- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
എം എം അക്‌ബറിനെ കസ്റ്റഡിയിൽ എടുത്തത് മതപ്രചാരണത്തിന്റെ പേരിലല്ല; ഇസ്ലാമിനെ തെറ്റായും ഹിംസാത്മകമായും അവതരിപ്പിക്കുന്ന പ്രചാരണത്തിന്റെ പേരിലാണ്; എം.എം അക്‌ബറിനു വേണ്ടി ശബ്ദിക്കണമെന്ന് പറയുന്ന പി കെ ഫിറോസിനോട് ചില ചോദ്യങ്ങൾ
പി കെ ഫിറോസിനോട്, കർമ്മശാസ്ത്രപരമായ ഭിന്നതകൾ പറയേണ്ട സമയല്ലയിതെന്നും എം.എം അക്‌ബറിനു വേണ്ടി ശബ്ദിക്കണമെന്നുമാണല്ലോ താങ്കളുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചത്. എം.എം അക്‌ബറുമായോ അദ്ദേഹം നേതൃത്വം നൽകി വരുന്ന കേരളത്തിലെ മുജാഹിദ് പ്രസ്ഥാനവുമായോ സുന്നികൾക്കുള്ള വിയോജിപ്പ് കർമശാസ്ത്രത്തിൽ അല്ല; വിശ്വാസ ശാസ്ത്രത്തിലാണ്-അഖീദയിലാണ്. കേരളത്തിൽ 1926-ഇൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപം കൊള്ളുന്നത് തന്നെ എം.എം അക്‌ബറിന്റെ പൂർവികരായ സലഫികൾ മുസ്ലിംകൾക്കിടയിൽ പ്രശ്‌നമുണ്ടാക്കിയപ്പോൾ , ഇസ്ലാമിനെയും ഇതര മതസ്ഥരോടൊപ്പമുള്ള മുസ്ലിംകളുടെ ജീവിതത്തെയും അത് ബാധിക്കും എന്ന് മനസ്സിലാക്കി പ്രതിരോധിക്കാൻ ആണ്. പണ്ഡിതന്മാർ ഒന്നിച്ചു നിന്ന് ജനങ്ങളെ ബോധവത്കരിച്ചതിനാലാണ് ഇപ്പോഴും പത്തു ശതമാനത്തിൽ താഴെയായി സലഫികൾ പരിമിതമായിപ്പോയത്. സമാന്തരമായി ലീഗ് രാഷ്ട്രീയത്തിലൂടെ സലഫികൾ നടത്തിയ കൊള്ളകൾ പി.കെ ഫിറോസ് മനസിലാക്കേണ്ടതുണ്ട്. കോഴിക്കോട്ടെ സുന്നി മുസ്ലിംകളുടെ നേതൃത്വത്തിൽ നിർമ്മിക്കപ്പെട്ട പള്ളികൾക്കു ഒന്നടങ്കം സലഫികൾ പിടിച്ചടക്
പി കെ ഫിറോസിനോട്, കർമ്മശാസ്ത്രപരമായ ഭിന്നതകൾ പറയേണ്ട സമയല്ലയിതെന്നും എം.എം അക്‌ബറിനു വേണ്ടി ശബ്ദിക്കണമെന്നുമാണല്ലോ താങ്കളുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചത്. എം.എം അക്‌ബറുമായോ അദ്ദേഹം നേതൃത്വം നൽകി വരുന്ന കേരളത്തിലെ മുജാഹിദ് പ്രസ്ഥാനവുമായോ സുന്നികൾക്കുള്ള വിയോജിപ്പ് കർമശാസ്ത്രത്തിൽ അല്ല; വിശ്വാസ ശാസ്ത്രത്തിലാണ്-അഖീദയിലാണ്. കേരളത്തിൽ 1926-ഇൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപം കൊള്ളുന്നത് തന്നെ എം.എം അക്‌ബറിന്റെ പൂർവികരായ സലഫികൾ മുസ്ലിംകൾക്കിടയിൽ പ്രശ്‌നമുണ്ടാക്കിയപ്പോൾ , ഇസ്ലാമിനെയും ഇതര മതസ്ഥരോടൊപ്പമുള്ള മുസ്ലിംകളുടെ ജീവിതത്തെയും അത് ബാധിക്കും എന്ന് മനസ്സിലാക്കി പ്രതിരോധിക്കാൻ ആണ്. പണ്ഡിതന്മാർ ഒന്നിച്ചു നിന്ന് ജനങ്ങളെ ബോധവത്കരിച്ചതിനാലാണ് ഇപ്പോഴും പത്തു ശതമാനത്തിൽ താഴെയായി സലഫികൾ പരിമിതമായിപ്പോയത്.
