- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരി എക്സ്പ്രസിലെ സ്ലീപ്പർ കോച്ചിൽ സീറ്റിൽ കിടന്നുറങ്ങി മുൻ മുഖ്യമന്ത്രിയുടെ തിരുവനന്തപുരം യാത്ര; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ; ബസിലും ട്രെയിനിലും യാത്ര ചെയ്ത് രാഷ്ട്രീയ പ്രവർത്തനം നടത്തുമെന്ന വാക്കു പാലിച്ച് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: എപ്പോഴും ആൾക്കൂട്ടത്തിനിടയിൽ നിന്നും പ്രവർത്തിക്കാൻ ഇഷ്ടപ്പെട്ടിരുന്ന മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടിയെന്നത് എല്ലാവർക്കും അറിവുള്ളതാണ്. കോൺഗ്രസ് രാഷ്ട്രീയത്തിലെ ചാണക്യനാണെങ്കിലും ആർഭാടങ്ങളിൽ നിന്നും അകന്നു നിന്ന വ്യക്തിയാണ് അദ്ദേഹം. സാധാരണക്കാരുടെ പ്രശ്‌നങ്ങൾ കണ്ടാൽ വിഷമിക്കുന്ന സാധാരണക്കാരനായ രാഷ്ട്രീയ നേതാവ് കൂടിയാണ് ഉമ്മൻ ചാണ്ടി. ഇത്തവണ പ്രതിപക്ഷ നേതാവാകാൻ ഇല്ലെന്ന് പറഞ്ഞു സ്വയം മാറിനിന്ന ഉമ്മൻ ചാണ്ടി മുമ്പ് വ്യക്തമാക്കിയത് താൻ ബസിലും ട്രെയിനിലും യാത്ര ചെയ്ത് രാഷ്ട്രീയ പ്രവർത്തനം നടത്തുമെന്നായിരുന്നു. എന്തായാലും ഉമ്മൻ ചാണ്ടി പറഞ്ഞ വാക്കു പാലിച്ച് രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. ശബരി എക്സ്‌പ്രസിന്റെ സ്ലീപ്പർ കോച്ചിലാണ് മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി യാത്ര ചെയ്തത്. മുഖ്യമന്ത്രിയുടെ യാത്രയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ഇന്നലെയായിരുന്നു ശബരി എക്സ്‌പ്രസിൽ ട 13 കോച്ചിൽ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യാത്ര ചെയ്തത്. ഉച്ചകഴിഞ്ഞ് ഉച്ച
തിരുവനന്തപുരം: എപ്പോഴും ആൾക്കൂട്ടത്തിനിടയിൽ നിന്നും പ്രവർത്തിക്കാൻ ഇഷ്ടപ്പെട്ടിരുന്ന മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടിയെന്നത് എല്ലാവർക്കും അറിവുള്ളതാണ്. കോൺഗ്രസ് രാഷ്ട്രീയത്തിലെ ചാണക്യനാണെങ്കിലും ആർഭാടങ്ങളിൽ നിന്നും അകന്നു നിന്ന വ്യക്തിയാണ് അദ്ദേഹം. സാധാരണക്കാരുടെ പ്രശ്‌നങ്ങൾ കണ്ടാൽ വിഷമിക്കുന്ന സാധാരണക്കാരനായ രാഷ്ട്രീയ നേതാവ് കൂടിയാണ് ഉമ്മൻ ചാണ്ടി. ഇത്തവണ പ്രതിപക്ഷ നേതാവാകാൻ ഇല്ലെന്ന് പറഞ്ഞു സ്വയം മാറിനിന്ന ഉമ്മൻ ചാണ്ടി മുമ്പ് വ്യക്തമാക്കിയത് താൻ ബസിലും ട്രെയിനിലും യാത്ര ചെയ്ത് രാഷ്ട്രീയ പ്രവർത്തനം നടത്തുമെന്നായിരുന്നു. എന്തായാലും ഉമ്മൻ ചാണ്ടി പറഞ്ഞ വാക്കു പാലിച്ച് രാഷ്ട്രീയ പ്രവർത്തനം തുടങ്ങി.
