മെൽബൺ: രാജ്യത്ത് പൊതുഗതാ ഗതാഗതസംവിധാനം ഉപയോഗിച്ച് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് വരാനിരിക്കുന്ന നാളുകൾ ചിലവേറിയതാകുമെന്ന് സൂചന. രാജ്യത്തെ പൊതുഗതാഗത സംവിധാനത്തിലെ ടിക്കറ്റുകൾക്ക് 4.2 ശതമാനം വരെ വർധനയാണ് അടുത്ത മൂന്ന് വർഷത്തേക്ക് നിർദ്ദേശിച്ചിരിക്കുന്നതായിട്ടാണ് റിപ്പോർട്ട പുറത്ത് വന്നിരിക്കുന്നത്.

നിരക്ക് വർദ്ധനയ്‌ക്കൊപ്പം ഓപൽ കാർഡ് ഉപയോഗിച്ചുള്ള യാത്രകൾക്കും ചെലവേറും. ഓപൽ കാർഡ് ഉപയോഗിച്ചുള്ള എട്ടോളം സൗജന്യ യാത്രകൾ എടുത്ത് കളയാനും ആവശ്യപ്പെടുന്നുണ്ട്. ഇൻഡിപെന്ററൻ പ്രൈസിങ് ആൻഡ് റഗുലേറ്ററി ട്രിബ്യൂണൽ ബസ് , ട്രെയിൻ, ലൈറ്റ് റെയിൽ, ഫെറി യാത്രക്കാർക്ക് സൗജന്യ യാത്രകൾക്ക് പകരം 50 ശതമാനം ഡിസ്‌കൗണ്ട് നൽകാനാണ് നിർദ്ദേശിക്കുന്നത്.

ജൂലൈ ഒന്ന് മുതൽ നിർദ്ദേശങ്ങൾ നടപ്പൽ വരുമെന്നാണ സൂചന. സർക്കാർ നിർദ്ദേശങ്ങൾ പരിഗണിച്ച് വരികായണ്. ഐപാർട്ടിന്റെ അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് സർക്കാർ.