കോട്ടയം: മെമ്മറീസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും ജീത്തു ജോസഫും ഒന്നിക്കുന്ന ഊഴത്തിന്റെ ടീസർ എത്തി. കോട്ടയത്ത് ആനന്ദ് തിയറ്ററിൽ ആണ് ടീസർ റിലീസ് ചെയ്തത്. പോസ്റ്റർ കഴിഞ്ഞ് ദിസവം അണിയറക്കാർ പുറത്തുവിട്ടിരുന്നു.

ഷാംദത്ത് സൈനുദ്ദീനാണ് ഛായാഗ്രഹണം. സി ജോർജ്ജും ആന്റോ പടിഞ്ഞാറേക്കരയും ചേർന്നാണ് നിർമ്മാണം. പൃഥ്വിരാജ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രവുമാണ് ഊഴം. ഇറ്റ്‌സ് ജസ്റ്റ് എ മാറ്റർ ഓഫ് ടൈം എന്നാണ് സിനിമയുടെ ടാഗ് ലൈൻ. അയ്യൂബ് ഖാനാണ് എഡിറ്റർ.

പൃഥ്വിരാജും ജീത്തു ജോസഫും നിർമ്മാതാക്കളായ സി ജോർജ്ജും ആന്റോ പടിഞ്ഞാറേക്കരയും ചേർന്നായിരുന്നു ടീസർ ഔദ്യോഗികമായി പുറത്തിറക്കിയത്. ഇതുപോലെ ബിഗ്സ്‌ക്രിനിൽ ടീസർ പുറത്തിറക്കണമെന്നത് ആഗ്രഹമായിരുന്നെന്ന് ആരാധകരുടെ ചോദ്യത്തിന് പൃഥ്വിരാജ് മറുപി പറഞ്ഞു.

ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം ഒരു പ്രതികാരകഥയാണ് പറയുന്നത്. ജീത്തു ജോസഫ് തന്നെയാണ് തിരക്കഥ. ഇറ്റ്‌സ് ജസ്റ്റ് എ മാറ്റർ ഓഫ് ടൈം എന്നാണ് സിനിമയുടെ ടാഗ് ലൈൻ. സൂര്യ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ദിവ്യാപിള്ളയാണ് നായിക. ബാലചന്ദ്രമേനോൻ, ഇർഷാദ്, കിഷോർ, നീരജ് മാധവ്, സീത എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ.