സഭയിൽ പ്രതിപക്ഷം സംഹാര താണ്ഡവമാടി; കേരള നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനം; പരിക്കേറ്റത് വാച്ച് ആൻഡ് വാർഡിനെ ആക്രമിച്ച എംഎൽമാർക്കെന്ന് മുഖ്യമന്ത്രി; 20 പ്രതിപക്ഷ എംഎൽഎമാരെ കോൺഗ്രസ് അംഗങ്ങൾ മർദിച്ചെന്ന് വി എസ്
തിരുവനന്തപുരം: നിയമസഭയുടെ ചരിത്രത്തിൽ ഇല്ലാത്ത സംഭവമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സ്പീക്കറുടെ ചേംബറിലേക്ക് എംഎൽഎമാർ കേറിയത് ചരിത്രത്തിലാദ്യമാണ്. എല്ലാം നശിപ്പിച്ച സംഭവമാണ് ഉണ്ടായത്. കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ല, അസംബ്ലി ഹാളിൽ കയറ്റില്ല എന്നാണ് പ്രതിപക്ഷം പറഞ്ഞത്. എന്നാൽ അത് പരാജയപ്പെടുകയാണ്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: നിയമസഭയുടെ ചരിത്രത്തിൽ ഇല്ലാത്ത സംഭവമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സ്പീക്കറുടെ ചേംബറിലേക്ക് എംഎൽഎമാർ കേറിയത് ചരിത്രത്തിലാദ്യമാണ്. എല്ലാം നശിപ്പിച്ച സംഭവമാണ് ഉണ്ടായത്. കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ല, അസംബ്ലി ഹാളിൽ കയറ്റില്ല എന്നാണ് പ്രതിപക്ഷം പറഞ്ഞത്. എന്നാൽ അത് പരാജയപ്പെടുകയാണ് ഉണ്ടായത്. ഇന്നലെ മുതൽ കാത്തിരിക്കയായിരുന്നു. പ്രതിപക്ഷം സംഹാര താണ്ഠവമാണ് നടത്തിയത്. കേരള നിയമസഭയിലെ ചരിത്രത്തിലെ കറുത്ത ദിനമായി ഇന്ന് മാറിയെന്നു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷം ഇരച്ചുകയറിയത് സ്പീക്കറുടെ ഇരിപ്പിടത്തിലേക്കാണ്. എങ്ങനെയാണ് പ്രതിരോധിച്ചതെന്ന് ചാനലുകളിൽ വന്നു കൊണ്ടിരിക്കയാണ്. എംഎൽഎമാർ ആശുപത്രിയിലായി എന്ന് മാദ്ധ്യമങ്ങളിലൂടെ അറിയാൻ സാധിച്ചു. പരിക്ക് പറ്റിയെങ്കിൽ വാച്ച് ആൻഡ് വാർഡിനെ ആക്രമിച്ചതു കൊണ്ടാണ്. ഈ അവസരത്തിൽ ഇടതുപക്ഷം സ്വീകരിച്ച നിലപാട് ശരിയാണോ എന്ന് പ്രതിപക്ഷം ആലോചിക്കണം. ഭരണഘടനാപരമായ അവകാശം നിറവേറ്റാൻ അനുവദിക്കാതിരിക്കുകയാണ് ചെയ്തത്. ഇത് ജനാധിപത്യ വിരുദ്ധമായ സമീപനമാണ്. മാണിയെ തടയാൻ കഴിയാതിരുന്നപ്പോൾ സ്പീക്കറെ തടഞ്ഞ സംഭവം സഭയിൽ ആദ്യത്തേതാണ്.
അദ്ദേഹത്തിന്റെ സീറ്റിൽ നിന്നു തന്നെയാണ് മാണി ബജറ്റ് അവതരിപ്പിച്ചത്. ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ സീറ്റ് നൽകാൻ സ്പീക്കറോട് താൻ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് സീറ്റ് മാറ്റിയതെന്നും ബജറ്റ് നിയമപ്രകാരമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. നിയമസഭയിൽ നടന്ന സംഭവങ്ങൾ മലയാളികൾക്ക് നാണക്കേടുണ്ടാക്കിയെന്ന് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
തുടർന്ന് വാർത്താസമ്മേളനം നടത്തിയ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ മാണിക്ക് തുടരാൻ അർഹതയില്ലെന്ന് പറഞ്ഞു. സ്പീക്കർ ഡയസിലേക്ക് വരുന്നത് സംബന്ധിച്ച് മുന്നറിയിപ്പു വന്ന് അതിന് ശേഷം മാത്രമേ ബജറ്റ് കൂടാൻ കഴിയുകയുള്ളൂ. എന്നാൽ അങ്ങനെ ഉണ്ടായില്ല. സ്വന്തം സീറ്റിൽ വരാതെ ഒളിച്ചു നിന്ന് എന്തൊ പുലമ്പുകയായിരുന്നു. നിയമസഭയുടെ നടപടി ക്രമങ്ങളെല്ലാം റെക്കോർഡ് ചെയ്യപ്പെടേണ്ടതാണ്. ധനമന്ത്രിയുടെ സീറ്റിൽ മുഹമ്മദ് ഹാജി എംഎൽഎ രാവിലെ മുതൽ കുത്തിയിരിക്കുന്നുണ്ടായിരുന്നു. ഇത് എന്തിനാണെന്ന് അറിയില്ല. 20 എംഎൽഎമാരെ കോൺഗ്രസ് എംഎൽഎമാരും വാച്ച് ആൻഡ് വാർഡും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നും വി എസ് അച്യുതാനന്ദൻ പറഞ്ഞു.
ജമീല പ്രകാശത്തെ മുതുകിൽ പിടിക്കുകയും ജാതിപേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. സഭയ്ക്ക് പുറത്ത് സമാധാന പരമായി പ്രതിഷേധിച്ച സിപിഐ(എം) നേതാക്കളെ പൊലീസ് ക്രൂരമായി മർദ്ദിക്കുകയാണ് ഉണ്ടായതെന്നും വി എസ് പറഞ്ഞു.