- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉമ്മൻ ചാണ്ടിയെ രാഹുൽ ഏൽപ്പിച്ചിരിക്കുന്നത് ജഗൻ മോഹൻ റെഡ്ഡിയെ തിരികെ എത്തിക്കാനുള്ള ദൗത്യം; ആന്ധ്രയിൽ കോൺഗ്രസിന് പറ്റിയ പാളിച്ച പരിഹരിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്ത് മുൻ മുഖ്യമന്ത്രി; കേരളത്തിലെ പുതിയ 'എ കെ ആന്റണി'യായി ഉമ്മൻ ചാണ്ടിക്ക് പ്രമോഷൻ
തിരുവനന്തപുരം: കോൺഗ്രസിനെ തുടർച്ചയായി രണ്ട് തവണ അധികാരത്തിൽ എത്താൻ സഹായിക്കുന്നതിൽ നിർണായകമായത് അവിഭക്ത ആന്ധ്രാപ്രദേശിലെ സംഘടനയുടെ കരുത്തായിരുന്നു. കോൺഗ്രസിന് അന്ന് നിർണായക ശക്തിപകർന്നത് വൈഎസ് രാജശേഖര റെഡ്ഡിയെന്ന തലയെടുപ്പുള്ള നേതാവിന്റെ സാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തെയാണ് കോൺഗ്രസിന് ശനിദശ ആരംഭിച്ചത്. ഇപ്പോൾ തെലുങ്കാനയിൽ കരുത്തുള്ള പാർട്ടിയായി കോൺഗ്രസ് നിലനിൽക്കുമ്പോൾ തന്നെ ആന്ധ്രാ പ്രദേശിൽ സ്ഥിതി അതീവ ദുർബലമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത പരാജയമാണ് കോൺഗ്രസ് ഇവിടെ ഏറ്റുവാങ്ങിയത്. ഇങ്ങനെ കോൺഗ്രസ് എല്ലാ അർത്ഥത്തിലും കനത്തെ വെല്ലുവിളികൾ നേരിടുന്ന സംസ്ഥാനത്തിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ആയാണ് ഉമ്മൻ ചാണ്ടി എന്ന മുൻ കേരളാ മുഖ്യമന്ത്രിയെ രാഹുൽ ഗാന്ധി നിയമിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിക്ക് മുമ്പിള്ളത് വലിയൊതു ദൗത്യമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷകൾ വെക്കണമെങ്കിൽ ആന്ധ്രാ പ്
തിരുവനന്തപുരം: കോൺഗ്രസിനെ തുടർച്ചയായി രണ്ട് തവണ അധികാരത്തിൽ എത്താൻ സഹായിക്കുന്നതിൽ നിർണായകമായത് അവിഭക്ത ആന്ധ്രാപ്രദേശിലെ സംഘടനയുടെ കരുത്തായിരുന്നു. കോൺഗ്രസിന് അന്ന് നിർണായക ശക്തിപകർന്നത് വൈഎസ് രാജശേഖര റെഡ്ഡിയെന്ന തലയെടുപ്പുള്ള നേതാവിന്റെ സാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തെയാണ് കോൺഗ്രസിന് ശനിദശ ആരംഭിച്ചത്. ഇപ്പോൾ തെലുങ്കാനയിൽ കരുത്തുള്ള പാർട്ടിയായി കോൺഗ്രസ് നിലനിൽക്കുമ്പോൾ തന്നെ ആന്ധ്രാ പ്രദേശിൽ സ്ഥിതി അതീവ ദുർബലമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത പരാജയമാണ് കോൺഗ്രസ് ഇവിടെ ഏറ്റുവാങ്ങിയത്. ഇങ്ങനെ കോൺഗ്രസ് എല്ലാ അർത്ഥത്തിലും കനത്തെ വെല്ലുവിളികൾ നേരിടുന്ന സംസ്ഥാനത്തിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ആയാണ് ഉമ്മൻ ചാണ്ടി എന്ന മുൻ കേരളാ മുഖ്യമന്ത്രിയെ രാഹുൽ ഗാന്ധി നിയമിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിക്ക് മുമ്പിള്ളത് വലിയൊതു ദൗത്യമാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷകൾ വെക്കണമെങ്കിൽ ആന്ധ്രാ പ്രദേശ് നിർണായക ഘടകമായി മാറും. വൈഎസ്ആറിന്റെ മകൻ ജഗന്മോഹൻ റെഡ്ഡിയെ മുഖ്യമന്ത്രിയാക്കാൻ വിസമ്മതിച്ചതോടെയാണ് ഇവിടെ കോൺഗ്രസിന് തിരിച്ചടിയായി മാറിയത്. ഇപ്പോൾ വൈഎസ്ആർ കോൺഗ്രസ് ആന്ധ്രയിൽ അതിശക്തമാണ്. അവിടുത്തെ മുഖ്യപ്രതിപക്ഷത്തിന്റെ റോളിൽ ജഗന്റെ പാർട്ടിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജഗൻ മോഹൻ റെഡ്ഡിയെ കോൺഗ്രസുമായി അടുപ്പിക്കുകയോ അല്ലെങ്കിൽ സഖ്യമുണ്ടാക്കുകയോ ചെയ്യുക എന്ന ദൗത്യമാകും ഇനി ഉമ്മൻ ചാണ്ടിക്ക് മേൽ നിയോഗിതമാകുക.
