വന്നവഴി മറക്കരുത്; എത്തിപ്പെടുന്ന സ്ഥാനത്തിന്റെ ഉത്തരവാദിത്തവും മഹത്വവും വിസ്മരിക്കുകയും ചെയ്യരുത്; അഡ്വക്കേറ്റ് ജനറലിനെ വിമർശിച്ച ജഡ്ജിക്ക് മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം; സഭയിൽ അടിയന്തരത്തിന് അനുമതിയില്ല
തിരുവനന്തപുരം: അറ്റോർണി ജനറലിനെ വീണ്ടും വിമർശിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അതിനുള്ള സ്വാതന്ത്ര്യവും അവകാശം സംസ്ഥാന സർക്കാരിനുണ്ട്. എല്ലാ പ്രധാനക്കേസുകളും എജി വിജയിച്ചിട്ടുണ്ടെന്നും എജി ഓഫീസിന്റെ പ്രവർത്തനത്തിൽ സർക്കാരിന് പൂർണവിശ്വാസമുണ്ടെന്നും ഉമ്മൻ ചാണ്ടി നിയമസഭയിൽ പറഞ്ഞു. മദ്യനയത്തിനെതിരെ അറ്റോർണി ജനറൽ കോടതിയി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: അറ്റോർണി ജനറലിനെ വീണ്ടും വിമർശിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അതിനുള്ള സ്വാതന്ത്ര്യവും അവകാശം സംസ്ഥാന സർക്കാരിനുണ്ട്. എല്ലാ പ്രധാനക്കേസുകളും എജി വിജയിച്ചിട്ടുണ്ടെന്നും എജി ഓഫീസിന്റെ പ്രവർത്തനത്തിൽ സർക്കാരിന് പൂർണവിശ്വാസമുണ്ടെന്നും ഉമ്മൻ ചാണ്ടി നിയമസഭയിൽ പറഞ്ഞു. മദ്യനയത്തിനെതിരെ അറ്റോർണി ജനറൽ കോടതിയിൽ ഹാജരായത് ശരിയായില്ലെന്ന തന്റെ നിലപാട് മുഖ്യമന്ത്രി ആവർത്തിച്ചു.
എത്തിപ്പെടുന്ന സ്ഥാനത്തിന്റെ ഉത്തരവാദിത്തവും മഹത്വവും വിസ്മരിക്കരുത്. എങ്കിൽ മാത്രമേ സമൂഹത്തിനു ഗുണകരമായി പ്രവർത്തിക്കാൻ കഴിയുകയുള്ളൂ. മറിച്ച് പ്രവർത്തിച്ചാൽ ദോഷമുണ്ടാകും, മുഖ്യമന്ത്രി പറഞ്ഞു. കഠിനാധ്വാനത്തിലൂടെയാണ് ഓരോരുത്തരും ഓരോ സ്ഥാനത്ത് എത്തിച്ചേരുന്നത്. അതിനാൽ വന്നവഴി മറക്കരുത്. അഡ്വക്കറ്റ് ജനറലായി കെ.പി. ദണ്ഡപാണി ചുമതലയേറ്റ ശേഷം എല്ലാ പ്രധാന കേസുകളും ജയിച്ചു. അദ്ദേഹത്തിൽ പൂർണ വിശ്വാസമുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ ന്യായീകരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വിഷയത്തിൽ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നിയമസഭയിൽ നോട്ടീസ് നൽകിയിരുന്നു. മാത്യു ടി തോമസാണ് നോട്ടീസ് നൽകിയത്. അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. മുഖ്യമന്ത്രി പ്രതിഭാഗം വക്കീലിന്റെ റോളാണ് ചെയ്യുന്നതെന്നും മാത്യു ടി തോമസ് പറഞ്ഞു. എജിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഇടപാടുകൾ ആശങ്ക ഉണർത്തുന്നു. വിഷയത്തിൽ വിഷയത്തിൽ ഭരണപക്ഷത്തും ശക്തമായ എതിർപ്പുണ്ടെന്ന് പ്രതിപക്ഷം പറയുന്നു. അതിനിടെ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി എജിയും അഡീഷണൽ എജിയും കൂടിക്കാഴ്ച്ച നടത്തി. എജിയെ തനിക്ക് പൂർണവിശ്വാസമാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
അതേസമയം, ഹൈക്കോടതിയുടെ വിമർശനം സർക്കാരിനു ചെകിട്ടത്തു കിട്ടുന്ന അടിപോലെയെന്ന് പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻ പറഞ്ഞു. സർക്കാരിന്റെയും എജിയുടെയും ഭാഗത്തു നിന്നുണ്ടായിട്ടുള്ള ഗുരുതരമായ വീഴ്ചകളാണ് ഹൈക്കോടതിയുടെ പരാമർശത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും വി എസ് ആരോപിച്ചു.
അഡ്വക്കറ്റ് ജനറൽ ഓഫിസിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതാണു നല്ലതെന്നു ഹൈക്കോടതി ഇന്നലെ വിമർശിച്ചിരുന്നു. 120 സർക്കാർ അഭിഭാഷകരുണ്ടായിട്ടും കേസ് നടത്തിപ്പു കാര്യക്ഷമമല്ലെന്നും കോടതി ആവശ്യപ്പെടുന്ന വിവരങ്ങൾ യഥാസമയം കിട്ടുന്നില്ലെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് കുറ്റപ്പെടുത്തി. ബാറുടമകൾക്കു വേണ്ടി ഹാജരായെന്നു പറഞ്ഞ് അറ്റോർണി ജനറലിനെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് എന്തു ധാർമിക അവകാശമാണുള്ളതെന്നു കോടതി ചോദിച്ചിരുന്നു.