സമാന്തരമായി ലീഗ് രാഷ്ട്രീയത്തിലൂടെ സലഫികൾ നടത്തിയ കൊള്ളകൾ പി.കെ ഫിറോസ് മനസിലാക്കേണ്ടതുണ്ട്. കോഴിക്കോട്ടെ സുന്നി മുസ്ലിംകളുടെ നേതൃത്വത്തിൽ നിർമ്മിക്കപ്പെട്ട പള്ളികൾക്കു ഒന്നടങ്കം സലഫികൾ പിടിച്ചടക്കിയത് കുന്ദമംഗലംകാരനായ താങ്കൾക്ക് അറിയാതിരിക്കാൻ വഴിയില്ല. ലീഗ് രാഷ്ട്രീയം തുറന്നുവെച്ച സലഫി ആശയ പ്രചണത്തിനുള്ള സാധ്യതകളെ അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ചായിരുന്നു ഈ ആക്രമണങ്ങൾ, കയ്യേറ്റങ്ങൾ, സുന്നികളുടെ സാംസ്‌കാരിക -മതകീയ സ്ഥാപനങ്ങൾ പിടിച്ചടക്കലുകൾ.
ഇ.കെ അബൂബക്കർ മുസ്ലിയാരുടെയും എ.പി അബൂബക്കർ മുസ്ലിയാരുടെയും ഒന്നിച്ചുള്ള പ്രവർത്തങ്ങൾ ശക്തമായതോടെയാണ് ഈ കയ്യേറ്റങ്ങൾ പതിയെ പ്പതിയെ കുറഞ്ഞുവന്നത്. 1985 -ഇൽ സമസ്ത അറുപതാം വാർഷിക സമ്മേളനത്തിൽ ഇ.കെ ഉസ്താദ് നടത്തിയ പ്രഭാഷണത്തിൽ സലഫികളെ താങ്ങി നടക്കുന്ന ലീഗുകാരെ സൂചിപ്പിച്ചു പറഞ്ഞ വർത്തമാനങ്ങൾ ചരിത്രമാണ്. കേരളത്തിലെ മഹല്ലുകൾ സലഫികൾ നടത്തിയ കയ്യേറ്റം സംബന്ധിച്ച് ഒരന്വേഷണം നടത്തിയാൽ എത്ര മേൽ ക്രൂരമായിരുന്നു, വഞ്ചനാപരമായിരുന്നു അതെന്നു കാണാന് പറ്റും.
ആ സലഫി ചരിത്രത്തിന്റെ രൂപീകരണത്തിനാണ്, അന്യായമായുള്ള വികാസത്തിനാണ് താങ്കളുടെ പൂർവ്വികരിൽ പലരും നേതൃത്വം നൽകിയത്. ആ കൊള്ളകൾക്ക് അധികാരത്തിന്റെ സൗഖ്യങ്ങൾ ഉപയോഗിച്ച് അവസരം നൽകിയത് അവരായിരുന്നു. അതിനെയൊക്കെ അതിജീവിച്ചാണ് സുന്നികൾ വളർന്നത്, ഇപ്പോൾ നിവർന്നു നിൽക്കുന്നത്. എന്നിട്ട് മഹാഭൂരിപക്ഷം വരുന്ന സുന്നികളുടെ വോട്ടു വാങ്ങി അധികാരത്തിലെത്തി പഴയ സലഫി സംരക്ഷണത്തെ പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കുകയാണ് നിങ്ങളിപ്പോൾ.
