെന്ന് അവർ ആവശ്യപ്പെടുകയും ചെയ്തു! ഇത്തവണ പിണറായി വിജയൻ പ്രസംഗിച്ചപ്പോൾ അതിവേഗ റോഡു വേണമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീടത് തിരുത്തി അതിവേഗ റെയിൽ എന്നാക്കി. കിലോമീറ്ററിന് 80 കോടി മുതൽമുടക്കുവേണമെന്നും അവർ പറയുന്നു. 570കി.മീ അതിവേഗ റെയിൽ നിർമ്മിക്കുതിന് പൊതു സ്വാകര്യപങ്കാളിത്തത്തെ അനുകൂലിക്കുമോ? അല്ലാതെ എവിടെനിന്ന് വിഭവസമാഹരണം നടത്തും?

യുഡിഎഫ് സർക്കാരിന്റെ വികസന ദർശനം 2030ൽ നിന്നു കടമെടുത്ത നിരവധി നിർദ്ദേശങ്ങൾ പഠന കോൺഗ്രസിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കേരളത്തിന്റെ ആരോഗ്യനേട്ടങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും സാമാന്യം വിശദമായ പ്രതിപാദനങ്ങൾ ഇതിലുണ്ടെന്ന് പഠന കോഗ്രസ്ചൂണ്ടിക്കാട്ടുന്നു. വിദേശരാജ്യങ്ങളുടെ നല്ല അനുഭവങ്ങളിൽ നിന്നു പഠിക്കാൻ വികസന ദർശനം 2030 ഏറെ തത്രപ്പെടുന്നു എാണ് ആക്ഷേപം.സ്‌കാൻഡിനേവിയൻ രാജ്യങ്ങളുമായി ഭൂപ്രകൃതിയിലും മറ്റു പല കാര്യങ്ങളിലും നല്ല സാമ്യമുള്ളതിനാൽ അവിടത്തെ പല മാതൃകകളും ഇവിടെയും സ്വീകാര്യമാണ് എതിൽ പറയുന്നുണ്ട്. പക്ഷേ, അതേ പഠന കോൺഗ്രസ് തന്നെ പറയുന്നു,എസ്‌തോണിയപോലുള്ള രാജ്യങ്ങൾ നടപ്പാക്കിയ ഇഗവേണൻസ് ഇവിടെ നടപ്പാക്കണമെന്ന്.

ഇ ഗവേണൻസിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണു കേരളം. 2015 ഡിസംബർ 10 വരെ 1.75 കോടി ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ ജനങ്ങൾക്ക് ലഭ്യമാക്കി. ഇന്ത്യയിൽ ആകെയുള്ള 50 ഇജില്ലകളിൽ കേരളത്തിലെ 14 ജില്ലകളും ഉൾപ്പെടുന്നു.

ഒരു ജിഗാ ബൈറ്റ് കണക്ടിവിറ്റി എല്ലാ ഗ്രാമപഞ്ചായത്തുകളിലും നൽകുന്ന നടപടി പൂർത്തിയാക്കി. ഇതോടെ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറി. എസ്‌തോണിയയിലേക്കു കണ്ണുംനട്ടിരിക്കുവർ മുറ്റത്തെ മുല്ലയെ മറന്നു.

