- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോണിയാ ഗാന്ധി നേരിട്ട് വിളിച്ചാൽ ഉമ്മൻ ചാണ്ടി സമ്മതം മൂളം; താൽക്കാലിക പദവി ഏറ്റെടുക്കുകയുമില്ല; കെപിസിസി പ്രസിഡന്റ് പദം നഷ്ടമാകാതിരിക്കാൻ തന്ത്രപൂർവ്വം കരുക്കൾ നീക്കി എ ഗ്രൂപ്പ്; സുധീരന്റെ ഒഴിവിൽ തീരുമാനം ഉടനെന്ന സൂചനയുമായി ഹൈക്കമാണ്ട്; ചരട് വലികളുമായി സ്ഥാന മോഹികളും
കോട്ടയം: പുതിയ കെപിസിസി. പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിൽ നിർണ്ണായകം ഉമ്മൻ ചാണ്ടിയുടെ നിലപാട് തന്നെയാകും. സ്ഥാനം ഏറ്റെടുക്കാൻ ഉമ്മൻ ചാണ്ടി തയ്യാറായാൽ ആ പദവിയിൽ മറ്റൊരാൾ എത്തില്ല. എന്നാൽ കോൺഗ്രസ് അധ്യക്ഷ നേരിട്ട് ആവശ്യപ്പെട്ടാൽ കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാമെന്നാണ് ഉമ്മൻ ചാണ്ടിയുടെ പക്ഷം. സംഘടനാ തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങിയാലും പ്രസിഡന്റിനെ ഹൈക്കമാണ്ട് സമവായത്തിലൂടെ നിയമിക്കാനാണ് സാധ്യത. ഇത് തിരിച്ചറിഞ്ഞ് കെപിസിസി അധ്യക്ഷ സ്ഥാനം നഷ്ടമാകാതിരിക്കാനാണ് എ ഗ്രൂ്പ്പിന്റെ നീക്കം. ഇതിന്റെ ഭാഗമായിട്ടാണ് ഉമ്മൻ ചാണ്ടിയെ അധ്യക്ഷനാക്കാൻ നീക്കം നടത്തുന്നത്. അല്ലാത്ത പക്ഷം എ ഗ്രൂപ്പിന് ഉയർത്തിക്കാട്ടാൻ നേതാക്കൾ ആരുമില്ല. കെ സി വേണുഗോപാലിനും വിഡി സതീശനും കെ മുരളീധരനും കെ സുധാകരനുമെല്ലാം ഐ ഗ്രൂപ്പിന്റെ പ്രതിനിധികളായി പ്രിസിഡന്റാകാനാണ് താൽപ്പര്യം. കെ മുരളീധരൻ ഗ്രൂപ്പ് ചാടാൻ തയ്യാറുമില്ല. എ ഗ്രൂപ്പിനാണെങ്കിൽ സമാനമായ തലത്തിലെ നേതാക്കളുടെ പേരൊന്നും മുന്നോട്ട് വയ്ക്കാനുമില്ല. തിരുവഞ്ചൂർ രാധാകൃഷ്
കോട്ടയം: പുതിയ കെപിസിസി. പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിൽ നിർണ്ണായകം ഉമ്മൻ ചാണ്ടിയുടെ നിലപാട് തന്നെയാകും. സ്ഥാനം ഏറ്റെടുക്കാൻ ഉമ്മൻ ചാണ്ടി തയ്യാറായാൽ ആ പദവിയിൽ മറ്റൊരാൾ എത്തില്ല. എന്നാൽ കോൺഗ്രസ് അധ്യക്ഷ നേരിട്ട് ആവശ്യപ്പെട്ടാൽ കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാമെന്നാണ് ഉമ്മൻ ചാണ്ടിയുടെ പക്ഷം. സംഘടനാ തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങിയാലും പ്രസിഡന്റിനെ ഹൈക്കമാണ്ട് സമവായത്തിലൂടെ നിയമിക്കാനാണ് സാധ്യത. ഇത് തിരിച്ചറിഞ്ഞ് കെപിസിസി അധ്യക്ഷ സ്ഥാനം നഷ്ടമാകാതിരിക്കാനാണ് എ ഗ്രൂ്പ്പിന്റെ നീക്കം. ഇതിന്റെ ഭാഗമായിട്ടാണ് ഉമ്മൻ ചാണ്ടിയെ അധ്യക്ഷനാക്കാൻ നീക്കം നടത്തുന്നത്. അല്ലാത്ത പക്ഷം എ ഗ്രൂപ്പിന് ഉയർത്തിക്കാട്ടാൻ നേതാക്കൾ ആരുമില്ല.