പ്രിയപ്പെട്ട ഫിറോസ്, എം.എം അക്‌ബറിനെ കസ്റ്റഡിയിൽ എടുത്തത് മതപ്രചാരണത്തിന്റെ പേരിലല്ല; ഇസ്ലാമിനെ തെറ്റായും ഹിംസാത്മകമായും അവതരിപ്പിക്കുന്ന പ്രചാരണം അദ്ദേഹം ഡയറക്ടർ ആയ സ്‌കൂളുകളിൽ കൂടി നടക്കുന്നു എന്നതിന്റെ കൂടി അടിസ്ഥാനത്തിലാണ്. കേവലം ഒരു പാഠഭാഗത്തിന്റെ മാത്രം പ്രശനമല്ലയിത്, ആ പാഠഭാഗത്തിലേക്ക് , അക്‌ബറിലേക്ക് അന്വേഷണം എത്തുന്നത് ആ സ്‌കൂളുകൾ കേന്ദ്രീകരിച്ചു രാജ്യത്തെ നിയമം ലംഘിച്ചു ലോകത്തിനു മുഴുവൻ ഭീഷണിയാവുംവിധം പല സലഫികളും ഐ.എസിലേക്ക് കുടിയേറിയപ്പോഴാണ്. അന്വേഷണ ഏജൻസികൾ അനിവാര്യമായും നടത്തേണ്ടതുണ്ട് അത്തരം സ്ഥാപനങ്ങളുടെ അധികാരികളെ സംബന്ധിച്ചുള്ള, അവരുടെ വിശ്വാസ ശാസ്ത്രം സംബന്ധിച്ചുള്ള അന്വേഷങ്ങൾ. അതിന് മറുപടി നൽകാതെ ഒളിച്ചു കഴിയുന്നത്, വിദേശത്ത് തങ്ങുന്നത് ജനാധിപത്യത്തിന്റെ രീതിയായിരുന്നില്ല.
ഫിറോസ് , താങ്കൾ കുറിപ്പിൽ അവസാനത്തിൽ ഒരു കൂട്ടരെപ്പറ്റി സൂചിപ്പിക്കുന്നുണ്ടല്ലോ, ഹിജ്റ പോകാൻ കാത്തുനിൽക്കുന്നവരെ പറ്റി. ഭരണകൂടത്തിന്റെ പ്രവർത്തങ്ങളാണ് അത്തരം ആളുകളെ ഉണ്ടാക്കുന്നത് എന്നത് താങ്കളുടെ മിഥ്യാബോധമാണ്. അതിനു പിന്നിൽ പ്രവർത്തിക്കുന്ന ഐഡിയോളജി സലഫിസത്തിന്റേതാണ്. ആ സലഫിസത്തെ സൂചിപ്പിക്കാതിരിക്കാൻ താങ്കൾ നടത്തുന്ന അനർത്ഥമായ വർത്തമാനമായേ കേരളത്തിലെ മുസ്ലിം ജീവിതത്തെ മനസ്സിലാക്കുന്ന ആർക്കും അത് ഗ്രഹിക്കാനാകൂ.
അതുകൊണ്ടു ഫിറോസ്, ഒരു ലീഗുകാരൻ എന്ന നിലയിൽ താങ്കളുടെ പരിമിതി മനസ്സിലാക്കുന്നു. സലഫികൾ പ്രതിരോധിക്കകപ്പെടുമ്പോൾ എല്ലാം കുടപിടിക്കുന്ന , എൽ.സി.ഡി വെച്ച് പത്ര സമ്മേളനം നടത്തുന്ന ഇ.ടി മുഹമ്മദ് ബഷീറിന്റെയും , കെ.പി.എ മജീദും ഒക്കെയാണല്ലോ ഗുരുക്കൾ. സലഫിസത്തോടൊപ്പം വളർന്ന ലീഗ് ആണല്ലോ താങ്കൾ കണ്ട ലീഗ്. പക്ഷെ, മുസ്ലിംകൾ ഒക്കെ അങ്ങനെ ആകണം എന്ന് വാശി പിടിക്കരുത്. അന്വേഷണം നടക്കട്ടെ. സലഫിസത്തെ കുറിച്ചുള്ള വിശ്വാസ ശാസ്ത്രപരമായ ഒരന്വേഷണം കൂടി താങ്കളും നടത്തുന്നത് നന്നാവും. അപ്പോൾ മനസ്സിലാകും കർമ്മ ശാസ്ത്രത്തിനു മതത്തിൽ പ്രസക്തിയേയില്ല എന്ന് പറയുന്ന സലഫികളുടെ വിശ്വാസശാസ്ത്രപരമായ പരിമിതികളും, സലഫികൾക്കെതിരെയുള്ള സുന്നികളുടെ മൗലിക വിമർശങ്ങളെ കർമ്മശാസ്ത്ര വീക്ഷണ വൈജാത്യം എന്ന് പറഞ്ഞ താങ്കളുടെ തന്നെ അറിവിന്റെ പരിമിതിയും.
സ്‌നേഹത്തോടെ.