- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുപള്ളയിലെ കുർബാനയും ആൾത്തരിക്കിലെ കുഞ്ഞുഞ്ഞും ക്യമാറക്കണ്ണിൽ പതിഞ്ഞു; പീറ്റർ എന്ന സിനിമയിൽ മുഖ്യമന്ത്രിയുടെ വേഷപ്പകർച്ചയിൽ ഉമ്മൻ ചാണ്ടി
കോട്ടയം: ഉമ്മൻ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായി. ഞായറാഴ്ച രാവിലെ പുതുപ്പള്ളി പള്ളിയിലെ കുർബാനയിൽ പങ്കെടുത്ത ശേഷം സിനിമയിൽ ഉമ്മൻ ചാണ്ടി നടനായി. സൺപിക്‌ച്ചേഴ്‌സിന്റെ ബാനറിൽ സൈമണും അജ്‌ലിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പീറ്റർ എന്ന സിനിമയിലാണ് പുതുപ്പള്ളിക്കാരുടെ കുഞ്ഞുഞ്ഞ് മുഖ്യമന്ത്രി വേഷം അണിഞ്ഞത്. ഞായറാഴ്ച രാവിലെ 7.30ന് പുതുപ്പള്ളി പള്ളിയുടെ മുൻപിലെ കൽകുരിശിങ്കൽ മെഴുകുതിരി തെളിച്ച് സിനിമയുടെ ഷൂട്ടിങ് തുടങ്ങി. ഞായറാഴ്ച പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടി കുർബാനയ്ക്ക് എത്തുന്ന ഭാഗങ്ങളും പുതുപ്പള്ളിയിലെ നിവേദനത്തിരക്കും മറ്റുമാണ് ഷൂട്ട് ഇന്ന് ഷൂട്ട് ചെയ്തത്. ന്യൂജനറേഷൻ ഫിച്ചർ സിനിമായാണെങ്കിലും ഉമ്മൻ ചാണ്ടി പതിവ് കുഞ്ഞുഞ്ഞ് ശൈലിയിൽ തന്നെയാണ് അഭിനയിക്കുന്നത്. കുട്ടികളുടെയും പരാതികളും വിക്ഷമതകളും കേട്ട് പരിഹാരം കാണുന്ന മുഖ്യമന്ത്രിയുടെ റോളാണ് ഉമ്മൻ ചാണ്ടിക്ക് ഉള്ളത്. കോഴിക്കോട്, ഡൽഹി, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിലും പുതുപ്പള്ളിക്ക് പുറമെ ഷൂട്ടിങ് ഉണ്ട്. ചിത്രത്തിലെ രണ്ട് ഗാനങ്ങളും വനിതാ
കോട്ടയം: ഉമ്മൻ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായി. ഞായറാഴ്ച രാവിലെ പുതുപ്പള്ളി പള്ളിയിലെ കുർബാനയിൽ പങ്കെടുത്ത ശേഷം സിനിമയിൽ ഉമ്മൻ ചാണ്ടി നടനായി.
സൺപിക്‌ച്ചേഴ്‌സിന്റെ ബാനറിൽ സൈമണും അജ്‌ലിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പീറ്റർ എന്ന സിനിമയിലാണ് പുതുപ്പള്ളിക്കാരുടെ കുഞ്ഞുഞ്ഞ് മുഖ്യമന്ത്രി വേഷം അണിഞ്ഞത്. ഞായറാഴ്ച രാവിലെ 7.30ന് പുതുപ്പള്ളി പള്ളിയുടെ മുൻപിലെ കൽകുരിശിങ്കൽ മെഴുകുതിരി തെളിച്ച് സിനിമയുടെ ഷൂട്ടിങ് തുടങ്ങി. ഞായറാഴ്ച പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടി കുർബാനയ്ക്ക് എത്തുന്ന ഭാഗങ്ങളും പുതുപ്പള്ളിയിലെ നിവേദനത്തിരക്കും മറ്റുമാണ് ഷൂട്ട് ഇന്ന് ഷൂട്ട് ചെയ്തത്.
ന്യൂജനറേഷൻ ഫിച്ചർ സിനിമായാണെങ്കിലും ഉമ്മൻ ചാണ്ടി പതിവ് കുഞ്ഞുഞ്ഞ് ശൈലിയിൽ തന്നെയാണ് അഭിനയിക്കുന്നത്. കുട്ടികളുടെയും പരാതികളും വിക്ഷമതകളും കേട്ട് പരിഹാരം കാണുന്ന മുഖ്യമന്ത്രിയുടെ റോളാണ് ഉമ്മൻ ചാണ്ടിക്ക് ഉള്ളത്. കോഴിക്കോട്, ഡൽഹി, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിലും പുതുപ്പള്ളിക്ക് പുറമെ ഷൂട്ടിങ് ഉണ്ട്. ചിത്രത്തിലെ രണ്ട് ഗാനങ്ങളും വനിതാ കമ്മീഷൻ അംഗം പ്രൊഫ. പ്രമളിദേവിയാണ് എഴുതുന്നത്.
രാഹുൽ നായർ മുംബൈയാണ് മ്യൂസിക്ക്. എബ്രഹാം മാത്യൂ,സി.കെ ശശി എന്നിവരുടെയാണ് തിരക്കഥ. രണ്ട്‌കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ചിത്രം ഓണത്തോടനുബന്ധിച്ച് പുറത്തിറക്കാനാണ് ഉദേശിക്കുന്നത്. ഇനി അഞ്ച് ദിവസങ്ങിൽ കൂടി പുതുപ്പള്ളിയിലെ വിട്ടിലും പരിസരങ്ങളിലും ഷൂട്ടിങ് ഉണ്ടായിരിക്കും.