- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർ, എന്തുകൊണ്ട് രണ്ടായിരം രൂപ നോട്ട്? മോദി സർക്കാർ നോട്ടുകൾ അസാധു ആക്കിയതിന്റെ കാരണം വിശദീകരിച്ച് സൂറത്തിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് കെജ്രിവാളിന് അയച്ച തുറന്ന കത്ത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസികൾ പിൻവലിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ നഖശിഖാന്തം എതിർത്ത് രംഗത്തെത്തിയത് അദ്ദേഹത്തിന്റെ മുഖ്യ എതിരാളികളിൽ ഒരാളായ ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ കെജ്രിവാൾ ആണ്. കള്ളപ്പണത്തിനെതിരെ മുദ്രാവാക്യമുയർത്തി ഉയർന്നുവന്ന ആംആദ്മിയുടെ മുഖ്യനേതാവ് ഇത്തരത്തിൽ പ്രതികരിച്ചതിനെ ചോദ്യംചെയ്ത് ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് എഴുതിയ തുറന്ന കത്ത് സോഷ്യൽ മീഡിയ ഏറ്റുപിടിച്ചിരിക്കുകയാണിപ്പോൾ. ആ കത്ത് ഇപ്രകാരം. സർ, സൂറത്തിൽ നിന്നുള്ള 28 കാരനായ ഒരു ചാറ്റേർഡ് അക്കൗണ്ടന്റാണ്. കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തേടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് അസാധു ആക്കിയ നടപടിയെ താങ്കൾ പൂർണ മനസോടെ പിന്തുണയ്ക്കും എന്നാണ് കരുതിയത്. കാരണം, താങ്കളുടെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനവും അഴിമതിക്കെതിരെ ശബ്ദമുയർത്തിക്കൊണ്ടായിരുന്നു. ധീരമായൊരു തീരുമാനം തന്നെ ആയിരുന്നു അത്. പക്ഷേ, താങ്കളുടെ ഇപ്പോഴത്തെ പ്രതികരണത്തിൽ അക്ഷാർത്ഥത്തിൽ നിരാശയാണ് ഉണ്ടായിരിക്കുന്നത്. ഒരു സാധാരണക്കാരൻ എന്ന നിലയ
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസികൾ പിൻവലിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ നഖശിഖാന്തം എതിർത്ത് രംഗത്തെത്തിയത് അദ്ദേഹത്തിന്റെ മുഖ്യ എതിരാളികളിൽ ഒരാളായ ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ കെജ്രിവാൾ ആണ്. കള്ളപ്പണത്തിനെതിരെ മുദ്രാവാക്യമുയർത്തി ഉയർന്നുവന്ന ആംആദ്മിയുടെ മുഖ്യനേതാവ് ഇത്തരത്തിൽ പ്രതികരിച്ചതിനെ ചോദ്യംചെയ്ത് ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് എഴുതിയ തുറന്ന കത്ത് സോഷ്യൽ മീഡിയ ഏറ്റുപിടിച്ചിരിക്കുകയാണിപ്പോൾ. ആ കത്ത് ഇപ്രകാരം.
സർ, സൂറത്തിൽ നിന്നുള്ള 28 കാരനായ ഒരു ചാറ്റേർഡ് അക്കൗണ്ടന്റാണ്. കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തേടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് അസാധു ആക്കിയ നടപടിയെ താങ്കൾ പൂർണ മനസോടെ പിന്തുണയ്ക്കും എന്നാണ് കരുതിയത്. കാരണം, താങ്കളുടെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനവും അഴിമതിക്കെതിരെ ശബ്ദമുയർത്തിക്കൊണ്ടായിരുന്നു. ധീരമായൊരു തീരുമാനം തന്നെ ആയിരുന്നു അത്. പക്ഷേ, താങ്കളുടെ ഇപ്പോഴത്തെ പ്രതികരണത്തിൽ അക്ഷാർത്ഥത്തിൽ നിരാശയാണ് ഉണ്ടായിരിക്കുന്നത്.
ഒരു സാധാരണക്കാരൻ എന്ന നിലയിൽ ഇന്നലെ പുറത്തിറങ്ങിയ വീഡിയോ കണ്ടതിനു ശേഷം ആം ആദ്മി പാർട്ടിയെക്കുറിച്ചുള്ള എന്റെ ധാരണകൾ പാടെ തകർന്നു. സാധാരണ ജനങ്ങൾക്കിടയിൽ നിങ്ങൾ തീർത്ത നല്ലൊരു മുഖം ഉണ്ടായിരുന്നു അഴിമതിക്കും അതു പോലെതന്നെ മറ്റു കാര്യങ്ങളിലും ഉള്ള ധീരമായ തീരുമാനങ്ങൾ കൈക്കൊണ്ടതിലൂടെ നേടിയെടുത്ത വിശ്വാസ്യതയാണ് ഇപ്പോൾ ഇല്ലാതാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ എനിക്ക് തോന്നിയ ചില കാര്യങ്ങൾ താങ്കളോട് പങ്കുവെക്കണമെന്ന് ഞാൻ ആഗ്രഹിക്കുകയാണ്.
