- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ സജീവമാക്കി ഉമ്മൻ ചാണ്ടിയുടെ അനുയായികൾ; നാടു വിടാൻ മടിയുള്ള നേതാവ് രണ്ടാഴ്ച്ചക്കുള്ളിൽ രണ്ടാം തവണയും ഗൾഫിലേക്ക്; കേരളം മുഴുവൻ നടന്നു അനുയായികളെ കാണും; വേണ്ടി വന്നാൽ നിയമസഭാ അംഗത്വവും രാജിവെക്കും; ഉമ്മൻ ചാണ്ടിയുടെ നീക്കം രണ്ടും കൽപ്പിച്ചു തന്നെ
തിരുവനന്തപുരം: കോൺഗ്രസിലെ പയറ്റിത്തെളിഞ്ഞ പോരാളി തന്നെയാണ് ഉമ്മൻ ചാണ്ടി. കെ കരുണാകര യുഗം അവസാനിപ്പിച്ച് ആന്റണിയെ മുഖ്യമന്ത്രി കസേരയിലേക്ക് ആനയിച്ച മിടുക്കൻ. സമയം നോക്കി അതേ ആന്റണിയെ സഖ്യകക്ഷികളെ കൂട്ടുപിടിച്ച് കസേരയിൽ നിന്നും ഇറക്കി മുഖ്യമന്ത്രി കസേരയിലേക്ക് ചുവടുവച്ച രാഷ്ട്രീയ ചാണക്യൻ. ഇത്രയൊക്കെ ആണെങ്കിലും കോൺഗ്രസിലെ സുധീരൻ യുഗത്തോടെ ഉമ്മൻ ചാണ്ടിക്ക് പടിയിറക്കങ്ങളുടെ സമയമാണ്. കെപിസിസി അധ്യക്ഷനായി സുധീരൻ എത്തിയത് മുതൽ ഉമ്മൻ ചാണ്ടിയുടെ പിടിവാശി പഴയതും പോലെ കോൺഗ്രസിൽ വിജയിക്കുന്നില്ല. ഒടുവിൽ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ തിരിച്ചടിയേറ്റ അദ്ദേഹത്തിന് ഒടുവിൽ പ്രതിപക്ഷ നേതൃസ്ഥാനവും നഷ്ടമായി. താൻ സ്ഥാനം ഏറ്റെടുക്കാനില്ലെന്നും കേരളത്തിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്ത് രാഷ്ട്രീയ പ്രവർത്തനം നടത്തുമെന്നുമാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്. എന്തായാലും തന്റെ വാക്കു പാലിക്കാൻ ഉമ്മൻ ചാണ്ടി തയ്യാറായി ക്കഴിഞ്ഞു. ഡിസിസി പുനഃസംഘടനയിൽ എ ഗ്രൂപ്പിന് ക്ഷീണം സംഭവിച്ചതോടെ ഗ്രൂപ്പ് പ്രവർത്തനം ഊർജ്ജിതമാക്കാൻ മുൻ മുഖ്യ
തിരുവനന്തപുരം: കോൺഗ്രസിലെ പയറ്റിത്തെളിഞ്ഞ പോരാളി തന്നെയാണ് ഉമ്മൻ ചാണ്ടി. കെ കരുണാകര യുഗം അവസാനിപ്പിച്ച് ആന്റണിയെ മുഖ്യമന്ത്രി കസേരയിലേക്ക് ആനയിച്ച മിടുക്കൻ. സമയം നോക്കി അതേ ആന്റണിയെ സഖ്യകക്ഷികളെ കൂട്ടുപിടിച്ച് കസേരയിൽ നിന്നും ഇറക്കി മുഖ്യമന്ത്രി കസേരയിലേക്ക് ചുവടുവച്ച രാഷ്ട്രീയ ചാണക്യൻ. ഇത്രയൊക്കെ ആണെങ്കിലും കോൺഗ്രസിലെ സുധീരൻ യുഗത്തോടെ ഉമ്മൻ ചാണ്ടിക്ക് പടിയിറക്കങ്ങളുടെ സമയമാണ്. കെപിസിസി അധ്യക്ഷനായി സുധീരൻ എത്തിയത് മുതൽ ഉമ്മൻ ചാണ്ടിയുടെ പിടിവാശി പഴയതും പോലെ കോൺഗ്രസിൽ വിജയിക്കുന്നില്ല. ഒടുവിൽ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ തിരിച്ചടിയേറ്റ അദ്ദേഹത്തിന് ഒടുവിൽ പ്രതിപക്ഷ നേതൃസ്ഥാനവും നഷ്ടമായി. താൻ സ്ഥാനം ഏറ്റെടുക്കാനില്ലെന്നും കേരളത്തിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്ത് രാഷ്ട്രീയ പ്രവർത്തനം നടത്തുമെന്നുമാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്. എന്തായാലും തന്റെ വാക്കു പാലിക്കാൻ ഉമ്മൻ ചാണ്ടി തയ്യാറായി ക്കഴിഞ്ഞു. ഡിസിസി പുനഃസംഘടനയിൽ എ ഗ്രൂപ്പിന് ക്ഷീണം സംഭവിച്ചതോടെ ഗ്രൂപ്പ് പ്രവർത്തനം ഊർജ്ജിതമാക്കാൻ മുൻ മുഖ്യമന്ത്രി നേരിട്ട് രംഗത്തിറിങ്ങുകയാണ്. കെപിസിസി അധ്യക്ഷൻ വി എം സുധീരൻ തന്നെയാണ് ഉമ്മൻ ചാണ്ടിയുടെ ഉന്നവും.
താഴെ തട്ടിൽ വരെ ഗ്രൂപ്പ് പ്രവർത്തനം ഊർജ്ജിതമാക്കാനാണ് ഉമ്മൻ ചാണ്ടിയുടെ നീക്കം. താഴെ തട്ടിൽ അണികളെ ഗ്രൂപ്പ് അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്നതിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമാക്കാനാണ് എ ഗ്രൂപ്പ് മാനേജർമാരുടെ നിർദ്ദേശം. ബെന്നി ബെഹനാനും ഗ്രൂപ്പിന്റെ തലവന്മാരും നേരിട്ടു തന്നെ ഓപ്പറേഷന് രംഗത്തുണ്ട്. ഇനിയും ഗ്രൂപ്പിനെ ക്ഷീണിപ്പിക്കുന്ന വിധത്തിൽ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നാണഅ ബെന്നിയുടെ നിലപാട്. അതുകൊണ്ട് തന്നെ എ ഗ്രൂപ്പിലെ കേഡറുകളോട് ഉണർന്നു പ്രവർത്തിക്കാനുള്ള നിർദ്ദേശങ്ങൾ പോയിക്കഴിഞ്ഞു. എന്നാൽ, പാർട്ടിയിലും പാർലമെന്റ് തലത്തിലും ഉമ്മൻ ചാണ്ടിയോട് അടുപ്പമുള്ളവർക്ക് തീർത്തും സ്വാധീനമില്ലാത്ത അവസ്ഥയിലാണ്. അതുകൊണ്ട് താഴെ തട്ടില്ലുള്ള ഗ്രൂപ്പുകാർക്ക് താൽപ്പര്യം കുറവാണ്. എങ്കിലും ഉമ്മൻ ചാണ്ടിയോടുള്ള സ്‌നേഹം കൊണ്ട് പ്രവർത്തിക്കൂ എന്നാണ് ഗ്രൂപ്പു നേതാക്കൾ നിർദ്ദേശിച്ചിരിക്കുന്നത്.
