- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പത്തുവർഷത്തിനിടയിലെ ഉരീദുവിന്റെ സേവന നിരക്കിൽ ആദ്യ വർധന; ഹലാ ക്രഡിറ്റുകൾ ട്രാൻസ്ഫർ ചെയ്യാൻ ഒരു റിയാൽ നൽകണം
ഉരീദുവിന്റെ ഹലാ ക്രെഡിറ്റുകൾ ട്രാൻസ്ഫർ ചെയ്യുവാനുള്ള സേവന നിരക്ക് വർധിപ്പിച്ചു. നേരത്തെ 50 ദിർഹം ആയിരുന്നത് ഒരു റിയാലായാണ് വർധിപ്പിച്ചത്. ഖത്തറിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ഉരീദു കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ആദ്യമായാണ് സേവന നിരക്കിൽ വർധനവ് വരുത്തുന്നത്. ഗുണമേന്മയുള്ള സേവനങ്ങൾ ഉപഭോക്താക്കൾ നൽകുന്നത് നിലനിർത്തുന്നതിനു വേണ്ടിയാണ് സേവന നിരക്കിൽ വർധിപ്പിച്ചതെന്നാണ് കമ്പനി അധികൃതർ നൽകുന്ന വിശദീകരണം. പുതിയ നിരക്ക് വർധന പ്രീ പെയ്ഡ് ഉപഭോക്താക്കളെയാണ് കാര്യമായി ബാധിക്കുക. വർധനവ് സംബന്ധിച്ചുള്ള അറിയിപ്പ് എല്ലാ ഉപഭോക്താക്കൾക്കും എംഎസ്എസ് ആയി അയച്ചിട്ടുണ്ട്. പുതുതായി തുടങ്ങിയ ഉരീദു ആപ്ലിക്കേഷനുകളിലൂടെ ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം ക്രെഡിറ്റുകൾ റീ ചാർജ് ചെയ്യാമെന്നും, ക്രെഡിറ്റ് ട്രാൻസ്ഫറിന്റെ ആവശ്യം വരുന്നില്ലെന്നും കമ്പനി വ്യക്തമാക്കി. കഴിഞ്ഞ മാർച്ചിൽ പോസ്റ്റ് പെയ്ഡ് വരിക്കാരുടെ ദീർഘദൂര മൊബൈൽ കോളുകളുടെ നിരക്ക് 50 ശതമാനം വർധിപ്പിച്ചിരുന്നു. അതേസമയം, ഉരീദുവിന്റെ ലാഭവിഹിതത്തിൽ കുറവുണ്ടായതായും ചെലവ് ച
ഉരീദുവിന്റെ ഹലാ ക്രെഡിറ്റുകൾ ട്രാൻസ്ഫർ ചെയ്യുവാനുള്ള സേവന നിരക്ക് വർധിപ്പിച്ചു. നേരത്തെ 50 ദിർഹം ആയിരുന്നത് ഒരു റിയാലായാണ് വർധിപ്പിച്ചത്. ഖത്തറിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ഉരീദു കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ആദ്യമായാണ് സേവന നിരക്കിൽ വർധനവ് വരുത്തുന്നത്.
ഗുണമേന്മയുള്ള സേവനങ്ങൾ ഉപഭോക്താക്കൾ നൽകുന്നത് നിലനിർത്തുന്നതിനു വേണ്ടിയാണ് സേവന നിരക്കിൽ വർധിപ്പിച്ചതെന്നാണ് കമ്പനി അധികൃതർ നൽകുന്ന വിശദീകരണം. പുതിയ നിരക്ക് വർധന പ്രീ പെയ്ഡ് ഉപഭോക്താക്കളെയാണ് കാര്യമായി ബാധിക്കുക. വർധനവ് സംബന്ധിച്ചുള്ള അറിയിപ്പ് എല്ലാ ഉപഭോക്താക്കൾക്കും എംഎസ്എസ് ആയി അയച്ചിട്ടുണ്ട്.
പുതുതായി തുടങ്ങിയ ഉരീദു ആപ്ലിക്കേഷനുകളിലൂടെ ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം ക്രെഡിറ്റുകൾ റീ ചാർജ് ചെയ്യാമെന്നും, ക്രെഡിറ്റ് ട്രാൻസ്ഫറിന്റെ ആവശ്യം വരുന്നില്ലെന്നും കമ്പനി വ്യക്തമാക്കി. കഴിഞ്ഞ മാർച്ചിൽ പോസ്റ്റ് പെയ്ഡ് വരിക്കാരുടെ ദീർഘദൂര മൊബൈൽ കോളുകളുടെ നിരക്ക് 50 ശതമാനം വർധിപ്പിച്ചിരുന്നു. അതേസമയം, ഉരീദുവിന്റെ ലാഭവിഹിതത്തിൽ കുറവുണ്ടായതായും ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറച്ചതായുമാണ് ഖത്തർ കമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അഥോറിറ്റിയുടെ കണ്ടെത്തൽ വ്യക്തമാക്കുന്നത്.