ഫുജൈറ : ആറാമതു ഇൻകാസ് അക്കാദമിക് എക്‌സലൻസ് അവാർഡു പരിപാടിയിൽ പങ്കെടുക്കാനായി മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 12 നുഫുജൈറയിൽ എത്തിച്ചേരുമെന്ന് ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർഅറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ഫുജൈറ കോൺകോർഡ് ഹോട്ടൽഓഡിറ്റോറിയത്തിലാണ് പരിപാടി.

യു എ ഇ വടക്കൻ മേഖലയിലുള്ള അഞ്ചു സ്‌കൂളിൽനിന്നായി കഴിഞ്ഞ പൊതു പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ അൻപതിലധികംവിദ്യാർത്ഥികൾക്ക് അവാർഡുകൾ സമ്മാനിക്കും . ഷെയ്ഖ് ഹമദ് അബ്ദുല്ല ഹമദ്അൽ ശർഖി വിശിഷ്ട്ടാതിഥിയായി പങ്കെടുക്കും. വിവിധ മേഖലയിൽ പ്രാവീണ്യംതെളിയിച്ച പത്തോളം പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിക്കും. യു എ ഇ ലെമുഴുവൻ ഇൻകാസ് നേതാക്കളും വിവിധസാമൂഹ്യ സംഘടനാ ഭാരവാഹികളുംവിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ക്ഷണിതാക്കളുംപങ്കെടുക്കുന്ന പരിപാടിയിൽ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് അദ്ദേഹംപത്രക്കുറിപ്പിൽ പറഞ്ഞു.