- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോസ് തെറ്റയിലിനെതിരായ അശ്ലീല വീഡിയോക്കു പിന്നിലും ഉമ്മൻ ചാണ്ടി! സോളാർ കേസിൽ നിന്നു ശ്രദ്ധ തിരിക്കാൻ അന്നു മുഖ്യമന്ത്രി കണ്ടെത്തിയ തന്ത്രം പുറത്തുവിട്ടത് കൈരളി പീപ്പിൾ ടിവി
തിരുവനന്തപുരം: സോളാർ കേസ് കത്തിനിന്നപ്പോൾ എൽഡിഎഫ് എംഎൽഎ ജോസ് തെറ്റയിലിനെതിരെ പുറത്തുവന്ന അശ്ലീല സിഡിക്കു പിന്നിലുഗ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്നു വെളിപ്പെടുത്തൽ. അന്നു പരാതി ഉന്നയിച്ച സ്ത്രീയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നു കൈരളി-പീപ്പിൾ ടിവി റിപ്പോർട്ട് ചെയ്യുന്നു. പീപ്പിൾ ടിവി ആലപ്പുഴ റിപ്പോർട്ടർ ഷാജഹാനുമായുള്ള ഫോൺ സ
തിരുവനന്തപുരം: സോളാർ കേസ് കത്തിനിന്നപ്പോൾ എൽഡിഎഫ് എംഎൽഎ ജോസ് തെറ്റയിലിനെതിരെ പുറത്തുവന്ന അശ്ലീല സിഡിക്കു പിന്നിലുഗ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്നു വെളിപ്പെടുത്തൽ. അന്നു പരാതി ഉന്നയിച്ച സ്ത്രീയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നു കൈരളി-പീപ്പിൾ ടിവി റിപ്പോർട്ട് ചെയ്യുന്നു.
പീപ്പിൾ ടിവി ആലപ്പുഴ റിപ്പോർട്ടർ ഷാജഹാനുമായുള്ള ഫോൺ സംഭാഷണത്തിലാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത്തരത്തിലൊരു സൂചന കിട്ടിയതിനെത്തുടർന്നു ഷാജഹാൻ വിശ്വാസ്യത ഉറപ്പിക്കാനായി യുവതിയുമായി ഫോണിൽ സംസാരിക്കുകയായിരുന്നു.
ഉമ്മൻ ചാണ്ടിയാണ് സിഡി പുറത്തുവിടാൻ താൽപര്യം കാട്ടിയത്. മുപ്പതു ലക്ഷത്തോളം രൂപ സിഡിയുടെ പേരിൽ പലരും വാങ്ങിയിട്ടുണ്ട്. താനുമായി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ബെന്നി ബെഹന്നാൻ എംഎൽഎ ഒരു ഡീൽ ഉണ്ടാക്കുകയായിരുന്നു. ഈ ഡീലിൽ തനിക്കു കൊടുക്കൽ മാത്രമേ ഉണ്ടായുള്ളൂവെന്നും വാങ്ങലുണ്ടായില്ലെന്നും യുവതി പീപ്പിൾ ടിവിയോടു പറഞ്ഞു.
സോളാർ കേസ് കൊടുമ്പിരിക്കൊണ്ട സമയത്താണ് ഈ സിഡി പുറത്തുവന്നത്. ഒരു വാർത്താ ചാനലിലൂടെയായിരുന്നു ഇത്. സോളാർ കേസിൽ ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ഉമ്മൻ ചാണ്ടിയുടെ ബുദ്ധിയിലുദിച്ച മാർഗമായിരുന്നു തെറ്റയിലിന്റെ സിഡിയെന്നും യുവതി വെളിപ്പെടുത്തി.
വൻ സാമ്പത്തിക ഇടപാടും രാഷ്ട്രീയ ഗൂഢാലോചനയും നടന്നിട്ടുണ്ടെന്നും നിരവധി മന്ത്രിമാർക്കും നേതാക്കൾക്കും സംഭവത്തിൽ പങ്കുണ്ടെന്നും യുവതി പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ നാമിർദേശപത്രിക കൊടുക്കേണ്ടതിന്റെ പിറ്റേ ദിവസം തന്നെ കബളിപ്പിച്ച നേതാക്കളുടെയെല്ലാം പേരുകൾ വെളിപ്പെടുത്തുമെന്നും യുവതി പറഞ്ഞു. താൻ സിഡി പുറത്തുവിട്ടതിലൂടെ നേട്ടമുണ്ടായപ്പോൾ ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിനു വേണ്ടി സംസാരിച്ചവരും സഹായിക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്നെന്നും യുവതി പറഞ്ഞതായി കൈരളി-പീപ്പിൾ ടിവി വെളിപ്പെടുത്തുന്നു.