  • മറന്നുവോ ആ സമരങ്ങൾ

ത്വരിതഗതിയിലുള്ള യന്ത്രവത്കരണം കാർഷികരംഗത്ത് ഉണ്ടാകുന്നില്ല എാന്നെരു വിലാപം ഈ പഠനത്തിലുണ്ട്. നെൽകൃഷിയിൽ യന്ത്രവത്കരണം വളരെ സാവകാശമാണുനടക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. എങ്ങനെ നടക്കും? ഓർമയുണ്ടോ, കുട്ടനാട്ടിൽ 2007ൽ നെൽപ്പാടങ്ങൾ കൊയ്ത്തിനു പാകമായിരുപ്പോൾ,സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കർഷകത്തൊഴിലാളി യൂണിയൻ കൊയ്ത്തുയന്ത്രം തടഞ്ഞത്? മാർച്ച് മൂന്നാംവാരം മഴ പെയ്തതോടെ10,000 ഹെക്ടറിലെ നെല്ല് 25 ദിവസം വെള്ളത്തിൽ കിടന്നു. കർഷകർക്ക് 222 കോടി രൂപയുടെനഷ്ടമുണ്ടായി. തൂടര്ന്ന് കർഷക ആത്മഹത്യകൾ ഉണ്ടായി. കീടനാശിനിക്കുപ്പികൾ കൈകളിലേന്തി ആയിരക്കണക്കിനു കർഷകർ റോഡ്ഉപരോധിച്ചു.1970 കളിൽ ട്രാക്ടറിനെതിരേ നടത്തിയ പ്രക്ഷോഭത്തിന്റെ തുടർച്ചയായിട്ടാണ് കൊയ്ത്തുമെതി യന്ത്രത്തിനെതിരേ സമരം നടത്തിയത്. കിരാതമായ വെട്ടിനിരത്തൽ സമരവും ആരും മറന്നിട്ടില്ല.

കൽക്കരി നിലയം സ്ഥാപിക്കണമെന്ന് പറയുകയും കാസർകോട് ഇത്തരമൊരു പദ്ധതി വന്നപ്പോൾ കണ്ണുമടച്ച് എതിർക്കുകയും ചെയ്ത ചരിത്രവുമുണ്ട് സിപിഎമ്മിന്. ഐടി മേഖലയിൽ ചിപ്പ് ഉല്പാദനം നടത്താൻ പ്രധാനമന്ത്രി ഡോ.മന്മോഹൻ സിംഗിന്റെ പ്രത്യേക താത്പര്യ പ്രകാരം തയ്‌വാനിലെ പ്രമുഖ സെമികണ്ടക്ടർ മാനുഫാക്ചറിങ് കമ്പനി വന്നപ്പോൾ മുഖംതിരിച്ചു നിന്നവർ ഇപ്പോൾ അത്തരം സംരംഭങ്ങൾ ഉണ്ടായേ തീരൂ എന്നു പറയുന്നു.
26 ആഴ്ചകൊണ്ട് തമിഴ്‌നാട്ടിലെ പ്രത്യേക സാമ്പത്തികമേഖലയിൽ 'നോക്കിയ' കൂറ്റൻ മൊബൈൽ ഫാക്ടറി സ്ഥാപിച്ചപ്പോൾ ആ കമ്പനി മേധാവികളെ കേരളം എതിരേറ്റത് ഹർത്താലിലൂടെ. സെസിന്റെ 18അപേക്ഷകൾ മുന്മുഖ്യമന്ത്രി തടഞ്ഞുവച്ചപ്പോൾ അവരെല്ലാം മറ്റു സംസ്ഥാനങ്ങളിൽ ചേക്കേറി. മൂന്നാറിൽ മുൻസർക്കാർ റിസോർട്ടുകൾ ഇടിച്ചുപൊളിച്ചതിൽ സിപിഎമ്മിന് ഇപ്പോൾ കുറ്റബോധം തോന്നുന്നുണ്ടോ?

തീരദേശത്ത് സമഗ്രമായ പാർപ്പിട പദ്ധതി നടപ്പാക്കണമെന്ന് അവർ പറയുന്നു. യുഡിഎഫ് സർക്കാർ സംസ്ഥാനത്തെ ഭവനരഹിതരായ മത്സ്യത്തൊഴിലാളികൾക്ക് 15,000 വീടുകൾ സൗജന്യമായി നിർമ്മിച്ച് നൽകി. ഇതിനായി 300 കോടി രൂപ അനുവദിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ 200611ൽ 1508 കോടിചെലവഴിച്ചപ്പോൾ ഈ സർക്കാർ 6510 കോടി രൂപ ചെലവാക്കി.
ആദിവാസികൾക്ക് വിവിധ പദ്ധതികളിലായി 42,225 ഏക്കർ ഭൂമി നല്കി. ആഭ്യന്തരപാലുത്പാദനം 83.08 ശതമാനമായി വർദ്ധിപ്പിച്ചു. 2011 ലെ ആഭ്യന്തരപാലുത്പാദനം ആഭ്യന്തര ഉപഭോഗത്തിന്റെ 67% മാത്രമായിരുന്നു.