1) 1000 രൂപയ്ക്ക് പകരം 2000 രൂപയുടെ നോട്ടുകൾ ഇറക്കിയതിന്റെ പിന്നിലുള്ള ലോജിക്ക് എന്താണെന്ന് മനസിലാക്കാൻ രണ്ട് ദിവസം വേണ്ടിവന്നു, അതിനായി ചില വിദഗ്ധരുടെ സഹായവും ആവശ്യമായി വന്നു എന്നു പറഞ്ഞു കൊണ്ടായിരുന്നല്ലോ താങ്കളുടെ വീഡിയോ ആരംഭിക്കുന്നത്., ഇവിടെ ഞാൻ എനിക്ക് മനസിലായ എന്റേതായ ഒരു ലോജിക്ക് താങ്കളുമായി പങ്കുവെയ്ക്കുകയാണ്. (തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം)
സർ, ഇക്കാര്യം മനസ്സിലാക്കുന്നതിനായി നമുക്ക് ചെറിയ കണ്ട് സാഹചര്യങ്ങൾ കണക്കിലെടുക്കാം. ഒന്നാമതായി, പിൻവലിച്ച 1000 നോട്ടുകൾക്ക് പകരം 2000 രൂപ ഇറക്കാതെ 1000 രൂപ തന്നെയാണ് ഇറക്കിയതെങ്കിൽ എന്താവുമെന്ന് നോക്കാം. ഒരാളുടെ കയ്യിൽ 1000 രൂപയുടെ 100 നോട്ടുകൾ അതായത് ഒരുലക്ഷം രൂപയുടെ കള്ളപ്പണം ഉണ്ടെന്ന് കരുതുക.
അയാൾ ഇതിനെ 10 കെട്ടുകൾ ആയി വീതിച്ച് 10000 രൂപയുടെ 10 കെട്ടുകൾ മേശപ്പുറത്ത് വച്ചെന്നും കരുതുക. ആദ്യത്തെ ദിവസം അയാൾ 1000 രൂപയുടെ 10 പഴയ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കും. അതേ ദിവസം വൈകുന്നേരം അയാൾ 10000 രൂപയുടെ പുതിയ നോട്ടുകൾ പിൻവലിച്ച് വീട്ടിനുള്ളിലെ ലോക്കറിൽ കൊണ്ടു വെയ്ക്കും. പിന്നീടാണ് യഥാർത്ഥ കഥ നടക്കാൻ പോകുന്നത്.
രണ്ടാമത്തെ ദിവസം അദ്ദേഹം രണ്ടാമത്തെ 10000 രൂപ എടുത്ത് ബാങ്കിൽ നിക്ഷേപിക്കാൻ പോകും. അപ്പോൾ ആദായ നികുതിക്കാരോട് പറയാം ഇന്നലെ വൈകുന്നേരം പിൻവലിച്ച നോട്ടാണ് നിക്ഷേപിക്കുന്നത് എന്ന്. പക്ഷേ, യഥാർത്ഥത്തിൽ ആ നോട്ടുകൾ വീട്ടിലെ അലമാരകളിൽ സുരക്ഷിതമാണ്. രണ്ടാമത്തെ ദിവസം വൈകുന്നേരം അയാൽ പതിനായിരം രൂപ വീണ്ടും പിൻവലിക്കും. അപ്പോൾ അയാളുടെ കയ്യിൽ അലമാരയിൽ പുതിയ ഇരുപതിനായിരവും ടേബിളിൽ പഴയ 80000 രൂപയും ഉണ്ടാവും.
ഇതു പോലെ നോട്ട് നിക്ഷേപിക്കുന്നതും പിൻവലിക്കുകയും 10 ദിവസം തുടരുമ്പോഴേക്ക് ആയാളുടെ കയ്യിലുള്ള പഴയ നോട്ടുകൾ എല്ലാം മാറി പുതിയ ഓലക്ഷം രൂപ വന്നു ചേരും. അങ്ങനെ അകുമ്പോൾ ആദായ വകുപ്പിന്റെ കണ്ണിൽ അയാളുടെ കണ്ണിൽ പതിനായിരം രൂപയുടെ കള്ളനോട്ട് മാത്രമാണ് ഉള്ളത്. ഒരു ലക്ഷം രൂപയുടെ കള്ളനോട്ട് മാറിയിട്ടുണ്ടെങ്കിലും 10000 രൂപയുടെ നികുതി മാത്രമേ അടയ്‌ക്കേണ്ട ആവശ്യം വരൂ.
ഇതിനെയാണ് പീക് തിയറി എന്നു പറയുന്നത്. അയാൾ 10000 രൂപ പിൻവലിച്ച് സാധനങ്ങൾ വാങ്ങിയാലും പിന്നേയും പൂഴ്‌ത്തിവച്ചാലും അയാൾ 10000 രൂപയുടെ നികുതി മാത്രമേ അടയ്‌ക്കേണ്ടി വരൂ..
