- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഇല്ലെന്ന് ഉമ്മൻ ചാണ്ടി; നിലപാട് ആവർത്തിച്ചത് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ; കെപിസിസി അധ്യക്ഷനെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ഉമ്മൻ ചാണ്ടി
ന്യൂഡൽഹി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിയുമായി ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം നിലപാട് ആവർത്തിച്ചത്. താൻ മുൻപെടുത്ത തീരുമാനം മാറ്റേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രവർത്തന രംഗത്തുനിന്ന് താൻ മാറിനിൽക്കില്ല. ഏതെങ്കിലും സ്ഥാനം സ്വീകരിച്ച് പ്രവർത്തിക്കേണ്ടന്നാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധി അനുകൂലമാകാത്ത സാഹചര്യത്തിലെടുത്ത തീരുമാനമാണത്. ഹൈക്കമാൻഡിനെ അറിയിച്ചശേഷം ഹൈക്കമാൻഡിന്റെ അനുമതിയോടെയാണ് ഈ തീരുമാനമെടുത്തത്. തീരുമാനം മാറ്റണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെടുകയുമില്ല. കെപിസിസി പ്രസിഡന്റിനെ നിയമിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. എല്ലാവർക്കും അഭിപ്രായം അറിയിക്കാം. എല്ലാ കാര്യങ്ങളും പരിഗണിച്ച് ഹൈക്കമാൻഡിൽനിന്ന് തീരുമാനമുണ്ടാകും. തീരുമാനം താൻ അംഗീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി അധ്യക്ഷനെ നിയമ
ന്യൂഡൽഹി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിയുമായി ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം നിലപാട് ആവർത്തിച്ചത്. താൻ മുൻപെടുത്ത തീരുമാനം മാറ്റേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രവർത്തന രംഗത്തുനിന്ന് താൻ മാറിനിൽക്കില്ല. ഏതെങ്കിലും സ്ഥാനം സ്വീകരിച്ച് പ്രവർത്തിക്കേണ്ടന്നാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധി അനുകൂലമാകാത്ത സാഹചര്യത്തിലെടുത്ത തീരുമാനമാണത്. ഹൈക്കമാൻഡിനെ അറിയിച്ചശേഷം ഹൈക്കമാൻഡിന്റെ അനുമതിയോടെയാണ് ഈ തീരുമാനമെടുത്തത്.
തീരുമാനം മാറ്റണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെടുകയുമില്ല. കെപിസിസി പ്രസിഡന്റിനെ നിയമിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. എല്ലാവർക്കും അഭിപ്രായം അറിയിക്കാം. എല്ലാ കാര്യങ്ങളും പരിഗണിച്ച് ഹൈക്കമാൻഡിൽനിന്ന് തീരുമാനമുണ്ടാകും. തീരുമാനം താൻ അംഗീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കെപിസിസി അധ്യക്ഷനെ നിയമിക്കുന്നത് സംബന്ധിച്ച നിലപാട് ആരായാനാണ് ഉമ്മൻ ചാണ്ടിയുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയത്. വി എം സുധീരനുമായും രാഹുൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്.