തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നിന്നും കരകയറി വരുന്ന കേരളത്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ധനസമാഹരണം നടത്താൻ വിദേശ പര്യടനത്തിനായി അനുമതി കാത്തിരിക്കുന്ന നേതാക്കൾക്ക് ഓസ്‌ട്രേലിയൻ മലയാളികളുടെ തുറന്ന കത്ത്. ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് എന്ന പേരിൽ പുറത്ത് വന്നിരിക്കുന്ന തുറന്ന കത്തിൽ സംസ്ഥാനത്തെ മത്സ്യ തൊഴിലാളികൾ  സർക്കാരിൽ നിന്നും  നേരിടുന്ന അവഗണന തുറന്ന് കാട്ടുന്നു.

പ്രളയക്കെടുതയിൽ രക്ഷാകരങ്ങൾ നീട്ടിയവർക്ക് ഇപ്പോൾ സർക്കാരിന്റെ ഭാഗത്ത് നിന്നും കടുത്ത അവഗണനയാണെന്നും ദുരിതാശ്വാസ നിധിയിലേക്ക് വന്ന തുകയിൽ എത്രത്തോളം ഇവർക്ക് ലഭിച്ചുവെന്നും കത്തിലുടെ പ്രവാസികൾ ചോദ്യം ചെയ്യുന്നു. രക്ഷാപ്രവർത്തനത്തിനിടെ സാരമായി പരുക്കേറ്റ രത്‌ന കുമാർ എന്ന മത്സ്യത്തൊഴിലാളിക്ക് നേരിടേണ്ടി വന്ന അവഗണയാണ് കത്തിൽ വിവരിച്ചിരിക്കുന്ന  പ്രധാന വിഷയം.

ഓസ്‌ട്രേലിയൻ മലയാളികൾ എഴുതിയ തുറന്ന കത്ത്

ബഹുമാനപെട്ട കേരള ഫിഷറീസ് വകുപ്പ് മന്ത്രി , ശ്രീമതി മേഴ്സി കുട്ടിയമ്മ അറിയുവാൻ , താങ്കൾ കേരളത്തിലുണ്ടായ ദുരന്തത്തിന്റെ പുനർ നിർമ്മിതിക്കായി കേരള ഗവൺമെന്റിന്റെ നേതൃത്വത്തിൽ സമാഹരിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർത്ഥംമന്ത്രിസഭാ തീരുമാന പ്രകാരം ഓസ്‌ടേലിയ സന്ദർശിക്കുന്നതിന് തയ്യാറെടുക്കുകയാണെല്ലോ കേരളത്തിലെ പ്രളയ രക്ഷാപ്രവർത്തനങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ ഒപ്പം കേരളത്തിലെ മൂവായിരത്തിപരം മൽസ്യ തൊഴിലാളികളും യാതൊരു രക്ഷ ( health safety equipments) മുൻകരുതൽ ഇല്ലാതെ ആണ് ആയിരക്കണക്കിന് പേരുടെ ജീവൻ രക്ഷിച്ചത് , അതെ തുടർന്ന് മൽസ്യ തൊഴിലാളികളെ കേരളത്തിന്റെ സൈന്യം എന്ന് പറഞ്ഞു സർക്കാരും മാധ്യമങ്ങളും സുഖിപ്പിച്ചിരിന്നു .

കഴിഞ്ഞ പ്രളയ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്ത മൽസ്യ തൊഴിലാളികളിൽ ആറാട്ടുപുഴയിലെ മൽസ്യ തൊഴിലാളിയായ രത്നകുമാറിന് മാത്രമാണ് ഗുരുതരമായി പരിക്കേറ്റത് എന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ആയ അങ്ങേക്ക് അറിവുള്ളതാണല്ലോ .ഇയാൾക്ക് പരുമല ആശുപത്രിയിലും , ആലപ്പുഴ മെഡിക്കൽ കോളേജിലും വേണ്ടത്ര ചികിത്സയും പരിചരണവും ലഭിച്ചില്ല . തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ മുറിവേറ്റ ഭാഗത്തു ഇട്ട നാല്പതോളം തുന്നൽ ഇട്ടെങ്കിലും ഇത് പഴുത്തു ആന്തരിക അവയവങ്ങളിൽ അണുബാധ ആകുകയും തുടർന്ന് അമൃത മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു .

അദ്ദേഹം കഴിഞ്ഞ ആഴ്ചയിലും ആന്തരിക അവയവങ്ങളിൽ അണുബാധ അമൃത ഹോസ്പിറ്റലിൽ വീണ്ടും സര്ജറിക്ക് വിധേയനായത് ബഹുമാനപെട്ട മന്ത്രി ആയതിനെ തുടർന്ന് അറിഞ്ഞിട്ടുണ്ടോ ?മുഖ്യമന്ത്രി പറഞ്ഞത് പരിക്കേറ്റു ആശുപത്രിയിൽ കിടക്കുന്ന മത്സ്യത്തൊഴിലാളി തന്റെ സഹോദരനാണെന്നും എല്ലാ സഹായവും ചെയ്യുമെന്ന് പരസ്യമായി പറഞ്ഞിരുന്നു ഫിഷറിസ് വകുപ്പ് മന്ത്രി ആയ താങ്കളും എല്ല്‌ലാവിധ സഹായവും നൽകുമെന്ന് ഉറപ്പു നൽകിയിരുന്നു ദുരിതാശ്വാസ നിധി ആയിരത്തി അഞ്ഞുറു കോടി ആയപ്പോൾ , രത്‌നകുമാറിന് നൽകിയത് വെറും പതിനായിരം രൂപയാണ്

പ്രളയ രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്ത മൽസ്യ തൊഴിലാളികൾക്ക് സ്വികരണവും അഭിന്ദനവും ഏറ്റുവാങ്ങുന്‌പോഴും , ദിവസവും അരിവാങ്ങാനും , നിത്യവൃത്തിക്കുമായി അയൽപക്കകാരോടും സുഹൃത്തുക്കളോടും കൈനീട്ടുകയാണ് രത്നകുമാറിന്റെ കുടുംബം ഇദ്ദേഹത്തിന്റെ വിലയേറിയ സേവനത്തെ മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും , പ്രതിപക്ഷ നേതാവും , സ്ഥലം എംപിയും അനുമോദിചെങ്കിലും , വേണ്ട സഹായങ്ങൾ ചെയ്യാമെന്ന് പറഞ്ഞേകിലും വേണ്ട ധന സഹായം പോലും അദ്ദേഹത്തിന് ഇത് വരെ ലഭിച്ചിട്ടില്ല . ആയിരത്തി അഞ്ഞുറു കോടി ദുരിതാശ്വാസ നിധി കവിഞ്ഞപ്പോൾ ആണ് കേരളസർക്കാർ പതിനായിരം രൂപയാണ് ഉദാരമായി നൽകിയത്.ദുരിതാശ്വാസ ക്യാമ്പുകളിൽ നിരവധി സാധനങ്ങൾ വന്നപ്പോഴും , രത്നകുമാറിന്റെ പത്തു വയസുള്ള ഇരട്ടക്കുട്ടികൾക്ക് ഒരു പെന്‌സില് പോലും ആരും നൽകിയില്ല .

ജീവൻ സംരക്ഷിക്കുന്നതിനായിരുന്നു ആദ്യ പരിഗണന .മരണ നിരക്ക് കുറക്കാൻ മൽസ്യ തൊഴിലാളികളുടെ സേവനം അമുല്യമാണെന്നു എല്ലാവരും സമ്മതിച്ചതാണ് , എന്നാൽ അവർക്കു രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്തു അപകടം സംഭവിച്ചാൽ അവരുടെ കുടുംബത്തെ നോക്കേണ്ട ബാധ്യത സർക്കാരിനും പൊതുജനങ്ങൾക്കും ഉണ്ട് അടുത്ത ആറ് മാസം രത്നകുമാറിന് പൂർണ വിശ്രമം വേണമെന്നും, കഠിനമായ ജോലി ഒന്നും ചെയ്യരുതെന്നും ഡോക്ടർമാർ ഉപദേശിട്ടുണ്ട് . രത്നകുമാറിന്റെ ഭാര്യാ ജിഷക്ക് ജോലി ഒന്നും ഇല്ല സ്വന്തമായി ഒരു വീടോ സ്ഥലമോ ഇവർക്കില്ല  രത്നകുമാർ ഇപ്പോഴും അമൃത ആശുപത്രിയിൽ ചികിത്സയിൽ ആണ് .