കെ സി വേണുഗോപാലിനും വിഡി സതീശനും കെ മുരളീധരനും കെ സുധാകരനുമെല്ലാം ഐ ഗ്രൂപ്പിന്റെ പ്രതിനിധികളായി പ്രിസിഡന്റാകാനാണ് താൽപ്പര്യം. കെ മുരളീധരൻ ഗ്രൂപ്പ് ചാടാൻ തയ്യാറുമില്ല. എ ഗ്രൂപ്പിനാണെങ്കിൽ സമാനമായ തലത്തിലെ നേതാക്കളുടെ പേരൊന്നും മുന്നോട്ട് വയ്ക്കാനുമില്ല. തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെസി ജോസഫ്, എംഎം ഹസ്സൻ തുടങ്ങിയ പേരുകാർക്കൊന്നും സർവ്വ സമ്മതരാകാനും കഴിയുന്നില്ല. അതുകൊണ്ട് തന്നെ കരുത്തനായ പേര് മുന്നോട്ട് വച്ചില്ലെങ്കിൽ കെപിസിസി അധ്യക്ഷനായി രമേശ് ചെന്നിത്തലയുടെ നോമിനി എത്തും. ഇത് ഒഴിവാക്കാനാണ് ഉമ്മൻ ചാണ്ടിയെ തന്നെ ഉയർത്തിക്കാട്ടാൻ എ ഗ്രൂപ്പ് ശ്രമിക്കുന്നത്. കെപിസിസി അധ്യക്ഷനാവാൻ ഉമ്മൻ ചാണ്ടി എത്തിയാൽ ഐ ഗ്രൂപ്പിനും പിന്തുണയ്‌ക്കേണ്ടി വരും.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഡൽഹിയിലെത്തിയാലുടൻ പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഉമ്മൻ ചാണ്ടിയുടെ അഭിപ്രായം ആരായുമെന്നാണ് അറിയുന്നത്. ഈ ചർച്ചയിൽ ഉമ്മൻ ചാണ്ടിയോട് സോണിയ പദവിയേറ്റെടുക്കാൻ ആവശ്യപ്പെടുമെന്നാണ് സൂചന. താൽക്കാലികം എന്ന പേരൊഴിവാക്കിയാൽ ഉമ്മൻ ചാണ്ടി അതിന് വഴങ്ങും. വി എം. സുധീരൻ ഒഴിഞ്ഞ സാഹചര്യത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യം തന്നെ ഉയർന്ന പേര് ഉമ്മൻ ചാണ്ടിയുടേതാണ്. മുതിർന്ന നേതാവ് വയലാർ രവി അടക്കമുള്ളവർ ഉമ്മൻ ചാണ്ടി കെപിസിസി. അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രസിഡന്റ് പദവി ഏറ്റെടുക്കാൻ തയാറായാൽ ഉമ്മൻ ചാണ്ടിയെ ചുമതല ഏൽപ്പിക്കാനാണ് ഹൈക്കമാൻഡിന്റെ തീരുമാനം.
ഇതിന് അദ്ദേഹം വഴങ്ങിയില്ലെങ്കിൽ മാത്രമേ മറ്റൊരാളുടെ പേര് പരിഗണിക്കൂ. ഉമ്മൻ ചാണ്ടിയെ കൂടാതെ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.വി. തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.ടി. തോമസ്, കെ. സുധാകരൻ, വി.ഡി. സതീശൻ എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണനയിലുള്ളത്. ഇതിനൊപ്പം എംഎം ഹസ്സൻ, കെസി വേണുഗോപാൽ, കെ മുരളീധരൻ എന്നിവരുടെ പേരും സജീവമായി ചർച്ച ചെയ്യുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു സ്ഥാനവും ഏറ്റെടുക്കില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിരുന്നു. ഈ നിലപാടിൽ ഒരു മാറ്റവുമില്ലെന്ന നിലപാടിൽ ഉമ്മൻ ചാണ്ടി ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. എന്നാൽ കെപിസിസി അധ്യക്ഷ പദവി ഐ ഗ്രൂപ്പിന് കിട്ടാതിരിക്കാൻ വിട്ടു വീഴ്ചയ്ക്ക് തയ്യാറാകണമെന്നാണ് എ ഗ്രൂപ്പിന്റെ പൊതു നിലപാട്. ഇത് ഉമ്മൻ ചാണ്ടിയും തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്.