ശബരി എക്സ്‌പ്രസിന്റെ സ്ലീപ്പർ കോച്ചിലാണ് മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി യാത്ര ചെയ്തത്. മുഖ്യമന്ത്രിയുടെ യാത്രയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ഇന്നലെയായിരുന്നു ശബരി എക്സ്‌പ്രസിൽ ട 13 കോച്ചിൽ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യാത്ര ചെയ്തത്. ഉച്ചകഴിഞ്ഞ് ഉച്ചകഴിഞ്ഞുള്ള ശബരി എക്സ്‌പ്രസിൽ കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കായിരുന്നു യാത്ര.
സാധാരണ സ്ലീപ്പർ ക്ലാസിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത മുൻ മുഖ്യമന്ത്രിയുടെ കിടപ്പ് കണ്ട സഹയാത്രികനാണ് മൊബൈലിൽ ചിത്രം പകർത്തി ഫെസ്ബുക്കിലിട്ടത്. കോട്ടയത്ത് നിന്നും കയറിയ ഉടൻ കമ്പാർട്ട്‌മെന്റിൽ ഉണ്ടായിരുന്ന സഹയാത്രികരോട് കുശലം പറഞ്ഞ ഉമ്മൻ ചാണ്ടി പിന്നെ ക്ഷീണം അകറ്റാൻ സീറ്റിൽ തലചായ്ക്കുകയായിരുന്നു. എന്തായാലും ഈ ചിത്രങ്ങൾ മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
രാവും പകലും ആൾത്തിരക്കിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയുടെ ഉറക്കം മിക്കവാറും യാത്രയിലാണ്. അത് ട്രെയിൻ ആണെങ്കിലും വിമാനം ആണെങ്കിലും ഉമ്മൻ ചാണ്ടി ഉറങ്ങും. അധികാരം ഇല്ലെങ്കിലും പുതുപ്പള്ളിയിലെയും തിരുവനന്തപുരത്തെയും വസതിയിലും ചെല്ലുന്നിടത്തും ഉമ്മൻ ചാണ്ടിയുടെ തിരക്കിനു ഒരു കുറവുമില്ല. പാർട്ടി പരിപാടിയുമായി ബന്ധപ്പെട്ട് കേരളത്തിൽ അങ്ങോളമിങ്ങോളം ഓടിനടക്കുകയാണ് ഉമ്മൻ ചാണ്ടി. നേരത്തെ ഉമ്മൻ ചാണ്ടിയുടെ ബസ് യാത്രയും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
ഷാഫി പറമ്പിനെ പോലുള്ള യുവ എംഎൽഎമാരും ഉമ്മൻ ചാണ്ടിയുടെ ട്രെയിൻ യാത്രാ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫേസ്‌ബുക്കിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ഷാഫി പറമ്പിൽ എഴുതിയത് ഇങ്ങനെ: അഇ കംപാർടുമെന്റും ,അഇ കാറും ,വിമാനവും ജീവിത ശൈലി ആക്കി നടക്കുന്ന രാഷ്ട്രീയ നേതാക്കൾക്കിടയിൽ.... 24 മണിക്കൂറും ജനസേവനത്തിനായി മാറ്റി വച്ച് സാധാരണക്കാരനിൽ ഒരാളായി ജീവിത സുഖം മാറ്റി വച്ച് കോൺഗ്രസ്സ് പ്രസ്ഥാനത്തിനും പ്രവർത്തകർക്കും ജനസമൂഹത്തിനും ജീവിതം മാറ്റി വച്ച എക നേതാവ്..... ഈ നേതാവിനൊപ്പം ഓടിയെത്താൽ ഒരാൾക്കും ആകില്ല... പാവങ്ങളുടെ പടത്തലവൻ ഉമ്മൻ ചാണ്ടി സാർ...