- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒപിയിൽ 200 പേർക്ക് മാത്രം പ്രവേശനം'; തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിൽ നിയന്ത്രണം
തിരുവനന്തപുരം: കോവിഡ് സാഹചര്യം മുൻനിർത്തി തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിയന്ത്രണങ്ങൾ വർദ്ധിച്ചു. നിലവിൽ ഒപിയിൽ പ്രവേശിക്കാനുള്ള പ്രതിദിന രോഗികളുടെ എണ്ണം 200 ആക്കി കുറച്ചു.
ആശുപത്രിയിൽ സന്ദർശകരെ അനുവദിക്കില്ല. കിടപ്പുരോഗികൾക്കൊപ്പം കൂട്ടുനിൽക്കാൻ ഒന്നിലധികം ആളുകളെ അനുവദിക്കില്ല. റിവ്യൂ പരിശോധനകൾ ഓൺലൈനായി നടത്താൻ നിശ്ചയിച്ചു. അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകൾ 50 ശതമാനമാക്കി ചുരുക്കിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.
Next Story