- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒരുപാട് പേർ ബ്ലാക്മെയിലിംഗിന് ശ്രമിച്ചിട്ടുണ്ടെങ്കിലും പതറാതെ നിന്ന താൻ ഒരാളുടെ മുമ്പിൽ കീഴടങ്ങിയതാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണമെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി; ആരാണ് ഉമ്മൻ ചാണ്ടിയെ ബ്ലാക്‌മെയിൽ ചെയ്ത ആ ഒരാൾ? എന്തുകൊണ്ടായിരിക്കും മുഖ്യമന്ത്രിയ ആയിരുന്നിട്ടും വഴങ്ങിക്കൊടുത്തത്? സൂചനകൾ ചെന്നിത്തലക്കും ഗണേശ് കുമാറിനുമെതിരെ
തിരുവനന്തപുരം: ഒരുപാടു പേർ തന്നെ 'ബ്ലാക്ക് മെയ്ൽ' ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും അതിൽ ഒരാൾക്കു വിധേയനായി എന്നതിൽ ദുഃഖമുണ്ടെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്നലെ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തുകയാണ്. കേരള രാഷ്ട്രീയത്തിലെ ചാണക്യനായി വിലസിയ ഉമ്മൻ ചാണ്ടിയെ ബ്ലാക്‌മെയ്ൽ ചെയ്യാൻ മാത്രം കഴിവുള്ള ആരാണ് കേരളത്തിൽ ഉണ്ടായിരുന്നത്? ഈ ചോദ്യം ഇതോടെ ഇന്നലെ തന്നെ ഉയർന്നു കഴിഞ്ഞു. 'ഒരു ഭീഷണിക്കും വഴങ്ങാത്ത ഞാനാണ് ഒരാളുടെ ബ്ലാക്ക് മെയ്ലിങ്ങിനു വഴങ്ങേണ്ടിവന്നത്. കമ്മിഷനെ നിയമിച്ചത് അബദ്ധമായി തോന്നിയിട്ടില്ല. മറ്റു ചില കാര്യങ്ങൾ അബദ്ധമായോ എന്നു സംശയമുണ്ട്. അതെന്താണെന്ന് ഇപ്പോൾ പറയുന്നില്ല. ആരുടെയും കാലു പിടിക്കാനില്ല. അന്തിമ തീരുമാനം വരുമ്പോൾ ജനങ്ങൾക്കു മുന്നിൽ തല ഉയർത്തി നിൽക്കുക ഞാനായിരിക്കും' ഉമ്മൻ ചാണ്ടി പറഞ്ഞു. 'ഒരു നടപടിയെയും ഭയപ്പെടുന്നില്ല. എനിക്കോ മറ്റുള്ളവർക്കോ ഒന്നും മറച്ചുവയ്ക്കാനില്ല. 50 വർഷമായി പൊതുപ്രവർത്തനം നടത്തുന്നു. 'ഇന്നുവരെ അഴിമതി ആരോപണത്തിനോ ലൈംഗികാരോപണത്തിനോ ഇടവരുത്തിയിട്ടില്ല
തിരുവനന്തപുരം: ഒരുപാടു പേർ തന്നെ 'ബ്ലാക്ക് മെയ്ൽ' ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും അതിൽ ഒരാൾക്കു വിധേയനായി എന്നതിൽ ദുഃഖമുണ്ടെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്നലെ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തുകയാണ്. കേരള രാഷ്ട്രീയത്തിലെ ചാണക്യനായി വിലസിയ ഉമ്മൻ ചാണ്ടിയെ ബ്ലാക്‌മെയ്ൽ ചെയ്യാൻ മാത്രം കഴിവുള്ള ആരാണ് കേരളത്തിൽ ഉണ്ടായിരുന്നത്? ഈ ചോദ്യം ഇതോടെ ഇന്നലെ തന്നെ ഉയർന്നു കഴിഞ്ഞു.
'ഒരു ഭീഷണിക്കും വഴങ്ങാത്ത ഞാനാണ് ഒരാളുടെ ബ്ലാക്ക് മെയ്ലിങ്ങിനു വഴങ്ങേണ്ടിവന്നത്. കമ്മിഷനെ നിയമിച്ചത് അബദ്ധമായി തോന്നിയിട്ടില്ല. മറ്റു ചില കാര്യങ്ങൾ അബദ്ധമായോ എന്നു സംശയമുണ്ട്. അതെന്താണെന്ന് ഇപ്പോൾ പറയുന്നില്ല. ആരുടെയും കാലു പിടിക്കാനില്ല. അന്തിമ തീരുമാനം വരുമ്പോൾ ജനങ്ങൾക്കു മുന്നിൽ തല ഉയർത്തി നിൽക്കുക ഞാനായിരിക്കും' ഉമ്മൻ ചാണ്ടി പറഞ്ഞു. 'ഒരു നടപടിയെയും ഭയപ്പെടുന്നില്ല. എനിക്കോ മറ്റുള്ളവർക്കോ ഒന്നും മറച്ചുവയ്ക്കാനില്ല. 50 വർഷമായി പൊതുപ്രവർത്തനം നടത്തുന്നു.