എന്നാൽ, പഴയതു പോലെ പരസ്യമായ ഗ്രൂപ്പുകളി ഇപ്പോൾ സാധ്യമല്ലെന്ന ബോധ്യം ഉമ്മൻ ചാണ്ടിക്കുണ്ട്. അതുകൊണ്ട് തന്നെയാണ് പ്രവർത്തനങ്ങൾ പഴയതു പോലെ ഊർജ്ജിതമാക്കാൻ സാധിക്കാത്തതും. ഹൈക്കമാൻഡ് നേരിട്ട് കേരളത്തിലെ വിഷയങ്ങളിൽ ഇടപെടുന്നുണ്ട്. ഇതാണ് ഉമ്മൻ ചാണ്ടിക്ക് കൂടുതൽ തിരിച്ചടിയാകുന്നത്. രാഹുൽ ഗാന്ധിയുമായി സ്വരച്ചേർച്ച ഇല്ലായമയാണ് എ ഗ്രൂപ്പിന്റെ തകർച്ചയ്ക്ക് കാരണമായതും. എന്നാൽ നഷ്ടപ്രതാപം തിരിച്ചു പിടിക്കാൻ വേണ്ടിയുള്ള ശ്രമത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം കൂടി സമർത്ഥമായി ഉപയോഗിക്കാനാണ് എ ഗ്രൂപ്പുകാരുടെ നീക്കം. ഇതിനായി പ്രത്യേകം വാട്‌സ് ആപ്പ് ഗ്രൂപ്പുകളും രൂപം കൊടുത്തിട്ടുണ്ട്. ഉമ്മൻ ചാണ്ടി സാറിനെ ഇഷ്ടപ്പെടുന്നവർ ഗ്രൂപ്പിൽ അംഗമാകുക എന്ന പേരിലാണ് വാട്‌സ് ആപ്പിലെ പ്രചരണങ്ങൾ നടക്കുന്നത്.
ആയിരക്കണക്കിന് ഗ്രൂപ്പുകൾ ഉണ്ടാക്കാനാണ് ഇതുവഴി കൂടുതൽ സജീവമാകാനും ഉദ്ദേശിക്കുന്നു. ഉമ്മൻ ബ്രിഗേഡ് എന്ന പേരിൽ ഫേസ്‌ബുക്കിൽ പ്രത്യേകം ഗ്രൂപ്പുണ്ടാക്കുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത്തരം സോഷ്യൽ മീഡിയ പ്രചരണങ്ങളുടെ ചുക്കാൻ പിടിക്കുന്നത് മകൻ ചാണ്ടി ഉമ്മൻ നേരിട്ടാണ്. ചാണ്ടി ഉമ്മന്റെ നിർദ്ദേശ പ്രകാരമാണ് സോഷ്യൽ മീഡിയയിൽ എ ഗ്രൂപ്പിനെ സജീവമാക്കാനുള്ള നീക്കങ്ങൾ. ഇത് കൂടാതെ മുഖ്യമന്ത്രി ആയിരുന്ന വേളയിൽ ജനസമ്പർക്ക പരിപാടിയിലൂടെ ആയിരങ്ങൾക്ക് സഹായം ഒരുക്കി നൽകിയ ഉമ്മൻ ചാണ്ടി ഓരോ ഇടങ്ങളിലും നേരിട്ടെത്തി ഇടപെടൽ നടത്താനും ഉദ്ദേശിക്കുന്നുണ്ട്.
കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ച് താഴെ തട്ടിലുള്ള നേതാക്കളെ കാണാനാണ് ഉമ്മൻ ചാണ്ടി ഉദ്ദേശിക്കുന്നത്. ഇങ്ങനെ നേതാക്കളെ കാണുമ്പോൾ ഗ്രൂപ്പ് നോക്കുകയുമില്ല. ഉമ്മൻ ചാണ്ടി നേരിട്ട് കൂടുക്കാഴ്‌ച്ച നടത്തുമ്പോൾ ഐ ഗ്രൂപ്പുകാർ പോലും മറുകണ്ടം ചാടുമെന്നും വിശ്വസിക്കുന്നു. പൊതുവേ വിദേശ യാത്രകൾക്ക് താൽപ്പര്യക്കുറവുള്ള വ്യക്തിയാണ ഉമ്മൻ ചാണ്ടി. എന്നാൽ, പദവി ഒന്നുമില്ലെങ്കിലും പ്രവാസികളെ കാണാൻ അദ്ദേഹം യാത്രകൾ നടത്താനും തീരുമാനിച്ചു. അടുത്തിടെ തന്നെ വീണ്ടും ഉമ്മൻ ചാണ്ടി ഗൾഫ് സന്ദർശനത്തിന് പദ്ധതിയിടുന്നുണ്ട്. ഇത്തരം യാത്രകളിലൂടെ ഫണ്ട് ശേഖരണം കൂടി ലക്ഷ്യമിടുന്നുണ്ടെന്നാണ് അറിയുന്നത്.

