- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി സി ജോർജ് മുന്നണിയെയും പാർട്ടിയെയും വഞ്ചിച്ചു; കോൺഗ്രസിലായിരുന്നു എങ്കിൽ പണ്ടേ പുറത്താക്കിയേനെ: മുൻ ചീഫ് വിപ്പിനെതിരെ ഉമ്മൻ ചാണ്ടിയും വി എം സുധീരനും സ്പീക്കർക്കു മുന്നിൽ
തിരുവനന്തപുരം: കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് പി സി ജോർജിനെ നിയമസഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കണമെന്ന പരാതിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും സ്പീക്കർ എൻ ശക്തനു മുന്നിൽ തെളിവു നൽകി. പി സി ജോർജിനെതിരെ രൂക്ഷ വിമർശനമാണ് ഇരുവരും ഉന്നയിച്ചത്. പാർട്ടിക്കും മുന്നണിക്കുമെതിരെ മുൻ ചീഫ് വിപ്പ് കൂടിയ
തിരുവനന്തപുരം: കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് പി സി ജോർജിനെ നിയമസഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കണമെന്ന പരാതിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും സ്പീക്കർ എൻ ശക്തനു മുന്നിൽ തെളിവു നൽകി. പി സി ജോർജിനെതിരെ രൂക്ഷ വിമർശനമാണ് ഇരുവരും ഉന്നയിച്ചത്.
പാർട്ടിക്കും മുന്നണിക്കുമെതിരെ മുൻ ചീഫ് വിപ്പ് കൂടിയായ പി സി ജോർജ് പ്രവർത്തിച്ചുവെന്ന് ഇരുവരും പറഞ്ഞു. അരുവിക്കര തിരഞ്ഞെടുപ്പിൽ യുഡിഎഫിന് എതിരായി പ്രവർത്തിച്ചു. ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂലമായി പ്രവർത്തിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു.
എന്നാൽ, ബജറ്റ് അവതരിപ്പിച്ചപ്പോൾ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്‌തെന്നു ജോർജിന്റെ അഭിഭാഷകൻ വാദിച്ചു. പക്ഷേ, ഈ വാദം തെറ്റാണെന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്. ബജറ്റ് അവതരണവും ചർച്ചയും പ്രതിപക്ഷം ബഹിഷ്‌കരിച്ചതിനാൽ വോട്ടെടുപ്പ് ആവശ്യമായിരുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ജോർജിന് സ്ഥാനത്തു തുടരാൻ അർഹതയില്ലെന്നു വി എം സുധീരനും ചൂണ്ടിക്കാട്ടി. സ്വന്തം സ്ഥാനാർത്ഥിയെ അരുവിക്കരയിൽ മത്സരിപ്പിച്ചു. കേരള കോൺഗ്രസ് സെക്കുലർ പാർട്ടിയെ പുനരുജ്ജീവിപ്പിച്ചു. കോൺഗ്രസിലായിരുന്നു പി സി ജോർജ് എങ്കിൽ പണ്ടേ തന്നെ പുറത്താക്കിയേനെയെന്നും സുധീരൻ പറഞ്ഞു.