- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ ഇനി മുതൽ പ്രഭാത ഒപി സേവനം പ്രവാസികൾക്കു ലഭ്യമാവില്ല; ഒപി സേവന വിഭജനം നടപ്പാക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം
കുവൈറ്റിൽ ഒപി സേവന വിഭജനം നടപ്പാക്കാൻ ആരോഗ്യ മന്ത്രാലയം തയ്യാറാവുന്നു. പദ്ധതിയനുസരിച്ച് ഇനി മുതൽ പ്രവാസികൾക്കു പ്രഭാത സേവനം ലഭ്യമാവില്ല. ഈ സമയം സ്വദേശികൾക്കു മാത്രമാണ് ചികിത്സ തേടാൻ കഴിയുക. പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ജഹറ ആരോഗ്യം മേഖലയിൽ നടപ്പിലാക്കി കഴിഞ്ഞു. സേവന വിഭജനത്തിന്റെ അടിസ്ഥാനത്തിൽ രാവിലെ മുതൽ ഉച്ചവരെയുള്ള സമയങ്ങളിൽ സ്വദേശികൾക്ക് മാത്രമാണ് ഒപി വിഭാഗത്തിന്റെ സേവനം ലഭ്യമാവുക. ഉച്ചയ്ക്കു ശേഷം വൈകുന്നേരം വരെ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ സേവനം ലഭ്യമാവുകയും ചെയ്യും. അതേസമയം, എമർജൻസി, ട്രോമ, യൂണിറ്റുകൾക്കും അടിയന്തിര സേവനങ്ങൾക്കും ഈ സേവന വിഭജനം ബാധകമാവില്ല. രാജ്യത്ത് പ്രവാസികൾ കൂടുതലായതിനാൽ സ്വദേശികൾക്കു മതിയായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയം നടപടി സ്വീകരിച്ചത്. ആ പദ്ധതി രാജ്യമൊട്ടാകെ വ്യാപിപ്പിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഇത്തരമൊരു പദ്ധതി അൽ റോള പോളിക്ലിനിക്കിൽ മുൻപ് പരീക്ഷിക്കുകയും വിജയം കാണുകയും ചെയ്തിരുന്നു.
കുവൈറ്റിൽ ഒപി സേവന വിഭജനം നടപ്പാക്കാൻ ആരോഗ്യ മന്ത്രാലയം തയ്യാറാവുന്നു. പദ്ധതിയനുസരിച്ച് ഇനി മുതൽ പ്രവാസികൾക്കു പ്രഭാത സേവനം ലഭ്യമാവില്ല. ഈ സമയം സ്വദേശികൾക്കു മാത്രമാണ് ചികിത്സ തേടാൻ കഴിയുക. പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ജഹറ ആരോഗ്യം മേഖലയിൽ നടപ്പിലാക്കി കഴിഞ്ഞു.
സേവന വിഭജനത്തിന്റെ അടിസ്ഥാനത്തിൽ രാവിലെ മുതൽ ഉച്ചവരെയുള്ള സമയങ്ങളിൽ സ്വദേശികൾക്ക് മാത്രമാണ് ഒപി വിഭാഗത്തിന്റെ സേവനം ലഭ്യമാവുക. ഉച്ചയ്ക്കു ശേഷം വൈകുന്നേരം വരെ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ സേവനം ലഭ്യമാവുകയും ചെയ്യും. അതേസമയം, എമർജൻസി, ട്രോമ, യൂണിറ്റുകൾക്കും അടിയന്തിര സേവനങ്ങൾക്കും ഈ സേവന വിഭജനം ബാധകമാവില്ല.
രാജ്യത്ത് പ്രവാസികൾ കൂടുതലായതിനാൽ സ്വദേശികൾക്കു മതിയായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയം നടപടി സ്വീകരിച്ചത്. ആ പദ്ധതി രാജ്യമൊട്ടാകെ വ്യാപിപ്പിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഇത്തരമൊരു പദ്ധതി അൽ റോള പോളിക്ലിനിക്കിൽ മുൻപ് പരീക്ഷിക്കുകയും വിജയം കാണുകയും ചെയ്തിരുന്നു.