അതേസമയം ഉടക്കി നിൽക്കുന്ന ഉമ്മൻ ചാണ്ടിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസിന് അകത്തു നിന്നുമുണ്ടാകുന്നുണ്ട്. യുഡിഎഫ് കൺവീനർ സ്ഥാനം എ ഗ്രൂപ്പിന് നൽകി തീർക്കാനാണ് നീക്കം. എന്നാൽ, ഐ ഗ്രൂപ്പുകാരനായ തങ്കച്ചനെ മാറ്റുന്നതിനോട് ഐ പക്ഷത്തിന് കടുത്ത എതിർപ്പുണ്ട്. ഇനി പാർട്ടിയിൽ ഒരു പുനഃസംഘടന ഈ നിലയിൽ നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. ഡി.സി.സി പ്രസിഡന്റ് നിയമനത്തിൽ എ ഗ്രൂപ്പിനെ സമ്പൂർണ്ണമായി അവഗണിക്കുന്ന നിലയാണ് സ്വീകരിച്ചതെന്നാണ് അവരുടെ പരാതി. സംസ്ഥാനത്ത് ഇപ്പോൾ പാർട്ടിയിലെ ശാക്തികനിലപോലും കണക്കാകാത്തെ ഏകപക്ഷീയമായാണ് പുനഃസംഘടന നടത്തിയത്. ഇത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. ഇതിലുള്ള തങ്ങളുടെ പ്രതിഷേധം അവർ രഹസ്യമാക്കി വയ്ക്കുന്നുമില്ല.
ഇന്നലെ കോൺഗ്രസ് ഹൈക്കമാൻഡിനെ കുറ്റപ്പെടുത്തിക്കൊണ്ട് പരസ്യമായി തന്നെ കെപിസിസി വൈസ് പ്രസിഡന്റുകൂടിയായ എം.എം. ഹസ്സൻ രംഗത്തുവന്നിരുന്നു. കഴിഞ്ഞയാഴ്ച തിരുവനന്തപുരം ഡി.സി.സി യോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറികൂടിയായ തമ്പാനൂർ രവിയും ആഞ്ഞടിച്ചിരുന്നു. പരാതിയുണ്ടെന്ന് ഉമ്മൻ ചാണ്ടിയൂം വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അവരെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ചില കോണുകളിൽ നിന്നും ഉയർന്നിരിക്കുന്നത്.
ഡി.സി.സി പ്രസിഡന്റ് നിയമനങ്ങളിലുണ്ടായ വീഴ്ച യു.ഡി.എഫ് കൺവീനർ സ്ഥാനം കൊടുത്ത് പരിഹരിക്കാമെന്നുള്ള സമവാക്യമാണ് ചിലർ മുന്നോട്ടുവയ്ക്കുന്നത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ തന്നെ ഈ സ്ഥാനത്തിന് വേണ്ടി ശക്തമായി അവകാശവാദം ഉന്നയിച്ചിരുന്നതാണ്. എന്നാൽ ഐ ഗ്രൂപ്പ് വിട്ടുകൊടുക്കാൻ തയാറായില്ല. അത് മനസിൽകണ്ടാണ് ഇപ്പോൾ യു.ഡി.എഫ് കൺവീനർ സ്ഥാനം എ ഗ്രൂപ്പിന് നൽകി ഉമ്മൻ ചാണ്ടിയെ അനുനയിപ്പിക്കാമെന്ന നിലപാടുമായി ചിലർ രംഗത്തുവന്നിട്ടുള്ളത്. നേരത്തെ കെ.സി.ജോസഫിനെ ഈ സ്ഥാനത്തുകൊണ്ടുവരാനാണ് ഉമ്മൻ ചാണ്ടി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ എം.എം. ഹസ്സനെ യു.ഡി.എഫ് കൺവീനറാക്കാനാണ് എ ഗ്രൂപ്പിന് താൽപര്യം. പക്ഷേ ഇതിനോട് യോജിക്കാൻ എ ഗ്രൂപ്പും തയ്യാറായിട്ടില്ല.
