സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് ഒരു കത്താണ്. അതും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്ത്. ആരാണ് ഈ കത്ത് എഴുതിയതെന്ന് അറിയില്ലെങ്കിലും സംഗതി സൈബർ ലോകം ഏറ്റെടുത്തുകഴിഞ്ഞു.

പ്രധാനമന്ത്രിയുടെ വിദേശ പര്യടനങ്ങളെയും ഷാരൂഖ് ഖാനും ആമിർ ഖാനും എതിരായ ബിജെപി നേതാക്കളുടെ പരാമർശങ്ങളെയും ഹാസ്യ രൂപേണ പരാമർശിച്ചാണ് കത്ത് വാട്‌സാപ്പിലും ഫേസ്‌ബുക്കിലും വൻ തോതിൽ പ്രചരിക്കുന്നത്. ഇതിന്റെ ഉറവിടം എവിടെ നിന്നാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

കത്തിന്റെ പൂർണ രൂപം ഇങ്ങനെ:

പ്രിയപ്പെട്ട മോദിയണ്ണന് ,

അണ്ണൻനാട്ടിലെത്തിയിട്ട് രണ്ട് ദിവസം കഴിഞ്ഞല്ലേ ടി വി കണ്ടപ്പോളാണ് വിവരം അറിഞ്ഞത്. എത്ര കത്തയച്ചു അണ്ണന് ഒരെണ്ണത്തിന് പോലും അണ്ണന്മറുപടി തന്നില്ല. അണ്ണനുള്ള സ്ഥലത്തെ അഡ്രസു തപ്പിപ്പിടിച്ച് കത്തയക്കും കത്ത് എഴുതി പോസ്റ്റു ചെയ്ത് കഴിയുമ്പോൾകാണാം അണ്ണൻവേറൊരു സ്ഥലത്ത് കൂളിങ് ഗ്‌ളാസും വച്ചുകൊണ്ട് നിൽക്കുന്നത്.എന്തൊക്കെപ്പറഞ്ഞാലും അണ്ണൻആ പച്ച കോട്ടൊക്കെ ഇട്ട് കൂളിങ് ഗ്‌ളാസും വച്ചുള്ള ആ നിൽപ്പൊക്കെ കാണാൻഒരു ഗമയൊക്കെയുണ്ട്. പിള്ളരൊക്കെയിപ്പോൾഅണ്ണനെ സെൽഫിമാമൻ എന്നാ വിളിക്കുന്നത്. കുടുംബശ്രീക്ക് പോയപ്പോൾചില അവളുമാര് പറയുവാ, അണ്ണന്റെ ഫോട്ടോ കണ്ടപ്പോൾ ഗൾഫിലുള്ള ബംഗ്‌ളാദേശി നാട്ടിൽപോകുന്നതു പോലെയുണ്ടെന്ന് അവളുമാരുടെ കെട്ട്യോന്മാർപറഞ്ഞതാണുപോലും അണ്ണനതൊന്നും കാര്യമാക്ക അവർക്കസൂയയാ. കെട്യോന്മാർ ഗൾഫുകാരാണെന്നതിന്റെ അഹങ്കാരമാണ് അവറ്റകൾക്ക് അതൊക്കെപ്പോട്ടെ, അണ്ണനിങ്ങനെ വീടുനോക്കാതെ കണ്ടയിടത്തെല്ലാം കറങ്ങി നടന്നാൽമതിയോ തറവാട് നാഥനില്ലാത്ത അവസ്ഥയിലാണ്. സാക്ഷിയങ്കിളും, സ്വാധി ചിറ്റയും ഉണ്ടാക്കുന്ന പുകിലിനൊരു കുറവുമില്ല.