ഇടക്കാലത്ത് ഡി.സി.സി. പ്രസിഡന്റുമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യത്തിൽ ഉമ്മൻ ചാണ്ടി ഉറച്ചു നിൽക്കുകയായിരുന്നു. ഈ ആവശ്യം പിന്നീട് ഹൈക്കമാൻഡ് അംഗീകരിച്ചിരുന്നു. ഇതിന്റെ നടപടിക്രമങ്ങൾ ആരംഭിക്കാൻ ഹൈക്കമാൻഡ് സംസ്ഥാന കോൺഗ്രസ് കമ്മറ്റിക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സുധീരൻ രാജി വച്ചത്. ഈ സാഹചര്യത്തിൽ ഈ സാഹചര്യത്തിൽ സംഘടനാ തെരഞ്ഞെടുപ്പിലൂടെ ഉമ്മൻ ചാണ്ടി പ്രസിഡന്റാകണമെന്ന അഭിപ്രായവും ശക്തമാണ്. എന്നാൽ ഹൈക്കമാണ്ട് സമവായ സ്ഥാനാർത്ഥിയെ നിയമിക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്. പ്രസിഡന്റ് പദവി ഏറ്റെടുക്കാൻ ഉമ്മൻ ചാണ്ടി തയാറായില്ലങ്കിൽ കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാനുള്ള സാധ്യതയും മുന്നിലുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ ഉമ്മൻ ചാണ്ടി തീരുമാനമെടുക്കൂ.
എം.എം. ഹസ്സനെ തൽക്കാലം കെപിസിസി പ്രസിഡന്റാക്കണമെന്ന നിർദ്ദേശം ഐ ഗ്രൂപ്പ് തള്ളിയിരുന്നു. ഇതോടെ ഐ ഗ്രൂപ്പ് മുന്നോട്ടുവയ്ക്കുന്ന പേരുകൾ അംഗീകരിക്കേണ്ടതില്ലെന്ന നിലപാടിൽ എ ഗ്രൂപ്പുമെത്തി. ഇടക്കാലത്ത് തണുത്ത ഗ്രൂപ്പു പോര് പുതിയ പ്രസിഡന്റിനെച്ചൊല്ലി രൂക്ഷമാകുമെന്ന സൂചനയുമുണ്ടായിരുന്നു. ഹൈക്കമാന്റിലെ സ്വാധീനമുപയോഗപ്പെടുത്താൻ കെ.വി. തോമസും മുല്ലപ്പള്ളി രാമചന്ദ്രനും കെ.സി.വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും വി.ഡി. സതീശനും പി.ടി. തോമസും രംഗത്തുണ്ട്. എന്നാൽ കെ.വി.തോമസിനെയും പി.ടി.തോമസിനെയും ഇരുഗ്രൂപ്പുകൾക്കും വിശ്വാസം പോര.
ഹൈക്കമാന്റിന് വിധേയനായ വ്യക്തിയാവണം പ്രസിഡന്റ് എന്നതാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. അതുകൊണ്ടുതന്നെ ജാതി സമവാക്യങ്ങൾക്കും ഗ്രൂപ്പ് നോമിനിക്കും ഉപരി ഹൈക്കമാന്റിന്റെ താൽപര്യവും പ്രസിഡന്റ് നിർണയത്തിൽ നിർണായകമാകും. ഈ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി അധ്യക്ഷ പദം ഏറ്റെടുക്കാൻ വിസമ്മതിച്ചാൽ എ ഗ്രൂപ്പിന് കെപിസിസി പ്രസിഡന്റ് സ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പാണ്.