രത്നകുമാർ ഭാര്യക്ക് ഒരു താത്കാലിക ജോലി നല്കാൻ അപേക്ഷ ആശുപത്രിയിൽ വച്ച് ഫിഷറീസ് വകുപ്പ് മന്ത്രി ആയ അങ്ങേക്ക് , രേജിസ്‌റെർഡ് പോസ്റ്റ് ആയി സെപ്റ്റംബര് അഞ്ചിന് അയച്ചിരുന്നു , താങ്കൾ ഈ അപേക്ഷയിൽ എന്ത് നടപടി എടുത്തു ? രത്നകുമാറിന്റെ ഭാര്യക്ക് ജോലി നൽകാനോ, ഒരു ഉപജീവന മാർഗം കണ്ടെത്താനോ എന്തെങ്കിലും നടപടി എടുത്തോ. ?അതിനായി രത്‌ന കുമാർ നൽകിയ അപേക്ഷയിൽ എന്ത് തീരുമാനം എടുത്തു ?

രത്നകുമാറിന്റെ അച്ഛന്റെ പേരിലുള്ള ആറാട്ടുപുഴയിലെ രണ്ടു സെന്റ് സ്ഥലത്തു ഉള്ള ഒരു ചെറിയ പുരയിൽ മറ്റു ചേട്ടനിയന്മാരുടെ കുടുബത്തിനോടൊപ്പം ആണ് ഇവർ കഴിയുന്നത് . ഇവർക്ക് സ്വന്തമായി സ്ഥലമോ വീടോ ഇല്ല . രത്നകുമാർ രക്ഷ പ്രവർത്തനത്തിന് പോയ ഓഗസ്റ്റ് 16 മുതൽ ഇവർ അയല്പക്കരുടെയും സുഹൃത്താകളുടെയും കൈയിൽ നിന്ന് വായ്പ വാങ്ങിയാണ് ജീവിത ചെലവ് മുന്നോട്ടു നീക്കുന്നത്

രത്നകുറിന്റെ ചികിത്സ ചെലവായ തുകയിൽ എത്ര രൂപ സർക്കാർ നൽകി? പരുമല സൈന്റ്‌റ് ഗ്രീഗോറിയോസ് ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളേജിലും രത്നകുമാറിന് വേണ്ട ചികിത്സ നിഷേധിച്ചു എന്ന രത്‌നകുമാർ കളക്ടർക്കു നൽകിയ പരാതിയിൽ എന്ത് നടപടി എടുത്തു ?പതിനായിരം രൂപ നല്കിയതില്ലാതെ വേറെ എന്തെങ്കിലും സഹായം സർക്കാർ നൽകിയോ , ഇനി എന്തെങ്കിലും സഹായം നല്കാൻ സർക്കാരിന് ഉന്ദേശമുണ്ടോ?രത്നകുമാറിന് പ്രളയ ദുരിതത്തിൽ പെട്ടവരുടെ വിഭാഗത്തിൽ ധനസഹായം കിട്ടുമോ, അതിനായി സർക്കാർ പ്രത്യേക ഉത്തരവ് ഇറക്കിയിട്ടുണ്ടോ?

