- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വളിപ്പി'ന്റെ അർഥം മാറിയപ്പോൾ കൽപ്പനയ്ക്കു പണികിട്ടി; ന്യൂജൻ ഭാഷാപ്രയോഗങ്ങൾ ഇനി എന്നാണാവോ തിരിച്ചടിക്കുക
നമ്മുടെ സംസ്ഥാനം പ്രാദേശിക ഭാഷകളാൽ സമ്പന്നമാണ്. കേരളത്തിന്റെ തെക്കേ അറ്റമായ തിരുവനന്തപുരത്ത് ഒരു വാക്കിനുള്ള അർഥമാകില്ല വടക്കൻ മേഖലയായ കണ്ണൂരിൽ. അതുപോലെ തന്നെ തിരിച്ചും. പറയുന്നത് മലയാളമാണെങ്കിലും ഭാഷയുടെ പ്രയോഗത്തിന്റെ വ്യത്യാസം എല്ലായിടത്തും കാണാം. ന്യൂ ജൻ 'ചങ്ക്‌സ്' വന്നതോടെ ഭാഷയുടെ മറ്റൊരു രൂപവും മലയാളി കണ്ടു. ഇങ്ങനെ ഭാഷാ
നമ്മുടെ സംസ്ഥാനം പ്രാദേശിക ഭാഷകളാൽ സമ്പന്നമാണ്. കേരളത്തിന്റെ തെക്കേ അറ്റമായ തിരുവനന്തപുരത്ത് ഒരു വാക്കിനുള്ള അർഥമാകില്ല വടക്കൻ മേഖലയായ കണ്ണൂരിൽ. അതുപോലെ തന്നെ തിരിച്ചും.
പറയുന്നത് മലയാളമാണെങ്കിലും ഭാഷയുടെ പ്രയോഗത്തിന്റെ വ്യത്യാസം എല്ലായിടത്തും കാണാം. ന്യൂ ജൻ 'ചങ്ക്‌സ്' വന്നതോടെ ഭാഷയുടെ മറ്റൊരു രൂപവും മലയാളി കണ്ടു.
ഇങ്ങനെ ഭാഷാഭേദത്തിൽ നടി കൽപ്പനയ്ക്കു പറ്റിയ ഒരബദ്ധത്തെക്കുറിച്ചു സഹോദരിയും നടിയുമായ ഉർവശി വ്യക്തമാക്കി. ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പർ നൈറ്റിലെ ഒരു എപ്പിസോഡിലാണ് നടി ഇക്കാര്യം പറഞ്ഞത്.
ഒരൽപ്പം പഴയ കാര്യമാണിത്. ഉർവശിയും കൽപനയും മണിയൻപിള്ള രാജുവും തിലകനുമൊക്കെയുള്ള ഒരു ചിത്രത്തിന്റെ ഷൂട്ടിങ് കോട്ടയത്തു വച്ച് നടക്കുകയാണ്. സെറ്റിൽ ഒരുപാട് പേരുണ്ട്. കൽപന വന്നിറങ്ങിയപ്പോൾ ഒരാൾ 'കൽപന ചേച്ചി സിനിമായൊക്കെ എന്നാ വളിപ്പാ കാണിക്കുന്നേ.. നല്ല വളിപ്പാ' എന്നു വിളിച്ചു പറഞ്ഞു.
കേട്ടതും കൽപനയ്ക്ക് കലി ഇളകി. 'വളിപ്പാണെ താൻ കാണണ്ട' എന്നായിരുന്നത്രെ നടിയുടെ മറുപടി. സംഭവം, കോട്ടയത്തുകാർക്ക് വളിപ്പ് എന്ന വാക്കിന് അർഥം ഗംഭീരമാണെന്ന് ഉർവശി പറയുന്നു. എന്നാൽ ഞങ്ങളുടെ നാട്ടിലൊക്കെ വളിപ്പിനു മോശം എന്നാണ് അർഥമെന്നും ഉർവശി പറയുന്നുണ്ട്.
തോക്കിന്റെ പരസ്യത്തിൽ അഭിനയിക്കാൻ ഏറ്റവും യോജ്യൻ??? സുരേഷ് ഗോപിമൊബൈൽ ഫോണിന്റെ പരസ്യത്തിൽ??? മമ്മൂട്ടികണ്ടുനോക്കൂ ഉർവ്വശിയുമൊത്തുള്ള ഈ "അശ്വതി റൗണ്ട്"#CSN (y) Flowers TV
Posted by Flowers TV on Wednesday, January 13, 2016