റിയാദ്: ഏപ്പോഴും ജനങ്ങൾക്കൊപ്പം ഇറങ്ങി പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാരനാണ് കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സൗദിയിൽ കണ്ടെത്തിയ ഉമ്മൻ ചാണ്ടിയുടെ അപരനും ഇപ്പോൾ അതിവേഗം ജനകീയനായിരിക്കയാണ്. മലയാളികൾക്കിടയിൽ സുപരിചിതനായ വ്യക്തിയായി അദ്ദേഹം മാറിക്കഴിഞ്ഞു. കേരളത്തിലിരിക്കുന്ന മുഖ്യമന്ത്രി സൗദിയിലേക്ക് വന്നിട്ട് കാലം കുറേ ആയെങ്കിലും മുഖ്യമന്ത്രിയുടെ മുഖച്ഛായയുള്ള ജീസാൻ സ്വദേശി ഹസൻ അസീരിക്ക് സൗദി മലയാളികൾ ആലങ്കാരിക മുഖ്യമന്ത്രപദവി ചാർത്തി നൽകികഴിഞ്ഞു. മലയാളികൾ സംഘടിപ്പിച്ച ഇഫ്താറിനെ പ്രധാന താരവും ഹസൻ അസീരിയായിരുന്നു.

മലയാളികൾ പറഞ്ഞു പരിചിതനായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കാണാൻ ഹസൻ അസീരി കേരളത്തിലേക്ക് എത്താനൊരുങ്ങുകയാണ്. മുഖ്യമന്ത്രിയ നേരിൽ കാണുന എന്നതാണ് അസീരിയുടെ കേരള സന്ദർശനത്തിന്റ ലക്ഷ്യം. കഴിഞ്ഞ ദിവസം ഒഐസിസി ജീസാൻ സെൻട്രൽ കമ്മിറ്റി പൊതുജനങ്ങൾക്കായി നടത്തിയ വിപുലമായ നോമ്പുതുറ സംഗമത്തിൽ അസീരിയും പങ്കെടുത്തിരുന്നു.

ഒരു കൗതുകത്തിനായി കോഴിക്കോട് മാവൂർ സ്വദേശി ലത്തീഫ് പകർത്തിയ സൗദിയിലെ ഉമ്മൻ ചാണ്ടിയുടെ ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു. ഉമ്മൻ ചാണ്ടിയുടെ അപരനെ കാനഡയിൽ കണ്ടെത്തിയെന്ന വാർത്ത വൈറലായതിന് പിന്നാലെയായിരുന്നു ഈ സംഭവം. പിന്നീട് അസീരിയെ കണ്ട മലയാളികളിൽ ചിലർ അദ്ദേഹത്തോട് സലാം പറഞ്ഞ് അടുത്തുകൂടി ഒപ്പം നിന്ന് സെൽഫിയെടുത്തു.

ഇതിൽ ചിലർ തങ്ങളുടെ മുഖ്യമന്ത്രിയുടെ ചിത്രം അസീരിക്ക് മൊബൈലിൽ കാണിച്ചു കൊടുത്തു. ഇതോടെയാണ് ഉമ്മൻ ചാണ്ടിയെ നേരിട്ട് കാണാനുള്ള ആഗ്രഹം അസീരിൽ കടന്നുകൂടിയത്. പെരുനാളിന് ശേഷം താൻ കേരളവും ഉമ്മൻ ചാണ്ടിയെയും സന്ദർശിക്കുമെന്നാണ് അസീരി പറയുന്നത്.