ദേശീയ രാഷ്ട്രീയത്തിൽ സഖ്യകക്ഷി രാഷ്ട്രീയത്തിന് മോഡലായി മാറിയത് കേരളമാണ്. ഇവിടെയാണ് യുഡിഎഫ് സംവിധാനം ശക്തമായിട്ടുള്ളത്. ആ രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയുടേത്. അതുകൊണ്ടു തന്നെയാണ് രാഹുൽ അദ്ദേഹത്തെ ആന്ധ്രയുടെ ചുമതല ചാണ്ടിയെ ഏൽപ്പിച്ചത്. ഇത് ചെറിയൊരു ദൗത്യവുമല്ല. ജഗന്മോഹൻ റെഡ്ഡിയെ കോൺഗ്രസിൽ തിരികെ എത്തിക്കാനെങ്കിലും സാധിക്കണം. അത് എളുപ്പം നടക്കുന്ന കാര്യമല്ല. ജഗൻ മുഖംതിരിഞ്ഞു നിൽക്കുന്ന സമയം ടിഡിപിയുമായുള്ള സഖ്യസാധ്യതകൾ തുറക്കുക എന്നതുമാണ്.
എന്തായാലും വരും നാളുകളിൽ ഉമ്മൻ ചാണ്ടി തന്നെയാകും കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ മുഖം. നിലവിൽ ആന്റണി തന്നെയാണ് ഹൈക്കമാൻഡിലെ സർവ്വ പ്രതാപി. ഈ സ്ഥാനത്തേക്ക് അധികം വൈകാതെ ഉമ്മൻ ചാണ്ടിയും എത്തുമെന്നത് ഉറപ്പാണ്. കേരള രാഷ്ട്രീയത്തിലെ അവസാന വാക്കെന്ന സ്ഥാനമാണ് ആന്റണിക്കുള്ളത്. ഇനി കേരളവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ ഉമ്മൻ ചാണ്ടിയോടും കാര്യങ്ങൾ തിരക്കുമെന്നത് ഉറപ്പാണ്.
1970 മുതൽ കോട്ടയം പുതുപ്പള്ളി മണ്ഡലത്തിൽ നിന്ന് തുടർച്ചയായി 11 തവണ എംഎൽഎയായി വിജയിച്ച ഉമ്മൻ ചാണ്ടി, രണ്ടു തവണ കേരളാ മുഖ്യമന്ത്രിയായി. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്, കോട്ടയം ജില്ലാ സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, യു.ഡി.എഫ്. കൺവീനർ, പ്രതിപക്ഷ നേതാവ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
ആഭ്യന്തരം, ധനം, തൊഴിൽ, ശാസ്ത്ര-സാങ്കേതികം, പരിസ്ഥിതി വകുപ്പുകളുടെ ചുമതല വഹിച്ചു. തൊഴിലില്ലായ്മ വേതനം നടപ്പിലാക്കിയത് ഉമ്മൻ ചാണ്ടിയുടെ ഭരണ കാലത്താണ്. 2013ൽ ഐക്യരാഷ്ട്ര സംഘടന ആഗോള തലത്തിൽ പബ്ലിക് സർവീസിന് നൽകുന്ന പുരസ്‌കാരം മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി നടപ്പാക്കിയ ജനസമ്പർക്ക പരിപാടിക്ക് ലഭിച്ചു.
നിലവിൽ കേരളത്തിൽ നിന്ന് മുതിർന്ന നേതാവ് എ.കെ. ആന്റണി കോൺഗ്രസ് പ്രവർത്തക സമിതി അംഗമാണ്. കൂടാതെ പി.സി ചാക്കോയും കെ.സി. വേണുഗോപാലും എ.ഐ.സി.സി സെക്രട്ടറിമാരാണ്. വേണുഗോപാലിന് കർണാടകത്തിന്റെയും ചാക്കോയ്ക്ക് ഡൽഹിയുടെയും ചുമതലയാണുള്ളത്. ജനപിന്തുണയിൽ ഏറെ മുന്നിലുള്ള നേതാവായ ഉമ്മൻ ചാണ്ടി ആന്ധ്രാ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മുഖം മാറ്റുമോ എന്നാണ് ഇനി അറിയേണ്ടത്.