പച്ചക്കറി വിളകളുടെ വിസ്തീർണം 20112 ലെ42,447 ഹെക്ടറിൽ നിന്നും 201415 ൽ 90,533ഹെക്ടറായി വർധിച്ചു. ഉത്പാദനം 8.25 ലക്ഷം ടണ്ണിൽ നിന്നും 15.32 ടണ്ണായി കൂട്ടി. ഉത്തരവാദ ടൂറിസം നടപ്പാക്കണമെന്നു പറയുമ്പോൾ കുമരകത്ത് നടപ്പാക്കിയ ഉത്തരവാദിത്വ ടൂറിസം പദ്ധതിക്ക് ടൂറിസം മേഖലയിലെ ഓസ്‌കർ എന്നറിയപ്പെടുന്ന യുളിസസ് പുരസ്‌കാരം ലഭിച്ച കാര്യം സിപിഐ(എം) വിസ്മരിച്ചു.

  • മിണ്ടാട്ടമില്ലാത്ത ചില മേഖലകൾ

സിപിഎമ്മിന്റെ നാലാമത്തെ പഠന കോൺഗ്രസാണിത്. ഇത്തവണ മൂവായിരം പ്രതിനിധികളാണു പങ്കെടുത്തത്. ഇതൊരു വികസന കോൺഗ്രസാണെന്ന് അംഗീകരിക്കുന്നു. നാട്ടിൽ സമാധാനവുംക്രമസമാധാനപാലനവും ഉണ്ടായാൽ മാത്രമല്ലേ നിക്ഷേപവും തൊഴിലവസരവും വളർച്ചയും വികസനവുമൊക്കെ ഉണ്ടാകൂ. കൊലപാതക രാഷ്ട്രീയം ഉപേക്ഷിച്ച് നാട്ടിൽ സമാധാനത്തിനു സാഹചര്യം ഒരുക്കുമെന്നും അത് കേരളത്തിന്റെവളർച്ചയ്ക്ക് സഹായകരമാകുമെന്നും ഒരു വാചകം 550പേജുള്ള ബ്രഹത് റിപ്പോർട്ടിൽ ഒരിടത്തുമില്ല. കേരളത്തിലിനി ഹർത്താൽ നടത്തില്ലെന്ന സിപിഎമ്മിന്റെ ഒറ്റ പ്രഖ്യാപനം മതി ഇവിടേക്ക് നിക്ഷേപകർ കുതിച്ചെത്താൻ.

കേരളം ഇപ്പോൾ ഏറ്റവും കൂടതൽ ചർച്ച ചെയ്യുന്ന വിഷയം ബാർ പൂട്ടിയത് ആണല്ലോ. സ്വതന്ത്ര കേരളം എടുത്ത ഏറ്റവും സുപ്രധാന തീരുമാനങ്ങളിലൊന്നാണത്.
രാജ്യത്ത് ഏറ്റവും കൂടുതൽ മദ്യംവില്കുന്ന സംസ്ഥാനം, ഏറ്റവും കൂടുതൽ അപകടനിരക്കും ആത്മഹത്യാനിരക്കുമുള്ള സംസ്ഥാനം തുടങ്ങിയ നിരവധി കാരണങ്ങളാലാണ് ഇതിനെല്ലാം അടിസ്ഥാന കാരണമായ മദ്യലഭ്യത കുറയ്ക്കാൻ തീരുമാനിച്ചത്. ഇത്രയും സുപ്രധാനമായ വിഷയത്തിലും പഠന കോഗ്രസ് നിശബ്ദത പാലിക്കുന്നു.

  • തെറ്റുതിരുത്തൽ

തെറ്റുതിരുത്തലുകളാണ് പഠനകോഗ്രസ്‌കൊണ്ട് ഉണ്ടാകുന്നതെങ്കിൽ അതു സ്വാഗതാർഹമാണ്. പഠനകോഗ്രസിന്റെ അടിസ്ഥാനത്തിൽവികസന,ക്ഷേമ പ്രവർത്തനങ്ങൾജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധിതേടാൻ ഇടതുപക്ഷം തയ്യാറുണ്ടോ?