- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഊഞ്ഞാപ്പാറയിലെ കനാൽ കുളിക്ക് സഡൺ ബ്രേക്ക്; കനാലിലെ നീരൊഴുക്ക് തടയും വിധമുള്ള കുളി നിരോധിച്ചതായി കാണിച്ച്് ബോർഡുകൾ സ്ഥാപിച്ച് പെരിയാർവാലി അധികൃതർ;
കോതമംഗലം: സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണം കൊണ്ട് മാത്രം ഒറ്റ വർഷംകൊണ്ട് ഹിറ്റായ കൂട്ടക്കുളിയാണ് അധികൃതർ നിരോധിച്ചിരിക്കുന്നത്. കുളിക്കാരുടെ ബാഹുല്യം കനാലിന്റെ സുരക്ഷിതത്വത്തിന് ഭീഷിണിയുയർത്തുന്നുണ്ടെന്നും രാപകന്യേ വാഹനങ്ങളിൽ എത്തു യുവാക്കളിൽ ഒരു വിഭാഗം ഇവിടം മദ്യാപനത്തിനുള്ള സങ്കേതമാക്കി മാറ്റുകയാണെും ഇവരുടെ ഒച്ചപ്പാടും ബഹളവും മൂലം പൊറുതിമുട്ടിയിരിക്കുകയാണും ചൂണ്ടിക്കാട്ടി നാട്ടുകാർ ഭീമ ഹർജി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പെരിയാർ വാലി അധികൃതർ കനാലിലെ കുളി നിയന്ത്രിക്കാൻ നീക്കം ആരംഭിച്ചത്. കോതമംഗലത്ത് കീരംപാറ ഗ്രാമപഞ്ചായത്തിൽ ഊഞ്ഞാപ്പാറയിലാണ് ആയിരങ്ങളെ ആകർഷിക്കുന്ന നീർപ്പാല നീരാട്ട് അരങ്ങേറിയിരുന്നത് ഭൂതത്താൻകെട്ട് ഡാമിൽ നിന്നും വാട്ടർ അഥോറിറ്റിയുടെ കോതമംഗലത്തെ ജലസംഭരണിയിലേക്ക് വെള്ളം കൊണ്ടു പോകുന്ന കനാലിന്റെ പാച്ചിറ ഭാഗത്താണ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.രാപകലന്യേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഈ ഭാഗത്ത് കനാലിൽ ഇറങ്ങി കുളിക്കാൻ ആയിരങ്ങളാണ് എത്തിയിരുന്നത്. കഴുത്തോളം മാത്രം വെള്ളം ആ
കോതമംഗലം: സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണം കൊണ്ട് മാത്രം ഒറ്റ വർഷംകൊണ്ട് ഹിറ്റായ കൂട്ടക്കുളിയാണ് അധികൃതർ നിരോധിച്ചിരിക്കുന്നത്. കുളിക്കാരുടെ ബാഹുല്യം കനാലിന്റെ സുരക്ഷിതത്വത്തിന് ഭീഷിണിയുയർത്തുന്നുണ്ടെന്നും രാപകന്യേ വാഹനങ്ങളിൽ എത്തു യുവാക്കളിൽ ഒരു വിഭാഗം ഇവിടം മദ്യാപനത്തിനുള്ള സങ്കേതമാക്കി മാറ്റുകയാണെും ഇവരുടെ ഒച്ചപ്പാടും ബഹളവും മൂലം പൊറുതിമുട്ടിയിരിക്കുകയാണും ചൂണ്ടിക്കാട്ടി നാട്ടുകാർ ഭീമ ഹർജി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പെരിയാർ വാലി അധികൃതർ കനാലിലെ കുളി നിയന്ത്രിക്കാൻ നീക്കം ആരംഭിച്ചത്. കോതമംഗലത്ത് കീരംപാറ ഗ്രാമപഞ്ചായത്തിൽ ഊഞ്ഞാപ്പാറയിലാണ് ആയിരങ്ങളെ ആകർഷിക്കുന്ന നീർപ്പാല നീരാട്ട് അരങ്ങേറിയിരുന്നത്
ഭൂതത്താൻകെട്ട് ഡാമിൽ നിന്നും വാട്ടർ അഥോറിറ്റിയുടെ കോതമംഗലത്തെ ജലസംഭരണിയിലേക്ക് വെള്ളം കൊണ്ടു പോകുന്ന കനാലിന്റെ പാച്ചിറ ഭാഗത്താണ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.രാപകലന്യേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഈ ഭാഗത്ത് കനാലിൽ ഇറങ്ങി കുളിക്കാൻ ആയിരങ്ങളാണ് എത്തിയിരുന്നത്. കഴുത്തോളം മാത്രം വെള്ളം ആയതിനാൽ നീന്തൽ അറിയാത്തവർക്കും ഒരു സ്വിമ്മിങ് പൂളിൽ എന്ന പോലെ കുളിക്കാം.പോരാത്തതിന് നല്ല ശുദ്ധമായ പെരിയാറിലെ വെള്ളവും നല്ല തണുപ്പും.ജില്ലയുടെ കിഴക്കൻ മേഖലകളിൽ വർഷം മുഴുവനും തെളിനീരുമായി പെരിയാർ ഒഴുകുന്നുണ്ടെങ്കിലും നീന്തലറിയാത്തവർക്ക് അർമാദിച്ചുള്ള കുളി നടക്കില്ല. ഇവിടെ കുട്ടികൾക്കും സ്ത്രീകൾക്കും നീന്തൽ പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്കും സുരക്ഷിതമായി കുളിക്കാൻ ഇറങ്ങാം.ഇതാണ് ഇവിടേയ്ക്കുള്ള കുളിക്കാരുടെ ഒഴുക്ക് വർദ്ധിക്കാൻ കാരണം.