പ്രളയ രക്ഷ പ്രവർത്തനത്തിൽ പതിനേഴു പേരെ രക്ഷ പെടുത്തിയപ്പോൾ ഗുരുതരമായി പരിക്കേറ്റ ഈ മൽസ്യ തൊഴിലാളിയുടെ കുടുബം എപ്പോൾ എങ്ങനെ കഴിയുന്നു എന്ന് മന്ത്രിക്കു അറിയാമോ?ആയിരത്തി അഞ്ഞുറു കോടി കിട്ടിയിട്ടും , പ്രളയ രക്ഷ പ്രവർത്തനത്തിൽ പതിനേഴു പേരെ രക്ഷ പെടുത്തിയപ്പോൾ ഗുരുതരമായി പരിക്കേറ്റ ഒരു മൽസ്യ തൊഴിലാളി കുടുംബത്തെ സഹായിക്കാത്ത നിങ്ങൾ എങ്ങനെയാണ് പ്രളയത്തിൽ അകപ്പെട്ടു ദുരിതത്തിൽ ആയ പതിനായിരങ്ങളെ സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുക

ഇനി എത്ര രൂപ ദുരിതാശ്വാസ നിധിയിൽ എത്തിയാൽ ആണ് സർക്കാർ രത്നകുമാറിന്റെ കുടുംബത്തെ മാന്യമായി സഹായിക്കുക ?എന്നാൽ ഇനി ഒരു പ്രളയം ഉണ്ടായാൽ രക്ഷ പ്രവർത്തനത്തിന് ഇറങ്ങണമെങ്കിൽ ഈ മൽസ്യ തൊഴിലാളികൾ രണ്ടു തവണ ആലോചിക്കും , അവരുടെ കുടുബത്തിൽ ഉള്ളവർ പറയും , വെറുതെ ചാടി ഇറങ്ങി ആറാട്ടുപുഴയിലെ രത്‌ന കുമാറിന്റെ ഗതികേട് ആകരുതെന്നു , സർക്കാരിനെ വിശ്വസിച്ചു ചാടി ഇറങ്ങി പോയി അപകടം പറ്റിയാൽ രത്നകുമാറിന്റെ കുടുബത്തിന്റെ ഗതികേടു തങ്ങള്ക്കു വരുമെന്ന് , മൽസ്യ തൊഴിലാളികൾ ഈ സഹോദരന്റെ അനുഭവങ്ങളിൽ നിന്ന് പഠിച്ചിട്ടുണ്ടാകും

ഇനി ഒരുപക്ഷെ കേന്ദ്രാനുമതി കിട്ടിയില്ലെങ്കിൽ , ഓസ്ട്രേലിയൻ യാത്ര ഉപേക്ഷിക്കുയാണെങ്കിൽ , ഇങ്ങോട്ടു വരാനുള്ള ഫ്‌ളൈറ്റ് ടിക്കറ്റ് ചാർജിന്റെ പണമെങ്കിലും , ഈ കുടുംബത്തിന് നൽകണം എന്ന് അഭ്യർത്ഥിക്കുന്നു.ഇപ്പോൾ നിങ്ങൾ രത്നകുമാറിനെയും കുടുബറെയും സർക്കാർ സഹായിച്ചില്ലെങ്കിൽ അത് മൽസ്യ തൊഴിലാളികൾക്ക് തെറ്റായ സന്ദേശം ആകും നൽകുക ആയതിനാൽ അങ്ങയുടെ അടിയന്തിര ഈ കുടുബത്തിനു നല്കണം മന്ത്രി വിചാരിച്ചാൽ 24 മണിക്കൂറിനുള്ളിലെങ്കിലും അദ്ദേഹത്തിന്റെ ഭാര്യക്ക് ഒരു പൊതു മേഖല സ്ഥാപനത്തിൽ താത്കാലിക ജോലി നൽകാവുന്നതാണ് ,ഇതിനൊരു മറുപടിയുമായി വേണം ബഹുമാനപെട്ട മന്ത്രി ഓസ്ട്രേലിയയിൽ പ്രവാസി മലയാളികളെ കാണാൻ വരേണ്ടത് എന്ന് സവിനയം സിഡ്നിയിലെ ഒരു കൂട്ടം ഓസ്ട്രേലിയൻ മലയാളികൾ.