അമീറിനോടും, ഷാരൂഖിനോടും തറവാട്ടിൽനിന്ന് ഇറങ്ങിപ്പോകാൻപറഞ്ഞാണ് ഇപ്പോൾ ബഹളം. അതിന്റെ കൂട്ടത്തിൽ കൂടാൻ ആ തലതെറിച്ച ചെറുക്കൻ യോഗീനാഥും. വടക്കേപ്പറമ്പിൽ നമ്മൾപ് ദാനം ചെയ്ത നവാസ്‌ക്കാന്റെ ഭൂമിയുണ്ടല്ലോ അങ്ങോട്ട് പോയ്‌ക്കൊള്ളാൻ പറഞ്ഞാ ബഹളം. ഇപ്പോൾസമാധാനം പറയാൻ വരുന്നവരോടൊക്കെ അങ്ങോട്ട് പോ , അങ്ങോട്ട് പോ.. എന്നും പറഞ്ഞ് അലർച്ചയാ...എത്ര കണ്ടാ നാട്ടുകാർ ക്ഷമിക്കുക നാട്ടുകാരുടെ തെറികേട്ട് മടുത്തു. ഇപ്പോളൊരു പശുവിനെ പിടിച്ച് അമ്മയാണെന്ന് പറഞ്ഞോണ്ട് നടക്കുവാ..അമിത്തണ്ണൻ കണ്ണുരുട്ടീട്ട് ഒരു പേടീം ഇല്ല അവറ്റകൾക്ക് അല്ല അതെങ്ങനെയുണ്ടാകും. അമിത്തണ്ണന്റേം കയ്യിലിരിപ്പും അതൊക്കെത്തന്നെയല്ലേ അവരുടെ ഗുളിക തീർന്ന കാര്യം കഴിഞ്ഞ തവണ വന്നപ്പോൾഅണ്ണനോട് പറഞ്ഞതല്ലേ അണ്ണനത് വാങ്ങിയില്ലെന്നതു പോട്ടെ ആ ചീട്ടും പോക്കറ്റിലിട്ടോങ്ങ് പോയി.

ഇനിയിപ്പം നാട്ടുകാര് കേറി മേയുമോന്നാണ് പേടി അണ്ണനറിഞ്ഞോ അണ്ണന്റെ കയ്യിലിരുപ്പ് ശരിയല്ലെന്ന് പറഞ്ഞ് ആ ബീഹാർ മുഴുവൻ മാമൻലാലുഅണ്ണനും, നിതീഷണ്ണനും കൂടി ആധാരം ചെയ്തു കൊടുത്തു. അണ്ണന്റെ പേരിൽആകെ ഒരമ്പത് സെന്റോ മറ്റോ എഴുതീട്ടുള്ളൂ എന്നാണറിഞ്ഞത് സോണിയമ്മായി ചുളുവിൽഅണ്ണന്മാരുടെ കൂടെ കൂടി ഒരു പതിനാറ് സെന്റ് ഒപ്പിച്ചെടുക്കുകയും ചെയ്.തു യശോദേടത്തി ഇന്നലേം വന്നിരുന്നു അണ്ണൻവിളിക്കുമെന്ന പ്രതീക്ഷയൊക്കെ അവസാനിച്ചു എന്നു പറഞ്ഞു. റേഷൻ കാർഡുാക്കാൻആ കല്യാണ സർട്ടിഫിക്കറ്റ് ഒന്നു കൊടുക്കണമെന്ന് പറഞ്ഞുവന്നതാണ് അവരുടെ കാര്യം വല്യ കഷ്ടമാണ് അണ്ണൻ എലിസബത്താന്റിക്ക് സാരീം തേനും വാങ്ങിക്കാണ്ടു പോയതിനെ കുറിച്ച് പറഞ്ഞ് ഒരുപാട് കരഞ്ഞു. അണ്ണനിതുവരെ ഒരു അടിപ്പാവാടപോലും വാങ്ങിക്കൊടുത്തിട്ടില്ലെന്ന് ഏടത്തി സങ്കടം പറഞ്ഞു അണ്ണന് അംബാനിയങ്കിളിന്റെ മക്കളോടും, അദാനിച്ചെക്കനോടും മാത്രമേ ഇഷ്ടമുള്ളൂ എന്നാണ് കുടുംബത്തിൽഎല്ലാവരുടേയും പരാതി.

