- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാറ്റൂർ ഭൂമി കേസിൽ ഉമ്മൻ ചാണ്ടിക്ക് മേൽ കുരുക്ക് മറുകുന്നു; കേസിൽ നാലാം പ്രതിയാക്കി കേസെടുത്തു; പ്രതിപ്പട്ടികയിൽ മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷണും; നടപടി വി എസ് നൽകിയ പരാതിയിൽ തിരുവനന്തപുരം വിജിലൻസ് കോടതിയുടേത്
തിരുവനന്തപുരം: പാറ്റൂർ ഭൂമി ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മേൽ കുരുക്ക് മുറുകുന്നു. ഉമ്മൻ ചാണ്ടിയെ കേസിൽ പരതിചേർത്ത് കോടതി ഉത്തവിട്ടു. കേസിൽ നാലാം പ്രതിയാണ് ഉമ്മൻ ചാണ്ടി. വിജിലൻസ് ആണ് ഉമ്മൻ ചാണ്ടിയെയും പ്രതിയാക്കി കേസ് എടുത്തത്. വിജിലൻസിന്റെ പുതിയ പട്ടികയിൽ മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൻ മൂന്നാം പ്രതിയാണ്. വി എസ് അച്യുതാനന്ദൻ നൽകിയ പരാതിയാണ് ഉമ്മൻ ചാണ്ടിക്കും മറ്റുള്ളവർക്കും കുരുക്കായി മാറിയത്. വിജിലൻസ് കോടതിയാണ് ഉമ്മൻ ചാണ്ടിയെ പ്രതിയാക്കാൻ വിജിലൻസിനു നിർദ്ദേശം നൽകിയത്. കേസ് രേഖകളും റിപ്പോർട്ടുകളും പരിഗണിച്ച ശേഷമാണ് കോടതി നടടി സ്വീകരിച്ചത്. നേരത്തെ കേസ് പുരോഗതി റിപ്പോർട്ട് സമർപ്പിക്കാത്തതിന് വിജിലൻസിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കേസിൽ രേഖകളൊക്കെ ലഭിച്ചിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് വിജിലൻസിനോട് നേരത്തെ കോടതി ചോദിച്ചിരുന്നു. ദ്രുതപരിശോധന നടക്കുകയാണെന്നും ചില ഫയലുകൾ ലോകായുക്തയുടെ കൈവശമായതിനാലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതെന്നുമായിരുന്നു വിജിലൻസ

തിരുവനന്തപുരം: പാറ്റൂർ ഭൂമി ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മേൽ കുരുക്ക് മുറുകുന്നു. ഉമ്മൻ ചാണ്ടിയെ കേസിൽ പരതിചേർത്ത് കോടതി ഉത്തവിട്ടു. കേസിൽ നാലാം പ്രതിയാണ് ഉമ്മൻ ചാണ്ടി. വിജിലൻസ് ആണ് ഉമ്മൻ ചാണ്ടിയെയും പ്രതിയാക്കി കേസ് എടുത്തത്. വിജിലൻസിന്റെ പുതിയ പട്ടികയിൽ മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൻ മൂന്നാം പ്രതിയാണ്.
വി എസ് അച്യുതാനന്ദൻ നൽകിയ പരാതിയാണ് ഉമ്മൻ ചാണ്ടിക്കും മറ്റുള്ളവർക്കും കുരുക്കായി മാറിയത്. വിജിലൻസ് കോടതിയാണ് ഉമ്മൻ ചാണ്ടിയെ പ്രതിയാക്കാൻ വിജിലൻസിനു നിർദ്ദേശം നൽകിയത്. കേസ് രേഖകളും റിപ്പോർട്ടുകളും പരിഗണിച്ച ശേഷമാണ് കോടതി നടടി സ്വീകരിച്ചത്. നേരത്തെ കേസ് പുരോഗതി റിപ്പോർട്ട് സമർപ്പിക്കാത്തതിന് വിജിലൻസിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
കേസിൽ രേഖകളൊക്കെ ലഭിച്ചിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് വിജിലൻസിനോട് നേരത്തെ കോടതി ചോദിച്ചിരുന്നു. ദ്രുതപരിശോധന നടക്കുകയാണെന്നും ചില ഫയലുകൾ ലോകായുക്തയുടെ കൈവശമായതിനാലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതെന്നുമായിരുന്നു വിജിലൻസ് നൽകിയ മറുപടി. റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും വിജിലൻസ് അറിയിച്ചിരുന്നു. തുടർന്ന് കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി.
കേസുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കിൽ ഹാജരാക്കണമെന്ന് വിഎസിന്റെ അഭിഭാഷകനോടും കോടതി ആവശ്യപ്പെട്ടു. കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കതിരെ അഴിമതി ആരോപിച്ചാണ് വി എസ് ഹർജി നൽകിയത്.