രണ്ടാമതായി, 1000 രൂപയ്ക്ക് പകരം 2000 രൂപ ഇറക്കിയതിനാൽ. , ആദ്യത്തെ ദിവസം 1000 രൂപയുടെ 10 നോട്ടുകൾ നിക്ഷേപിക്കുന്നു. അതേ ദിവസം വൈകുന്നേരം 2000 രൂപയുടെ 5 നോട്ടുകൾ പിൻ വലിച്ച് ലോക്കറിൽ സൂക്ഷിക്കുന്നു. രണ്ടാമത്തെ ദിവസം അടുത്ത 10000 രൂപ എടുത്ത് നിക്ഷേപിക്കാൻ പോകുമ്പോൾ കഴിഞ്ഞ ദിവസം പിൻ വലിച്ച 10000 രൂപയാണ് നിക്ഷേപിച്ചത് എന്നു പറയാൻ കഴിയില്ല, കാരണം 1000 രൂപയുടെ പുതിയ നോട്ടുകൾ സർക്കാർ പ്രിന്റ് ചെയ്തിട്ടില്ല. ആദായ നികുതി വകുപ്പിന് അയാളെ പിടിക്കാം. ഇവിടെയാണ് പ്രധാനമന്ത്രിയുടെ വിപ്ലവകരമായി ബുദ്ധി പുറത്തു വരുന്നത്.
സർ, വിഡിയോയിൽ പറഞ്ഞല്ലോ, 1000 രൂപയ്ക്ക് പകരം 2000 രൂപ ഇറക്കിയതിലെ ലോജിക്ക് ആരെങ്കിലും പറയുകയാണ് എങ്കിൽ മോദിയുടെ തീരുമാനത്തെ സല്യൂട്ട് ചെയ്യുമെന്ന്. എന്റെ കണ്ടെത്തലുകൾ താങ്കൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഇനി മുകളിൽ പറഞ്ഞ കാര്യങ്ങൾ പൂർണമായും സത്യമല്ലെങ്കിലും പ്രധാനമന്ത്രിയുടെ തീരുമാനത്തെ പൂർണമായും പിന്തുണയ്ക്കുന്നു. അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടത് ജനാധിപത്യപരമായാണ്.
മുകളിൽ പറഞ്ഞ കാര്യങ്ങളിൽ നിന്നുതന്നെ എന്തുകൊണ്ടാണ് പിൻവലിക്കുന്ന തുകയ്ക്ക് പരിധി വച്ചിരിക്കുന്നത് എന്നും വ്യക്തമാണ്. ഒരാൾക്ക് ഒരു ദിവസം 10000 കൂടുതൽ പിൻവലിക്കാൻ സാധിക്കില്ല. 10000രൂപ പിൻവലിച്ചാൽ തന്നെ 2000 നോട്ടുകൾ ആണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് കള്ളപ്പണം വെളുപ്പിച്ചെടുക്കാൻ സാധിക്കില്ല.
നോട്ട് അസാധു ആക്കിയ പ്രസ്താവനയിൽ പറഞ്ഞിട്ടുള്ള ഓരോ കാര്യങ്ങൾക്കും (പിൻവലിക്കുന്ന തുക, ഒരു ദിവസം പിൻവലിക്കുന്ന തുക, നിക്ഷേപിക്കാവുന്ന തുക, എടിഎം വഴി എടുക്കാവുന്ന തുക) അതിന്റേതായ പ്രാധാന്യം ഉണ്ട്. ജനങ്ങൾക്ക് ചെറിയൊരു ബുദ്ധിമുട്ട് ഉണ്ടാകുമെന്നത് തീർച്ചയാണ്. എങ്കിലും നല്ലൊരു കാര്യത്തിന് വേണ്ടിയാണ് പുതിയ തീരുമാനം.
2)1000 രൂപ നോട്ടുകൾക്ക് പകരം 2000 രൂപ നോട്ടുകൾ ഇറക്കിയാൽ അഴിമതി വർദ്ധിക്കാൻ വഴിയൊരുക്കും എന്നായിരുന്നല്ലോ താങ്കളുടെ മറ്റൊരു വിമർശനം, 1000 രൂപ നോട്ടുകളെക്കാൾ സൂക്ഷിക്കാൻ എളുപ്പമാണ് 2000 രൂപ എന്ന് പറഞ്ഞല്ലോ ? അങ്ങനെയെങ്കിൽ കൈക്കൂലി വാങ്ങുന്ന ഏതെങ്കിലും വ്യക്തി താങ്കളോട് പറഞ്ഞോ എന്റെ ബാഗിൽ 1000 രൂപ സൂക്ഷിക്കാൻ സ്ഥലമില്ല, ഇവർ വാങ്ങിയ പണം സൂക്ഷിക്കാൻ പറ്റുന്നില്ല. 2000 ആകുമ്പോൾ ബാഗിൽ അടങ്ങുമെന്ന്?
ഇത്തരത്തിൽ കെജ്രിവാൾ ഉന്നയിച്ച ആരോപണങ്ങൾക്കെല്ലാം മറുപടികൾ അക്കമിട്ടു നിരത്തി മേഹുൽ ഷായെന്ന യുവാവിന്റെ ഈ ചോദ്യങ്ങളും വിശദീകരണങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ചചെയ്യപ്പെടുകയാണിപ്പോൾ.