എനിക്കും തോന്നീട്ടുണ്ട് .. ആ.. കാശുള്ളവരോടല്ലേ എല്ലാവർക്കും അടുപ്പം കാണൂ അല്ലേ...അണ്ണൻപോകുന്നിടത്തെല്ലാം അവരുമുണ്ടല്ലോ കൂടെ അവർക്കടിക്കടി വില കൂട്ടിക്കൊടുത്തു എന്നും, അങ്ങ് ഓസ്‌ട്രേലിയയിലും, വേറെവിടെയൊ ഒക്കെ കടയിട്ടു കൊടുത്തു എന്നും ഒക്കെ ഇവിടെ ആരൊക്കെയോ പറയുന്നതു കേട്ടു ആ വിഴിഞ്ഞത്ത് അദാനി ചെക്കനെന്തോ തുടങ്ങാൻപോകുന്നൂ എന്നും അതിന്റെ ബ്രോക്കർ കാശ് വാങ്ങാനാണെന്നും പറഞ്ഞ് ഒരാൾവന്നിരുന്നു. അയാളുടെ മുടീടെ കോലം കിട്ട് ഭിക്ഷക്കാരനാണെന്നാണ് ആദ്യം കരുതിയത്. എന്തോ ചാണ്ടിയെന്നോ, ഉമ്മനെന്നോ ആണ് പേര് പറഞ്ഞത് കിട്ട് ഒരവലക്ഷണം പിടിച്ചതാണെന്ന് തോന്നുന്നു പിന്നെ വരാൻപറഞ്ഞപ്പോൾഅവിടെ നിന്ന് കുറേ നേരം ബാ..ബ്ബ്ബ ബാ.. എന്ന് പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല അപ്പുറത്തെ വീട്ടിലെ കോഴി മുഴുവൻവീട്ടിലെത്തിയത് മിച്ചം ഞങ്ങളുടെ കാര്യമൊന്നും അണ്ണനറിയേല്ലോ ഇവിടെ ആകെ കഷ്ടപ്പാടിലാണ് മോഹനേട്ടൻ പോയതോടെ നരകം അവസാനിച്ചു എന്നു കരുതിയതാ. എവിടെ ഇപ്പോൾ മനസ്സമാധാനം കൂടി പോയി അണ്ണനിങ്ങനെ കറങ്ങി നടന്നാൽ അവസാനം കേറിക്കിടക്കാൻഒന്നും ബാക്കിയുണ്ടാവില്ല.

ആ ചായക്കട പൊളിച്ചു കളയാൻ തോന്നാതിരുന്നത് നന്നായി ഇങ്ങനെ പോയാൽആ പണി തന്നെ നോക്കിേ വരും പിന്നെ ഒരേഒരാശ്വാസം സോണിയ കുഞ്ഞമ്മേടെ ആ മോനണ്ടുല്ലോ പപ്പു അവനിപ്പോളും പഴയതുപോലെ തന്നെയാ.. ഒരു വകതിരിവില്ലാത്ത കളിയാണ് സോണിയക്കുഞ്ഞമ്മ നേരാത്ത നേർച്ചയില്ല കാുെപോകാത്ത ഇടമില്ല പക്ഷെ ചെക്കനിപ്പോളും ഒരു മന്ദബുദ്ധിക്കളിയാണ് !സോണിയക്കുഞ്ഞമ്മ കുറേ ഞെളിഞ്ഞതല്ലേ അങ്ങനെ തന്നെ വേണം അതുകൊണ്ട് അവനവകാശം പറഞ്ഞു വരുമെന്ന പേടി തൽക്കാലം വേണ്ട പക്ഷെ വേറെ പലരും കളി തുടങ്ങിയെന്നാണ് അറിയുന്നത് സുഷമേടത്തിയുടെ വിസക്കാര്യം എന്തായി.

ആ പാവം എത്ര നാളായി കാത്തിരിക്കുന്നു അണ്ണനല്ലെ ഏട്ടത്തിക്ക് വാക്കു കൊടുത്തത് എല്ലായിടത്തും വിടുമെന്ന് അണ്ണനിങ്ങനെ കറങ്ങുന്നതിന്റെ ഫോട്ടോ കുട്ട്യോ ള് കാണിക്കുമ്പോളാണ് ഏട്ടത്തിക്ക് കൂടുതൽവിഷമം. പിന്നെയൊരു കാര്യം നമ്മുടെ ഷിബാനിക്കുഞ്ഞമ്മേടെ മോള് സ്മൃതിപ്പെണ്ണിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് പറഞ്ഞ് അവളുടെ ജോലി പോകുന്ന ലക്ഷണമാണ്. അണ്ണന്റെ എംഎ സർട്ടിഫിക്കറ്റ് വേഗം എടുത്ത് കത്തിച്ചു കളഞ്ഞോ.. അതിനി ആരെങ്കിലും പൊക്കിക്കൊണ്ടുവന്നാൽകുഴപ്പമാകും അണ്ണൻകുറച്ചു ദിവസം നാട്ടിൽതന്നെ കാണുമോ ? അതോ വീണ്ടും പോകുമോ കണ്ട കാലം മറന്നൂ എന്നാണ് തറവാട്ടിലുള്ളവർപലരും പറയുന്നത് കഴിയുമെങ്കിൽതറവാട്ടിലുള്ളവരെ ഒക്കെ ഒന്ന് കാണാൻനോക്ക് വയസ്സായവരൊക്കെയുണ്ടല്ലോ കുറേ കാര്യങ്ങൾകൂടി എഴുതാനുണ്ട്, ബാക്കി അടുത്ത കത്തിൽ എഴുതാം.