'ഇന്നുവരെ അഴിമതി ആരോപണത്തിനോ ലൈംഗികാരോപണത്തിനോ ഇടവരുത്തിയിട്ടില്ല. അത്തരം ബലഹീനതകളുണ്ടെങ്കിൽ ജനം പണ്ടേ മനസ്സിലാക്കുമായിരുന്നു. ആക്ഷേപത്തിൽ ഒരു ശതമാനമെങ്കിലും കഴമ്പുണ്ടെങ്കിൽ പിന്നെ പൊതു ജീവിതത്തിൽ ഉണ്ടാവില്ല. ബിജു രാധാകൃഷ്ണനുമായി 15 മിനിറ്റ് സംസാരിച്ചത് എന്താണെന്ന് ഇപ്പോൾ എല്ലാവർക്കുമറിയാം. ഞാനായിട്ടു പറയുന്നില്ല. കമ്മിഷന്റെ രേഖകളിൽ ചിലപ്പോൾ ഉണ്ടാകാം. ലൈംഗിക പീഡനം പോലുള്ള കാര്യത്തിൽ ഒരാൾ കള്ളം പറയുമെന്നു ഞാൻ ഇതുവരെ കരുതിയില്ല. ഇപ്പോൾ അതു മനസ്സിലായി' ഉമ്മൻ ചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞത് ഇങ്ങനെയാണ്.
ഇതോടെ പൊതുവിൽ ഉയരുന്ന ചോദ്യം ആരാണ് ഉമ്മൻ ചാണ്ടിയെ ബ്ലാക്‌മെയിൽ ചെയ്യാൻ ശ്രമിച്ചയാൾ എന്നതായിരുന്നു. പൊതുവേ രാഷ്ട്രീയത്തിൽ ഉയരുന്നത് രണ്ട് പേരുകളാണ്. അന്ന് കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മന്ത്രിസഭയിൽ എത്താൻ പരിശ്രമിച്ച ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട്, ഗണേശ് കുമാർ. ഇതിൽ ഗണേശ് കുമാറിനെ ലാക്കാക്കിയാണ് ചാണ്ടിയുടെ വിമർശനമെന്നത് വ്യക്തമാണ്. അക്കാലത്ത് ഗണേശ് കുമാരും ആർ ബാലകൃഷ്ണ പിള്ളയും തമ്മിൽ കടുത്ത ശത്രുതയിൽ ആയിരുന്നു. ഈ അവസരത്തിലാണ് സരിത ഉമ്മൻ ചാണ്ടിയുടെ ഓഫീസുമായും മന്ത്രിമാരുമായും അടക്കുന്നതും.
ആർ ബാലകൃഷ്ണ പിള്ളയാണ് ഇപ്പോഴത്തെ വിവാദത്തിനെല്ലാം പിന്നിലെന്നും ഉമ്മൻ ചാണ്ടി വിശ്വസിക്കുന്നുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ പേര് പരസ്യമായി പറയാൻ ഒരു ഘട്ടത്തിലും ഉമ്മൻ ചാണ്ടി തയ്യാറായിരുന്നില്ല. ഗണേശിനേക്കാൾ പിള്ളയെ ലാക്കാക്കിയാണ് ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ എന്നാണ് പൊതുവിലയിരുത്തൽ. സോളാർ കേസുമായി ബന്ധപ്പെട്ട് ഗണേശ് കുമാറിനെതിരെയും പിഎ പ്രദീപിനെതിരെയും ആരോപണം ഉയർന്നിരുന്നു. ജയിലിൽ കഴിഞ്ഞതിന് ശേഷം ഗണേശിന്റെ പിഎ പ്രദീപിനെ കണ്ടതായി സരിത സോളാർ കമ്മീഷനു മൊഴി നൽകിയിരുന്നു.
ഇക്കാര്യങ്ങളുടെ സത്യാവസ്ഥ അറിയുന്നതിന് ജസ്റ്റിസ് എൻ ശിവരാജൻ ഗണേശിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. കമ്മീഷനു മുന്നിൽ നേരിൽ ഹാജരായാണ് ഗണേശ് കുമാർ മൊഴി നൽകിയത്. സോളാർ കേസിൽ ഷിബു ബേബി ജോണിന്റെ പേര് ഉയർന്നു വന്ന ഘട്ടത്തിൽ കേസിൽ തന്റെ പേര് വലിച്ചിഴയ്ക്കാൻ സരിതയെ പ്രേരിപ്പിച്ചത് കെബി ഗണേശ് കുമാറാണെന്ന് ഷിബു ബേബി ജോൺ 2016ൽ ആരോപണം ഉന്നയിച്ചിരുന്നു.