പി.പി. തങ്കച്ചനെ ആ സ്ഥാനത്തുനിന്നും മാറ്റുന്നതിനോട് അവർക്ക് യോജിപ്പില്ല. അദ്ദേഹം ഒഴിയുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. അല്ലെങ്കിൽ ആദ്യം കെപിസിസി പ്രസിഡന്റ് നിയമനം നടക്കട്ടെ, അതിനുശേഷം ഇതേക്കുറിച്ച് ചർച്ചയാകാമെന്നും അവർ പറയുന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് നൽകുന്നതിൽ ഐ ഗ്രൂപ്പ് എതിർപ്പ് പ്രകടിപ്പിക്കുന്നില്ല. പക്ഷേ യു.ഡി.എഫ് കൺവീനർ സ്ഥാനം വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് അവരുടെ തീരുമാനം. നിലവിൽ യു.ഡി.എഫ് ചെയർമാൻ പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തലയ്ക്കായിരിക്കുമ്പോൾ കൺവീനർ സ്ഥാനത്ത് മറ്റൊരാൾ വരുന്നതിനെ അവർ അംഗീകരിക്കുന്നില്ല. ചെയർമാനും കൺവീനറും തമ്മിലുള്ള നല്ല ബന്ധം മുന്നണിയെ സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് ആവശ്യമാണ്.

മാത്രമല്ല, ഇപ്പോൾ കൺവീനർ സ്ഥാനം വിട്ടുകൊടുത്താൽ അത് ഭാവിയിൽ തങ്ങൾക്ക് തിരിച്ചടിയാകുമെന്നും ഐ ഗ്രൂപ്പ് കരുതുന്നു. വീണ്ടും യു.ഡി.എഫ് അധികാരത്തിൽ വന്നാൽ അന്ന് ഇത് തങ്ങൾക്ക് പ്രതികൂലമാകുമെന്ന് അവർ ഭയക്കുന്നു. ഘടകകക്ഷികളുമായുള്ള ബന്ധത്തിലെ ഊഷ്മളത ഇല്ലാതാകുന്നതാകും ഈ തീരുമാനമെന്ന വിലയിരുത്തലാണ് അവർക്കുള്ളത്. തങ്കച്ചൻ മാറിയാൽ പോലും യു.ഡി.എഫ് കൺവീനർ സ്ഥാനം വിട്ടുകൊടുക്കാൻ ഐ ഗ്രൂപ്പ് തയാറല്ല.
എന്തായാലും ഡി.സി.സി പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് തങ്ങളോട് കാട്ടിയ അവഗണയിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് അവരുടെ നിലപാട്. ഇതിന്റെ പേരിൽ ഹൈക്കമാൻഡുമായി കൊമ്പുകോർക്കാനും പരാതിയുമായി അവിടെപോയി കാത്തുനിൽക്കാനും തയാറല്ലെന്ന സൂചനയാണ് എ ഗ്രൂപ്പ് കേന്ദ്രങ്ങൾ നൽകുന്നത്. ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തിൽ കാട്ടിയ വിവേചനം മാത്രമല്ല, ഉമ്മൻ ചാണ്ടിയെ ചൊടിപ്പിച്ചിരിക്കുന്നത്. തന്റെ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാണംകെട്ട തോൽവിയിലേക്ക് തള്ളിവിട്ടത് വി എം. സുധീരന്റെ നിലപാടുകളാണ്. എന്നിട്ട് അദ്ദേഹത്തിനെതിരെ ചെറുവിരൽ അനക്കാൻ ഹൈക്കമാൻഡ് തയാറാകാത്തതിലാണ് അവർക്ക് വിഷമം.
തെരഞ്ഞെടുപ്പിന്റെ തോൽവിയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് ഒരു പദവിയും ഏറ്റെടുക്കാൻ കൂട്ടാക്കാതെ മാറിനിന്ന വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയുടേത്. എന്നിട്ട് അദ്ദേഹത്തെ ചവുട്ടിതാഴ്‌ത്തി, മറ്റുള്ളവരെ ഉയർത്താമെന്നുള്ള നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. ഇനിയും ഇപ്പോഴത്തെ നിലയിൽ അവഗണന തുടർന്നാൽ ശക്തമായി തിരിച്ചടി നൽകാനും ഉമ്മൻ ചാണ്ടിക്ക് പദ്ധതിയുണ്ട്. വേണ്ടി വന്നാൽ എംഎൽഎ സ്ഥാനം രാജിവെക്കാൻ പോലും സന്നദ്ധമാണ് ഉമ്മൻ ചാണ്ടി എന്നാണ് അറിയുന്നത്.



