- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിപക്ഷത്തിന്റെ ഏക ആയുധം വ്യാജ ആരോപണങ്ങൾ; ആർഎസ്എസുമായി ബന്ധമുണ്ടെന്നു പ്രചരിപ്പിക്കുന്നതു ന്യൂനപക്ഷ വോട്ടു ലക്ഷ്യമിട്ട്: ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിച്ചു മുഖ്യമന്ത്രി
കോഴിക്കോട്: പ്രതിപക്ഷത്തിന്റെ ഏക ആയുധം വ്യാജ ആരോപണങ്ങളാണെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോഴിക്കോടു മുഖാമുഖം പരിപാടിയിലാണു മുഖ്യമന്ത്രി ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്. തനിക്ക് ആർഎസ്എസുമായി ബന്ധമുണ്ടെന്നു പ്രചരിപ്പിക്കുന്നതു ന്യൂനപക്ഷ വോട്ടു ലക്ഷ്യമിട്ടാണ്. ഇത് പിണറായിക്കും എൽഡിഎഫിനും തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകും. കേരളത്തിൽ അത് വിലപ്പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സത്യവുമായി ബന്ധമില്ലാത്ത ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ആരോപിക്കുന്നത്. രണ്ടു ദിവസത്തിനകം ആരോപണങ്ങൾ തിരുത്തിയില്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിഹാറിൽ മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാൻ സിപിഐ(എം) കൂട്ടുനിന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. 1977ൽ സിപിഎമ്മും ജനസംഘും ഒരു മുന്നണിയിൽ മൽസരിച്ചത് മറക്കരുത്. കോൺഗ്രസിന്റേത് വർഗീയതയ്ക്ക് എതിരായ ഉറച്ച നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട്: പ്രതിപക്ഷത്തിന്റെ ഏക ആയുധം വ്യാജ ആരോപണങ്ങളാണെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോഴിക്കോടു മുഖാമുഖം പരിപാടിയിലാണു മുഖ്യമന്ത്രി ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്.
തനിക്ക് ആർഎസ്എസുമായി ബന്ധമുണ്ടെന്നു പ്രചരിപ്പിക്കുന്നതു ന്യൂനപക്ഷ വോട്ടു ലക്ഷ്യമിട്ടാണ്. ഇത് പിണറായിക്കും എൽഡിഎഫിനും തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകും. കേരളത്തിൽ അത് വിലപ്പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സത്യവുമായി ബന്ധമില്ലാത്ത ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ആരോപിക്കുന്നത്. രണ്ടു ദിവസത്തിനകം ആരോപണങ്ങൾ തിരുത്തിയില്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിഹാറിൽ മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാൻ സിപിഐ(എം) കൂട്ടുനിന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. 1977ൽ സിപിഎമ്മും ജനസംഘും ഒരു മുന്നണിയിൽ മൽസരിച്ചത് മറക്കരുത്. കോൺഗ്രസിന്റേത് വർഗീയതയ്ക്ക് എതിരായ ഉറച്ച നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.