- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർ രജിസ്‌ട്രേഷൻ പുതുക്കൽ ഇനി മൊബൈൽ ആപ്പ് വഴി; പൊലീസ് സ്‌റ്റേഷനുകളുടെ നമ്പരുകൾ ഉൾപ്പെടുത്തി ഇറക്കിയ മൊബൈൽ ആപ്പിൽ ട്രാഫിക് വാർത്തകളും
മസ്‌ക്കറ്റ്: എന്തിനും ഏതിനും ഓൺലൈനിനെ ആശ്രയിക്കുന്ന തലമുറയ്ക്ക് ഇനി കാർ രജിസ്‌ട്രേഷൻ പുതുക്കാൻ ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ട ആവശ്യമില്ല. കൈയിലുള്ള സ്മാർട്ട് ഫോൺ മുഖേന കാർ രജിസ്‌ട്രേഷൻ പുതുക്കാനുള്ള സംവിധാനവുമായി റോയൽ ഒമാൻ പൊലീസ് എത്തി. കാർ രജിസ്‌ട്രേഷൻ പുതുക്കാൻ പുതിയ മൊബൈൽ ആപ്പ് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയതോടെയാണ് പുതിയ സംവിധാനം ഒരുങ്ങുന്നത്. ഒട്ടേറെ സവിശേഷതകളുമായാണ് റോയൽ ഒമാൻ പൊലീസ് മൊബൈൽ ആപ്പ് പുറത്തിറക്കിയിട്ടുള്ളത്. പാസ്‌പോർട്ടിനെ കുറിച്ചുള്ള അന്വേഷണങ്ങൾ നടത്തുന്നതിന് പുറമേ പൊലീസ് സ്‌റ്റേഷനുകളുടെ ഫോൺ നമ്പരുകൾ, അവയുടെ ലൊക്കേഷൻ എന്നിവയും ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പൊലീസ് സ്‌റ്റേഷനുകളുടെ ലൊക്കേഷൻ ജിപിഎസ് മുഖേനയാണ് ആപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല, പൊലീസ് സംബന്ധമായ ഏറ്റവും പുതിയ വാർത്തകളും ട്രാഫിക് നിയമങ്ങളിലും പരിഷ്‌ക്കാരങ്ങളും ഇനി മൊബൈൽ ആപ്പിലൂടെ അറിയാമെന്ന മെച്ചവുമുണ്ട്.
മസ്‌ക്കറ്റ്: എന്തിനും ഏതിനും ഓൺലൈനിനെ ആശ്രയിക്കുന്ന തലമുറയ്ക്ക് ഇനി കാർ രജിസ്‌ട്രേഷൻ പുതുക്കാൻ ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ട ആവശ്യമില്ല. കൈയിലുള്ള സ്മാർട്ട് ഫോൺ മുഖേന കാർ രജിസ്‌ട്രേഷൻ പുതുക്കാനുള്ള സംവിധാനവുമായി റോയൽ ഒമാൻ പൊലീസ് എത്തി. കാർ രജിസ്‌ട്രേഷൻ പുതുക്കാൻ പുതിയ മൊബൈൽ ആപ്പ് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയതോടെയാണ് പുതിയ സംവിധാനം ഒരുങ്ങുന്നത്.
ഒട്ടേറെ സവിശേഷതകളുമായാണ് റോയൽ ഒമാൻ പൊലീസ് മൊബൈൽ ആപ്പ് പുറത്തിറക്കിയിട്ടുള്ളത്. പാസ്‌പോർട്ടിനെ കുറിച്ചുള്ള അന്വേഷണങ്ങൾ നടത്തുന്നതിന് പുറമേ പൊലീസ് സ്‌റ്റേഷനുകളുടെ ഫോൺ നമ്പരുകൾ, അവയുടെ ലൊക്കേഷൻ എന്നിവയും ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പൊലീസ് സ്‌റ്റേഷനുകളുടെ ലൊക്കേഷൻ ജിപിഎസ് മുഖേനയാണ് ആപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
മാത്രമല്ല, പൊലീസ് സംബന്ധമായ ഏറ്റവും പുതിയ വാർത്തകളും ട്രാഫിക് നിയമങ്ങളിലും പരിഷ്‌ക്കാരങ്ങളും ഇനി മൊബൈൽ ആപ്പിലൂടെ അറിയാമെന്ന മെച്ചവുമുണ്ട്.