- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വികസനമില്ലെന്ന വാദത്തിൽ പൊതിഞ്ഞ് ബിജെപി വച്ചുനീട്ടുന്നത് വർഗീയതയുടെ വിഷം; മോദിയുടെ പ്രസ്താവനയെല്ലാം വാസ്തവ വിരുദ്ധം; ഫെയ്സ് ബുക്കിലൂടെ പ്രധാനമന്ത്രിക്ക് മറുപടി നൽകി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: മറ്റു പല സംസ്ഥാനങ്ങളിലും ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നേടിയെടുത്ത ബിജെപിയുടെ കുതന്ത്രം കേരളത്തിൽ വിലപ്പോവില്ലെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വർഗീയ ദ്രുവീകരണമാണ് കേരളത്തിലും ബിജെപി ലക്ഷ്യമിടുന്നത്. മതത്തിലധിഷ്ടിതമായ വോട്ടുകളുടെ കേന്ദ്രീകരണം മാത്രമാണ് ബിജെപിയുടെ ലക്ഷ്യം. കേരളീയരെ വികസനത്തിന്റെ പേരിൽ തെറ്റിദ്ധരിപ്പിച്ച് നേട്ടം കൊയ്യാനുള്ള ശ്രമത്തിനാണ് മോദിയുടെ നേതൃത്വത്തിൽ പാലക്കാട് തുടക്കം കുറിച്ചതെന്നും ഫേസ്ബുക് പോസ്റ്റിലൂടെ മുഖ്യമന്ത്രി ആരോപിച്ചു. ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം രാജ്യത്ത് പല സംസ്ഥാനങ്ങളിലും വർഗീയ ദ്രുവീകരണം നടത്തി ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നേടിയെടുത്ത ബിജെപിയുടെ കുതന്ത്രം കേരളത്തിൽ വിലപ്പോവില്ല. വികസനത്തെക്കുറിച്ച് എത്ര വാചാലമായാലും ഇന്ത്യയിലെവിടെയുമെന്നപോലെ വർഗീയ ദ്രുവീകരണമാണ് കേരളത്തിലും ബിജെപി. ലക്ഷ്യമിടുന്നത്. കേരളത്തിൽ ബിജെപി രൂപീകരിച്ച സഖ്യത്തിന്റെ ഘടന പരിശോധിച്ചാലും ഇതു വ്യക്തമാണ്. മതത്തിലധിഷ്ടിതമായ വോട്ടുകളുടെ കേന്ദ്രീകരണം ലക്ഷ്യമിട്ടു മാത
തിരുവനന്തപുരം: മറ്റു പല സംസ്ഥാനങ്ങളിലും ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നേടിയെടുത്ത ബിജെപിയുടെ കുതന്ത്രം കേരളത്തിൽ വിലപ്പോവില്ലെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വർഗീയ ദ്രുവീകരണമാണ് കേരളത്തിലും ബിജെപി ലക്ഷ്യമിടുന്നത്. മതത്തിലധിഷ്ടിതമായ വോട്ടുകളുടെ കേന്ദ്രീകരണം മാത്രമാണ് ബിജെപിയുടെ ലക്ഷ്യം. കേരളീയരെ വികസനത്തിന്റെ പേരിൽ തെറ്റിദ്ധരിപ്പിച്ച് നേട്ടം കൊയ്യാനുള്ള ശ്രമത്തിനാണ് മോദിയുടെ നേതൃത്വത്തിൽ പാലക്കാട് തുടക്കം കുറിച്ചതെന്നും ഫേസ്ബുക് പോസ്റ്റിലൂടെ മുഖ്യമന്ത്രി ആരോപിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
രാജ്യത്ത് പല സംസ്ഥാനങ്ങളിലും വർഗീയ ദ്രുവീകരണം നടത്തി ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നേടിയെടുത്ത ബിജെപിയുടെ കുതന്ത്രം കേരളത്തിൽ വിലപ്പോവില്ല. വികസനത്തെക്കുറിച്ച് എത്ര വാചാലമായാലും ഇന്ത്യയിലെവിടെയുമെന്നപോലെ വർഗീയ ദ്രുവീകരണമാണ് കേരളത്തിലും ബിജെപി. ലക്ഷ്യമിടുന്നത്. കേരളത്തിൽ ബിജെപി രൂപീകരിച്ച സഖ്യത്തിന്റെ ഘടന പരിശോധിച്ചാലും ഇതു വ്യക്തമാണ്. മതത്തിലധിഷ്ടിതമായ വോട്ടുകളുടെ കേന്ദ്രീകരണം ലക്ഷ്യമിട്ടു മാത്രമാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം നീങ്ങുന്നത്. ഇതു ചെന്നെത്തുന്നതും വർഗീയ ദ്രുവീകരണമെന്ന ബിജെപിയുടെയും മോദിയുടേയും അജണ്ടയിലേക്കാണ്. ഇതെല്ലാം മറച്ചുവച്ച് കേരളീയരെ വികസനത്തിന്റെ പേരിൽ തെറ്റിദ്ധരിപ്പിച്ച് നേട്ടം കൊയ്യാനുള്ള ശ്രമത്തിനാണ് മോദിയുടെ നേതൃത്വത്തിൽ ഇന്നലെ പാലക്കാട് തുടക്കം കുറിച്ചത്.
60 വർഷമായി ഭരിച്ചവർ കേരളത്തെ കട്ടുമുടിക്കുകയായിരുന്നു എന്ന മോദിയുടെ പ്രസ്താവന വാസ്തവവിരുദ്ധമാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലം കേരളം കണ്ടില്ലാത്ത തരത്തിലുള്ള വികസന പ്രവർത്തനമാണ് കഴിഞ്ഞ അഞ്ച് വർഷക്കാലത്തിനിടെ യുഡിഎഫ് സർക്കാർ നടപ്പിലാക്കിയത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖം, കൊച്ചി മെട്രോ, സ്മാർട്സിറ്റി, കണ്ണൂർ വിമാനത്താവളം എന്നിവയെല്ലാം ഉദാഹരണങ്ങളുമാണ്. കാൽ നൂറ്റാണ്ടായി കേരളത്തിന്റെ സ്വപ്നമായിരുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനത്തിന് കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിൻ ഗഡ്കരി പങ്കെടുത്തതാണ്. സ്മാർട്സിറ്റി പദ്ധതിയുടെ ഉദ്ഘാടനത്തിന് കേന്ദ്ര ഐടി മന്ത്രി രാജീവ് പ്രസാദ് റൂഡിയും എത്തിയിരുന്നു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കൊച്ചി മെട്രോ റയിൽ പദ്ധതിയെ കുറിച്ചും കേന്ദ്ര സർക്കാരിന് അറിവുള്ളതാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയേറെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയ ഒരു കാലഘട്ടം കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല.
യാഥാർഥ്യങ്ങൾ ഇതാണെന്നിരിക്കേ എങ്ങനെയും കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പച്ചക്കള്ളങ്ങളാണ് മോദി തട്ടിവിട്ടത്. കേരളത്തിലെ ജനങ്ങളേയും ഭരണത്തേയും മനഃപൂർവമായി അധിക്ഷേപിക്കാനുള്ള ശ്രമമാണ് മോദിയുടെ സംഘവും ആരംഭിച്ചിരിക്കുന്നത്. മതേതരത്വവും മതേതര മൂല്യങ്ങളും കേരളീയർക്ക് പ്രാണവായുപോലെ പ്രധാനമാണ്. ഏതറ്റംവരെ പോയും ഈ മൂല്യങ്ങൾ സംരക്ഷിക്കാൻ മലയാളി പ്രതിജ്ഞാബദ്ധമാണ്. നാനാജാതി മതസ്ഥർ ഏകോദര സഹോദരങ്ങളെപ്പോലെ ജീവിക്കുന്ന ഇവിടെ വർഗീയ ലഹളകളും വർഗീയ സംഘട്ടനങ്ങളും അന്യമായ സങ്കൽപ്പമാണ്. മതേതര മൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച സർക്കാരാണ് കഴിഞ്ഞ അഞ്ചുവർഷം കേരളം ഭരിച്ചത്. ഈ കാലത്തിനിടെ ഒരു ചെറിയ വർഗീയ സംഘർഷത്തിനുപോലും കേരളം സാക്ഷിയായിട്ടില്ല.
വികസനമില്ലെന്ന വാദത്തിൽ പൊതിഞ്ഞ് ബിജെപി കേരളത്തിലെ ജനങ്ങൾക്കായി വച്ചുനീട്ടുന്നത് വർഗീയതയുടെ വിഷമാണ്. നമ്മെ തെറ്റിദ്ധരിപ്പിച്ച് നേട്ടം കൊയ്യാൻ രാജ്യത്തെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങൾക്കെതിരെ നാം കേരളീയർ ഓരോരുത്തരും കരുതിയിരിക്കണം.